Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമായണത്തിലെ ഊർമിള - ഒരു മറു വായന; പതിനാലാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള - ഒരു മറു വായന;  പതിനാലാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

ജൈനമതത്തിൽ പ്രചരിക്കുന്നത് സീത രാവണന്റെ മകൾ എന്നാണ് ഇന്ത്യൻ രാമായണത്തിൽ രാവണ കുലം മുടിക്കാൻ അവതരിച്ചതാണ് സീതയെന്നും. മകളോട് എന്തെന്നില്ലാത്ത പ്രീയമായിരുന്നു രാവണന് രാജ്യം നശിച്ച് പോകുമെന്ന ഭയത്താലാണ് സീതയെ ഉപേക്ഷിക്കാൻ തീരുമാനിച്ചത് അപ്പോഴും കൊന്ന് കളയാൻ പറയാതെ എന്നത് രാവണ - സീത കഥയി നമ്മളെ ഓർമ്മപ്പെടുത്തുന്നുണ്ട് ജനകന്റെ കൈയിൽ സീതയെ കിട്ടിയെന്നും മിഥിലാ പുരിയിലേക്ക് കൊണ്ട് പോയെന്നും രാവണൻ അറിയുന്നുണ്ട്.

യഥാർത്ഥത്തിൽ രാവണന്റെ മകളായതുകൊണ് ദ്രാവിഡ വംശത്തിൽ പിറന്ന വളായതുകൊണ്ടും സീതയെ ആര്യ വംശത്തിലേക്ക് വിവാഹം ചെയ്ത് പോയതിൽ രാവണൻ രാമ - സീത ബന്ധത്തിൽ സന്തോഷവനായിരുന്നില്ല എങ്കിലും സീതയുടെ വിവാഹത്തിന് രാവണൻ പങ്കെടുത്തതായും ജൈന രാമായണ വായനയിൽ കാണാം -

നാം വായിച്ചറിഞ്ഞ, ചൊല്ലി തീർക്കുന്ന വാത്മീകി രാമായണത്തിന്റെ പുറംചട്ട തന്നെ നിരവധിയായ ചോദ്യങ്ങൾ ആവർത്തിക്കുന്നു. രാമന്റെ വനവാസത്തിന് സീത അനുഗമിക്കുന്നത് രാവണന് ഏറെ മനോവിഷമം ഉണ്ടാക്കി സ്വന്തം മകൾ കാട്ടിൽ ദുരിതം അനുഭവിച്ച് കഴിയുകായാണെന്നറിഞ്ഞ രാവണൻ സീതയെ ലങ്കയിലേക്ക് കുട്ടി കൊണ്ട് പോയതാണെന്നും പറയുന്ന ജൈന രാമായണം നമ്മുക്ക് വായിച്ചെടുത്താൽ പിന്നെ ഇന്ത്യൻ രാമായണ വായനാ രീതി തന്നെ മാറി പോകുമല്ലോ.

ലങ്കയിലെത്തിയ രാമനോട് സീതയെ വീണ്ടും കാട്ടിലേക്ക് കൊണ്ട് പോകാനാണെങ്കിൽ വിട്ട് തരില്ലന്ന ഏതൊരു പിതാവും സ്വീകരിക്കുന്ന സമീപനം തന്നെയായിരുന്നും രാവണനും സ്വീകരിച്ചത്. അത്തരം ഘട്ടത്തലാണ് രാമ.രാവണ യുദ്ധത്തിന് തുടക്കമായതെന്നും ജൈന രാമായണ വായന.

രാവണ സഹോദരി ശൂർപ്പണ ഘയെ വിരൂപിയാക്കിയതിലുള്ള പ്രതികാരമായാണ്. സീതയെ തട്ടിക്കൊണ്ട് പോയതെന്നും അതിനാൽ സീത ആക്രമിക്കപ്പെട്ടേക്കാം എന്ന സാധ്യതയാണ് രാമായണം പറയുമ്പോൾ ചരിത്രം മാറ്റി തീർക്കലിൻ എല്ലായ്‌പ്പോഴും വിധേയമാണെന്നുള്ള ഏറ്റവും നല്ല കാഴ്ചയാണ് രാവണ സീത ബന്ധം നമ്മോട് പറയുന്നത്.

ഇതര രാമായണ വായനയിലെ വ്യത്യസ്തങ്ങളായ കഥയായായി വേണമെങ്കിൽ ഇതിനെ മാറ്റിവെക്കാം ലോകം ജനകന്റ ദത്തുപുത്രിയാണെന്ന രീതിയിലാണ് സീതയെ വായിച്ചെടുത്തത് ഭൂമിയിൽ നിന്ന് പിറവിയെടുത്തവൾ അങ്ങനെ വായിക്കുമ്പോൾ സീത രാവണ ബന്ധത്തിൽ എവിടെയോ ഒരു ശരിമ കാണുന്നുണ്ട്. സ്വാഭാവിക യുക്തിബോധം കൊണ്ട് രാമായണത്തെ സമീപിക്കാൻ ആവില്ലങ്കിലും രാമായണത്തെ അടുത്ത് ഇടപഴുക്കുമ്പോൾ ഇത്തരം തോന്നലുകളും സ്വാഭാവികം

ജൈന മതത്തിൽ മറ്റൊരു കഥയുണ്ട് വേദവ തി യിൽ ജനിച്ച മകളാണ് സീതയെന്ന് പറയുന്നു രാവണൻ കളങ്കപ്പെടുത്തിയ സ്ത്രീയാണ് വേദവതി പിന്നീട് അപമാനഭാരത്താൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു .രാവണ നോട് പക വീട്ടാനാൻ സീതയായി പുനർജനിക്കുന്നു എന്നതാണത്.

തന്റെ യഥാർത്ഥ പിതാവ് രാവണനാണെന്ന കാര്യം സീതക്ക് അറിയാമായിരുന്നു എന്നൊരു തോന്നൽ സൃഷ്ടിക്കുന്നുണ്ട് കാവ്യ വായനയിൽ. സീതയെ ലങ്കയിലേക്ക് കൂട്ടികൊണ്ട് പോകാൻ രാവണൻ വന്നപ്പോൾ തടയാൻ ശ്രമിച്ച ലക്ഷമണനോട് കടുത്ത ഭാഷയിൽ മാറി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തത് സ്വന്തം ഇഷ്ടപ്രകാരം സന്തോഷവതിയായാണ് രാവണന്റെ കൂടെ പോയതെന്നും വായിച്ചെടുക്കാം.

ഉത്തര പുരാണത്തിലെ രാവണകഥയിൽ ഏറെ വ്യത്യസ്തമായ കഥയാണ് വായിക്കുവാൻ കഴിയുക രാവണന്റെ പുത്രിയായി സീതയെ കൃത്യമായി ഉറപ്പിക്കുന്നത് ഇവിടെയാണ്. രാവണന്റെയും, മണ്ഡോതരിയുടെയും പുത്രിയായി സീത ജനിച്ചുവെന്നും .അളകാപുരിയിലെ സുന്ദരിയായ രാജകുമാരി മണിവതിയോട് രാവണന് മോഹമുദിച്ചുവെന്നും അതിന് പ്രതികാരമായാണ് രാവണന്റെ പുത്രിയായി ജന്മമെടത്തത് എന്നും പ്രസവാനന്തരം കൊട്ടാരജ്യോതിഷി കാളാണ് ഞങ്ങൾക്ക് പിറന്ന പൊന്നോമന തന്നോട് പ്രതികാരം ചെയ്യാൻ വന്ന മണിവതിയാണെന്ന് രാവണനോട് പറയുന്നത് അപ്പോഴും സീതയോട് എന്തെന്നില്ലാത്ത പുത്രി സ്നേഹം രാവണന് ഉണ്ടായിരുന്നു. കുഞ്ഞിനെ കളയാനാണ് പരിചാരകനോട് ആവശ്യപ്പെട്ടതുകൊല്ലാൻ അല്ല മണ്ണിനിടിയിൽ ഒളിപ്പിച്ച സീതയെ യഞ്ജത്തോടനുബന്ധി നിലമുഴിഞ്ഞപ്പോൾ ജനകന് കുഞ്ഞിനെ കിട്ടിയതാണെന്നും പലവിധ രാമായണ വായനയിൽ നമ്മുക്ക് കാണാം.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP