Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൊവ്വാഴ്ച രണ്ട് മൃതദേഹങ്ങൾ ദഹിപ്പിച്ച ശേഷം ചിതാഭസ്മം കല്ലറയിൽ അടക്കം ചെയ്തിരുന്നു; ഇന്നലെ പള്ളിത്തോട്ടിൽ ഒരു മൃതദേഹം ഇതേ രീതിയിൽ സംസ്‌കരിച്ചു;കത്തോലിക്കാ സഭ മരണാനന്തര ശുശ്രൂഷയ്ക്ക് നൽകിയിട്ടുള്ള മാർഗനിർദേശങ്ങളിൽ ആവശ്യമെങ്കിൽ ദഹിപ്പിക്കലും ഉൾപ്പെടുത്തിയിട്ടുണ്ട്; മൃതദേഹം സംസ്‌കരിക്കാൻ സഹായിച്ചത് ഹിന്ദു സമൂഹം; ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ പറയുന്നു

ചൊവ്വാഴ്ച രണ്ട് മൃതദേഹങ്ങൾ ദഹിപ്പിച്ച ശേഷം ചിതാഭസ്മം കല്ലറയിൽ അടക്കം ചെയ്തിരുന്നു; ഇന്നലെ പള്ളിത്തോട്ടിൽ ഒരു മൃതദേഹം ഇതേ രീതിയിൽ സംസ്‌കരിച്ചു;കത്തോലിക്കാ സഭ മരണാനന്തര ശുശ്രൂഷയ്ക്ക് നൽകിയിട്ടുള്ള മാർഗനിർദേശങ്ങളിൽ ആവശ്യമെങ്കിൽ ദഹിപ്പിക്കലും ഉൾപ്പെടുത്തിയിട്ടുണ്ട്; മൃതദേഹം സംസ്‌കരിക്കാൻ സഹായിച്ചത് ഹിന്ദു സമൂഹം; ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ പറയുന്നു

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: കോവിഡ് രോഗിയുടെ മൃതദേഹങ്ങൾ സെമിത്തേരിയിൽ മറവ് ചെയ്യാതെ കോവിഡ് മനദണ്ഡപ്രകാരം സംസ്‌കരിക്കും എന്ന വിപ്ലവകരമായ തീരുമാനം സ്വീകരിച്ചത് കത്തോലിക്ക സഭ ആലപ്പുഴ രൂപതയുടെ നേതൃത്തിലായിരുന്നു. കോവിഡ് പ്രട്ടോക്കോൾ പ്രകാരം പള്ളി സെമിത്തേരിയിലാണ് അന്ത്യകൂദാശകളോടെ മൃതദേഹം സംസ്‌കരിച്ചത്. ഇപ്പഴിതാ പള്ളിസെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചതിന് പിന്നിൽ ഹിന്ദുസമുദായത്തിന്റെ സഹായം ലഭിച്ചു എന്ന് വെളിപ്പെടുത്തുകയാണ് ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് ആനപ്പറമ്പിൽ.

കോവിഡ് സ്ഥിരീകരിച്ച മൃതദേഹങ്ങൾ സാധാരണ രീതിയിൽ മറവു ചെയ്യുന്നതിൽ പ്രയാസമുണ്ടാകുന്ന സാഹചര്യം മുൻകൂട്ടി കണ്ടിരുന്നതായും അതനുസരിച്ചു കൂടിയാലോചനകൾക്കു ശേഷം നേരത്തെ തന്നെ പള്ളികളിൽ ഇക്കാര്യം അറിയിച്ചതായും ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ പ്രതികരിക്കുന്നത്.പള്ളികളിൽ അതിനുള്ള ഒരുക്കം നടത്തി. പ്രത്യേക പ്രാർത്ഥനയും നടത്തി.

സഭയ്ക്കു പരിചിതമല്ലാത്ത കാര്യമായ മൃതദേഹം ദഹിപ്പിക്കലിൽ സഹായവും നിർദ്ദേശങ്ങളും നൽകിയതു ഹിന്ദു സമൂഹമാണെന്നു ബിഷപ്പ് പറഞ്ഞു. ചിതയൊരുക്കലിലും മറ്റും അവർ വലിയ സഹായം ചെയ്തു. മൃതദേഹം ദഹിപ്പിക്കൽ സഭ അനുവദിച്ചിട്ടുള്ളതു തന്നെയാണ്. ഇപ്പോൾ കൂടിയാലോചനയിലൂടെ നടപ്പാക്കിയെന്നു മാത്രം. ഇനിയും വേണ്ടിവന്നാൽ പ്രയാസമില്ലാതെ ചെയ്യാവുന്ന സാഹചര്യം ഇപ്പോഴുണ്ടായി.

ഇത്തരം സാധ്യതകൾ ജനങ്ങൾ അറിയട്ടെ. മൃതദേഹം സംസ്‌കരിക്കുന്നത് വൈകുന്നതിനാൽ ഒട്ടേറെപ്പേർ ദുഃഖിച്ചിരിക്കുന്നുണ്ട് ബിഷപ് പറഞ്ഞു. ചൊവ്വാഴ്ച 2 മൃതദേഹങ്ങൾ ദഹിപ്പിച്ച ശേഷം ചിതാഭസ്മം കല്ലറയിൽ അടക്കം ചെയ്തിരുന്നു. ഇന്നലെ പള്ളിത്തോട്ടിൽ ഒരു മൃതദേഹം ഇതേ രീതിയിൽ സംസ്‌കരിച്ചു. കത്തോലിക്കാ സഭ മരണാനന്തര ശുശ്രൂഷയ്ക്ക് നൽകിയിട്ടുള്ള മാർഗനിർദ്ദേശങ്ങളിൽ ആവശ്യമെങ്കിൽ ദഹിപ്പിക്കലും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദേശങ്ങളിലും ഇന്ത്യയിലും കത്തോലിക്കാ സഭാംഗങ്ങളുടെ മൃതദേഹം ദഹിപ്പിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ വിവിധ രൂപതകൾ നൽകിയ മാർഗനിർദ്ദേശങ്ങളിലും ഇത് ഉൾപെടുത്തിയിട്ടുണ്ട്. കോവിഡ് മൂലം മരിച്ച രണ്ടുപേരുടെ സംസ്‌കാരം പ്രത്യേക സാഹചര്യത്തിൽ നീണ്ടുപോകുകയായിരുന്നു. തുടർന്നാണ് മൃതദേഹം ദഹിപ്പിക്കാൻ തീരുമാനിച്ചതെന്നും ബിഷപ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP