Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണയിൽ അതിവ്യാപനം സംഭവിച്ചതോടെ ആശുപത്രികളിൽ ചികിൽസ തേടി എത്തുന്നവരുടെ എണ്ണം കൂടി; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,44,636 പേർ; ആശുപത്രികൾ നിറയുമെന്ന ഭീതിയിൽ ഇനി വീട്ടിലെ ചികിൽസ; ലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവ് ആകുന്നവരെ വീടുകളിൽ തന്നെ തുടരാൻ അനുവദിക്കുന്നത് ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത്; എതിർപ്പുമായി പ്രതിപക്ഷവും; കോവിഡിൽ പുതിയ രീതിക്ക് കേരളം

കൊറോണയിൽ അതിവ്യാപനം സംഭവിച്ചതോടെ ആശുപത്രികളിൽ ചികിൽസ തേടി എത്തുന്നവരുടെ എണ്ണം കൂടി; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,44,636 പേർ; ആശുപത്രികൾ നിറയുമെന്ന ഭീതിയിൽ ഇനി വീട്ടിലെ ചികിൽസ; ലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവ് ആകുന്നവരെ വീടുകളിൽ തന്നെ തുടരാൻ അനുവദിക്കുന്നത് ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത്; എതിർപ്പുമായി പ്രതിപക്ഷവും; കോവിഡിൽ പുതിയ രീതിക്ക് കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇനി കേരളത്തിലും കോവിഡ് ചികിൽസ വീട്ടിൽ ലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവ് ആകുന്നവരെ വീടുകളിൽ തന്നെ ചികിത്സിക്കും. തിരുവനന്തപുരത്ത് രോഗ വ്യാപനം അതിശക്തമാകുന്ന സാഹചര്യത്തിലാണ് ഇത്. തിരുവനന്തപുരത്തെ ഫലം വിലയിരുത്തിയശേഷം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൊറോണ ബാധിതരിൽ 40 ശതമാനം പേർക്കും രോഗ ലക്ഷണങ്ങളൊന്നുമില്ല. അതുകൊണ്ടാണ് ഈ തീരുമാനം. ഡൽഹി ഉൾപ്പെടെ പല സംസ്ഥാനങ്ങളും മേയിൽ തന്നെ വീട്ടിൽ ചികിത്സ അനുവദിച്ചിരുന്നു. ഈ മാതൃക പിന്തുടരാനാണ് കേരളത്തിന്റേയും നീക്കം.

എന്നാൽ കൃത്യമായ മാർഗരേഖയില്ലാതെ ധൃതി പിടിച്ചുള്ള തീരുമാനമെന്നു വിമർശനവുമുയർന്നു. വ്യക്തതയില്ലാത്തതും അപ്രായോഗികവുമായ ഉത്തരവ് പിൻവലിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. കലക്ടർ ചൊവ്വാഴ്ച ഉത്തരവിറക്കിയതാണെങ്കിലും നടപടികൾ തുടങ്ങിയിട്ടില്ല. ബാത്ത് അറ്റാച്ച്ഡ് മുറിയുണ്ടാകണം. സൗകര്യങ്ങൾ വാർഡ്തല സമിതികൾ വിലയിരുത്തും. ആരോഗ്യനില പരിശോധിച്ച് ഡോക്ടർമാർ തീരുമാനമെടുക്കും. വീട്ടിൽ സൗകര്യമില്ലാത്തവരെയും വീട്ടിൽ ചികിത്സ വേണ്ടെന്നു പറയുന്നവരെയും തുടർന്നും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലാക്കും.

വീട്ടിലെ ചികിൽസയ്ക്ക് ഐസിഎംആറും മാർഗ്ഗ നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. 24 മണിക്കൂറും പരിചരിക്കാൻ ആളുണ്ടാകണമെന്നും ഈ വ്യക്തി ആശുപത്രി അധികൃതരുമായി നിരന്തരം ബന്ധം പുലർത്തണമെന്നുമാണ് ഐസിഎംആർ മാർഗനിർദ്ദേശം. ശ്വാസതടസ്സം പോലെ ഗുരുതര ലക്ഷണങ്ങളുണ്ടായാൽ ഉടൻ ആശുപത്രിയിലേക്കു മാറ്റാനാകണം. എന്നാൽ ഇത് രോഗ വ്യാപനത്തിന് സാധ്യത കൂട്ടുമെന്ന ആശങ്ക ശക്തമാണ്. ആശുപത്രിയിൽ കിടക്കകൾ കുറയുന്ന സാഹചര്യത്തിലാണ് വീടുകളിലെ ചികിൽസ അനിവാര്യതയാകുന്നത്. അസുഖം മൂർച്ഛിക്കുന്നവരെ മാത്രം ആശുപത്രി ചികിൽസയ്ക്ക് വിധേയമാക്കാനാണ് നീക്കം.

ഐസിഎംആർ മാർഗനിർദ്ദേശ പ്രകാരം വീടുകളിൽ പരിചരണമാകാമെന്ന് വിദഗ്ധസമിതി സർക്കാരിനു ശുപാർശ നൽകിയിരുന്നു. മാർഗരേഖ തയാറാക്കാനുള്ള ചർച്ചകൾ നടക്കുന്നതേയുള്ളൂ. കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് വീട്ടിൽ തുടരാൻ സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. കേരളത്തിൽ ഇന്നലെ് 506 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ ജില്ലയിൽ നിന്നുള്ള 83 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 70 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 59 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 55 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 42 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 39 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 34 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 32 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 29 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 28 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 22 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 6 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 4 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയിൽ ചികിത്സയിലായിരുന്ന ആലിക്കോയ (77), എറണാകുളം ജില്ലയിൽ ചികിത്സയിലായിരുന്ന ബീപാത്തു (65) എന്നിവർ മരണമടഞ്ഞു. ഇതോടെ 70 മരണമാണ് ഉണ്ടായത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 31 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 29 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 60 പേർക്കും, പത്തനംതിട്ട ജില്ലയിലെ 50 പേർക്കും, തൃശൂർ ജില്ലയിലെ 44 പേർക്കും, കോഴിക്കോട് 41 ജില്ലയിലെ പേർക്കും, ആലപ്പുഴ ജില്ലയിലെ 39 പേർക്കും, മലപ്പുറം ജില്ലയിലെ 30 പേർക്കും, കോട്ടയം, എറണാകുളം ജില്ലകളിലെ 28 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിലെ 24 പേർക്കും, കൊല്ലം ജില്ലയിലെ 15 പേർക്കും, ഇടുക്കി, കണ്ണൂർ ജില്ലകളിലെ 6 പേർക്ക് വീതവും, പാലക്കാട്, വയനാട് ജില്ലകളിലെ 2 പേർക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,44,636 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,34,690 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 9,946 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,533 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 7,53,485 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇതിൽ 5529 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,21,115 സാമ്പിളുകൾ ശേഖരിച്ചതിൽ 2228 പേരുടെ ഫലം വരാനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP