Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആകാശത്ത് 150 കിലോമീറ്റർ അകലെയുള്ള ശത്രുവിമാനത്തെ തകർത്തു തരിപ്പണമാക്കും. ഭൂമിയിൽ 300 കിലോമീറ്റർ പരിധിയിലുള്ള ശത്രുപാളയത്തെ സ്വന്തംനില സുരക്ഷിതമാക്കി പ്രഹരിക്കും; കഴിഞ്ഞ വർഷം ഈ മിസൈൽ ഇന്ത്യയ്ക്കു സ്വന്തമായിരുന്നെങ്കിൽ പാക്കിസ്ഥാന്റെ നിരവധി എഫ്-16 വിമാനങ്ങൾ തകർന്ന് വീഴുമായിരുന്നു; കരയുദ്ധത്തിലും ബഹുമുഖ യുദ്ധ വിമാനം കരുത്താകും; റഫാലിനെ ഭയന്ന് ചൈനയും പാക്കിസ്ഥാനും; ഇനി അതിർത്തികൾ ശാന്തമാകും

ആകാശത്ത് 150 കിലോമീറ്റർ അകലെയുള്ള ശത്രുവിമാനത്തെ തകർത്തു തരിപ്പണമാക്കും. ഭൂമിയിൽ 300 കിലോമീറ്റർ പരിധിയിലുള്ള ശത്രുപാളയത്തെ സ്വന്തംനില സുരക്ഷിതമാക്കി പ്രഹരിക്കും; കഴിഞ്ഞ വർഷം ഈ മിസൈൽ ഇന്ത്യയ്ക്കു സ്വന്തമായിരുന്നെങ്കിൽ പാക്കിസ്ഥാന്റെ നിരവധി എഫ്-16 വിമാനങ്ങൾ തകർന്ന് വീഴുമായിരുന്നു; കരയുദ്ധത്തിലും ബഹുമുഖ യുദ്ധ വിമാനം കരുത്താകും; റഫാലിനെ ഭയന്ന് ചൈനയും പാക്കിസ്ഥാനും; ഇനി അതിർത്തികൾ ശാന്തമാകും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2021 അവസാനത്തോടെ ബാക്കിയുള്ള 31 റഫാൽ വിമാനങ്ങളും ഇന്ത്യയിൽ എത്തും. ഇതോടെ ആകാശക്കരുത്തിൽ ഇന്ത്യ ലോകത്തെ വൻ രാജ്യങ്ങൾക്കൊപ്പമാകും. ഇത് ചൈന തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന സൂചന നൽകിയ സേനാ പിന്മാറ്റത്തിൽ വെളിപ്പെടുത്തലുമായി ചൈന രംഗത്ത് എത്തിയത്. എന്നാൽ സേനാ പിന്മാറ്റത്തിൽ ഇനിയും പുരോഗതി കൈവരിക്കേണ്ടതുണ്ടെന്ന് ഇന്ത്യ തിരിച്ചടിച്ചു. ചൈനയുടെ ഈ നിലപാടിലേക്കുള്ള വരവിന് പിന്നിലും റഫാലിന്റെ അദൃശ്യ സാന്നിധ്യമുണ്ട്. വ്യോമ ശക്തിയിൽ നേരത്തെ തന്നെ ഇന്ത്യ മുന്നിലാണ്. റഫാൽ എത്തിയതോടെ കരുത്ത് ഇരട്ടിച്ചു. ഇനി പാക്കിസ്ഥാനും അതിർത്തിയിൽ പ്രശ്‌നമുണ്ടാക്കാൻ വരില്ല. അതിവേഗതയിലെ സർജിക്കൽ സ്‌ട്രൈക്കുകൾക്ക് ഇന്ത്യ നടത്തുമെന്ന ഭയം പാക്കിസ്ഥാന്റേയും ഉറക്കം കെടുത്തും.

ബഹുമുഖ യുദ്ധവിമാനമായ റഫാൽ ഇന്ത്യയെ കരയുദ്ധത്തിനും സഹായിക്കും. കപ്പലുകളെയും ആക്രമിക്കാം. ചെറിയ ആണവായുധങ്ങൾ വഹിക്കും. ഇരട്ട എഞ്ചിനാണ്. റഡാർ മുന്നറിയിപ്പ് റിസീവറുകൾ, ലോ ബാൻഡ് ജാമറുകൾ, ഇൻഫ്രാറെഡ് തിരച്ചിൽ സൗകര്യം, ട്രാക്കിങ് സംവിധാനം എന്നിവ ഇതിലുണ്ട്. ഫ്രാൻസിലെ ദസൊ ഏവിയേഷനാണ് ഇതിന്റെ നിർമ്മാതാക്കൾ. 2016 സെപ്റ്റംബറിലാണ് ഇന്ത്യ കരാറൊപ്പിട്ടത്. 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിൽ 28 എണ്ണം സിംഗിൾ സീറ്റും എട്ടെണ്ണം ഡബിൾ സീറ്റുമാണ്. ആദ്യഘട്ടമായി അഞ്ച് വിമാനങ്ങളാണ് ബുധനാഴ്ച ഇന്ത്യൻ മണ്ണിലിറങ്ങിയത്. 2021 അവസാനത്തോടെ മുഴുവൻ വിമാനങ്ങളും വ്യോമസേനയുടെ ഭാഗമാകും. 10 ടൺ ഭാരമാണുള്ളത്. 24,500 കിലോഗ്രാം ഭാരം വരെ വഹിക്കാൻ ശേഷിയുണ്ട്.

ആകാശത്ത് 150 കിലോമീറ്റർ അകലെയുള്ള ശത്രുവിമാനത്തെ തകർത്തു തരിപ്പണമാക്കാൻ റഫാലിന് കഴിയും. ഭൂമിയിൽ 300 കിലോമീറ്റർ പരിധിയിലുള്ള ശത്രുപാളയത്തെ സ്വന്തംനില സുരക്ഷിതമാക്കി പ്രഹരിക്കാനുള്ള കരുത്തും റഫാലിനുണ്ട്. അതുകൊണ്ട് തന്നെ വ്യോമ യുദ്ധത്തിൽ ചൈനയ്ക്കും പാക്കിസ്ഥാനും ഇന്ത്യ കടുത്ത വെല്ലുവിളിയാകും ഇനി ഉയർത്തുക. റഷ്യയിൽനിന്ന് സുഖോയ് ജെറ്റുകൾ വാങ്ങി 23 വർഷത്തിനു ശേഷമാണ് ഇന്ത്യ ഇത്രയും അത്യാധുനികമായ പോർവിമാനങ്ങൾ സ്വന്തമാക്കുന്നത്. ഇതിന് കാരണവും അതിർത്തിയിലെ സജീവമായ വെല്ലുവിളികൾ തന്നെ. വൈവിധ്യമാർന്ന ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയാണു റഫാലിനെ വേറിട്ടുനിർത്തുന്നത്.

യൂറോപ്യൻ മിസൈൽ നിർമ്മാതാക്കളായ എംബിഡിഎയുടെ മെറ്റിയോർ എയർ ടു എയർ മിസൈലുകൾ, സ്‌കാൽപ് ക്രൂസ് മിസൈലുകൾ, എംഐസിഎ മിസൈൽ സംവിധാനം എന്നിവയാണ് ഇതിൽ പ്രധാനം. മെറ്റിയോർ പുതുതലമുറ ബിവിആർ എയർ ടു എയർ മിസൈൽ (ബിവിആർഎഎഎം) ആകാശപ്പോരിന്റെ ഗതി തന്നെ മാറ്റി നിർണയിക്കുന്ന തരത്തിൽ രൂപകൽപന ചെയ്തതാണ്. യുകെ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, സ്വീഡൻ എന്നിവർ നേരിടുന്ന പൊതുഭീഷണികളെ ചെറുക്കാനാണ് എംബിഡിഎ ഈ മിസൈൽ വികസിപ്പിച്ചത്. റോക്കറ്റ്-റാംജെറ്റ് മോട്ടറാണ് മറ്റേത് മിസൈലിനേക്കാളും കൂടുതൽ പ്രഹരശേഷി നൽകുന്നു. ഇന്ത്യൻ പോർവിമാനത്തിന്റെ ഏഴയലത്ത് എത്തുംമുമ്പു തന്നെ ശത്രുവിമാനത്തെ തകർക്കാനാകും. കഴിഞ്ഞ വർഷം ഈ മിസൈൽ ഇന്ത്യയ്ക്കു സ്വന്തമായിരുന്നെങ്കിൽ പാക്കിസ്ഥാന്റെ നിരവധി എഫ്-16 വിമാനങ്ങൾ തകർന്ന് തരിപ്പണമാകുമായിരുന്നു.

ഭൂമിയിൽ 300 കിലോമീറ്റർ അകലെയുള്ള ശത്രുകേന്ദ്രത്തെ ലക്ഷ്യമിടാൻ കഴിയുന്നതാണ് സ്‌കാൽപ് മിസൈൽ. റഫാലിന് ഇന്ത്യൻ ആകാശത്തുനിന്നു തന്നെ ചൈനയിലെ ഏറെ ഉള്ളിലുള്ള ഭൂപ്രദേശത്തേക്കു മിസൈൽ തൊടുക്കാൻ കഴിയും. എംഐസിഎ മിസൈൽ സംവിധാനമാണ് മൂന്നാമത്തേത്. മറ്റൊരു മികച്ച എയർ ടു എയർ മിസൈലാണിത്. റഡാർ, ഇൻഫ്രാറെഡ് സീക്കറോടു കൂടിയ മിസൈലുകൾ അടുത്തുള്ള ലക്ഷ്യത്തിലേക്കും 100 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലേക്കും ഒരുപോലെ തൊടുക്കാം. ഫ്രാൻസിൽനിന്ന് ഹാമർ മിസൈലുകൾ കൂടി എത്തുന്നതോടെ റഫാൽ കൂടുതൽ അപകടകാരിയാകും. ഹാമർ എത്തുന്നതോടെ ഏതു കഠിനമായ ഭൂപ്രദേശത്തുമുള്ള ശത്രു ബങ്കറുകളും പോർവിമാനങ്ങൾ ഉപയോഗിച്ചു തകർക്കാൻ ഇന്ത്യയ്ക്കു കഴിയും.

റഫാൽ യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം ബുധനാഴ്ച അംബാല വ്യോമത്താവളത്തിൽ എത്തിയതിന് പിന്നാലെ സ്ഥിതിഗതികളിൽ അസ്വസ്ഥത പ്രകടിപ്പിച്ച് പാക്കിസ്ഥാൻ രംഗത്ത് വന്നിരുന്നു. ഇന്ത്യ ക്രമാതീതമായി ആയുധങ്ങൾ വാങ്ങിക്കൂട്ടുകയാണെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ഐഷ ഫാറൂഖി പ്രതിവാര വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ദക്ഷിണേഷ്യയിൽ ആയുധ പന്തയത്തിന് ഇടയാക്കുന്ന നടപടിയിൽനിന്ന് ലോകരാജ്യങ്ങൾ ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ കരുത്ത് വൻതോതിൽ വർധിപ്പിക്കുമെന്ന് പ്രതിരോധ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നതിനിടെയാണ് നീക്കങ്ങളിൽ നീരസം പ്രകടിപ്പിച്ച് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുള്ളത്.

1997 ൽ റഷ്യയിൽനിന്ന് സുഖോയ് യുദ്ധവിമാനങ്ങൾ വാങ്ങിയതിനുശേഷം 23 വർഷം പിന്നിടുമ്പോഴാണ് ഇന്ത്യ റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. എന്നാൽ ആവശ്യത്തിലധികം ആയുധങ്ങൾ ഇന്ത്യ വാങ്ങിക്കൂട്ടുന്നുവെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. ഇന്ത്യ ആണവായുധങ്ങൾ നവീകരിക്കുകയും അവയുടെ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ വാണിജ്യ താത്പര്യങ്ങളാണ് ഇതിന്റെയെല്ലാം പിന്നിലെന്നും പാക്കിസ്ഥാൻ കുറ്റപ്പെടുത്തിയിട്ടുണ്ട്.

അഞ്ച് റഫാൽ യുദ്ധ വിമാനങ്ങൾ വ്യോമസേനയിലെ നംബർ 17 ഗോൾഡൺ ആരോസ് സ്‌ക്വാഡ്രണിനെ ഉയിർത്തെഴുന്നേൽപ്പിക്കും. അതിലൂടെ ഇന്ത്യൻ വ്യോമസേനയുടെ സ്‌ക്വാഡ്രൺ ശക്തി 31 ആകും. 2022 ഓടുകൂടി 36 റഫാൽ ജെറ്റുകളും ഇന്ത്യയ്ക്ക് ലഭിക്കുമ്പോൾ സ്‌ക്വാഡ്രണുകളുടെ എണ്ണം 32 ആകും. വ്യോമസേനയ്ക്ക് അനുവദിച്ചിട്ടുള്ളത് 42 സ്‌ക്വാഡ്രണുകളാണ്. അത്യാധുനിക 4.5 തലമുറ റഫാൽ ജറ്റ് ശബ്ദത്തിന്റെ ഇരട്ടിയോളം വേഗതയിൽ കുതിക്കും. 1.8 മാക്ക് ആണ് പരമാവധി വേഗം. ഇലക്ട്രോണിക് യുദ്ധം, വ്യോമ പ്രതിരോധം, കാലാൾ പടയ്ക്കുള്ള പിന്തുണ, ശത്രു പ്രദേശത്തിന്റെ ഉള്ളിലേക്ക് കടന്ന് ചെന്ന് ആക്രമിക്കാനുള്ള കഴിവ് തുടങ്ങിയ ബഹുവിധ കഴിവുകളുള്ള റഫാൽ ഇന്ത്യൻ വ്യോമസേനയ്ക്ക് വ്യോമ മേധാവിത്തം നൽകുന്നു.

ചൈനയുടെ ജെ20 ഷെങ്ദു വിമാനങ്ങളെ അഞ്ചാം തലമുറ യുദ്ധ വിമാനം എന്ന് വിളിക്കുന്നുണ്ടെങ്കിലും 4.5-ാം തലമുറയിലെ റഫാലുമായി താരതമ്യപ്പെടുത്തുമ്പോൾ അവയ്ക്ക് യഥാർത്ഥ യുദ്ധ രംഗത്തെ പ്രവർത്തി പരിചയമില്ല. അഫ്ഗാനിസ്ഥാൻ, ലിബിയ, മാലി എന്നീ രാജ്യങ്ങളിൽ ഫ്രഞ്ച് വ്യോമസേനയുടെ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള റഫാൽ യുദ്ധ രംഗത്തെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. ജെ20-നേക്കാൾ കൂടുതൽ ഇന്ധനവും ആയുധങ്ങളും റഫാലിന് വഹിക്കാൻ കഴിവുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP