Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ വാർത്ത വ്യക്തി വിരോധം മൂലം; സഭയെ തേജോവധം ചെയ്യാൻ വേണ്ടി വ്യാജമായി സൃഷ്ടിച്ചത്; ആംബുലൻസിൽ കൊണ്ടുവന്നത് ഭക്ഷണമല്ല, ബിരിയാണിച്ചെമ്പ്; 103 വയസുള്ള തിരുമേനിക്ക് കൃത്യമായ മെഡിക്കൽ സേവനവും പരിചരണവും നൽകുന്നുണ്ട്; തിരുമേനിക്ക് പുറത്തുപോകാൻ കഴിയാത്തതിനാലാണ് ഡ്രൈവറെ പിരിച്ചുവിട്ടത്; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പീഡനമെന്നുള്ള ഡ്രൈവർ എബിയുടെ പരാതി തള്ളി മാർത്തോമ്മ സഭാ സെക്രട്ടറിയുടെ വിശദീകരണം

ആ വാർത്ത വ്യക്തി വിരോധം മൂലം; സഭയെ തേജോവധം ചെയ്യാൻ വേണ്ടി വ്യാജമായി സൃഷ്ടിച്ചത്; ആംബുലൻസിൽ കൊണ്ടുവന്നത് ഭക്ഷണമല്ല, ബിരിയാണിച്ചെമ്പ്; 103 വയസുള്ള തിരുമേനിക്ക് കൃത്യമായ മെഡിക്കൽ സേവനവും പരിചരണവും നൽകുന്നുണ്ട്; തിരുമേനിക്ക് പുറത്തുപോകാൻ കഴിയാത്തതിനാലാണ് ഡ്രൈവറെ പിരിച്ചുവിട്ടത്; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പീഡനമെന്നുള്ള ഡ്രൈവർ എബിയുടെ പരാതി തള്ളി മാർത്തോമ്മ സഭാ സെക്രട്ടറിയുടെ വിശദീകരണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റലിൽ ക്രൂര പീഡനം അനുഭവിക്കുന്നുവെന്ന ഡ്രൈവർ എബി ഏബ്രഹാമിന്റെ പരാതി തള്ളി സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫിന്റെ പ്രസ്താവന. ഇതൊരു വ്യാജ പ്രചാരണമാണെന്നും വ്യക്തി വിരോധം മൂലം സഭയെ തേജോവധം ചെയ്യാനുള്ള ശ്രമം ആണെന്നും സഭാ സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു. 103 വയസുള്ള തിരുമേനിക്ക് കൃത്യമായ മെഡിക്കൽ സേവനവും പരിചരണവും നൽകുന്നുണ്ട്.

2018 ഡിസംബർ 10 മുതലാണ് തിരുമേനിലെ ഫെലോഷിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നെല്ലാം തിരുമേനിയുടെ ഡ്രൈവർക്ക് ശമ്പളവും നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും നൽകിയിരുന്നു. തിരുമേനിക്ക് ആശുപത്രി വിട്ട് പുറത്തേക്ക് പോകാനുള്ള ആരോഗ്യ സ്ഥിതി ഇല്ലാത്തതിനാൽ ഇനി ഒരു ഡ്രൈവറുടെ ആവശ്യമില്ല. അതു കൊണ്ടാണ് സഭാ സിനഡും സെക്രട്ടറിയേറ്റും ചേർന്ന് ഡ്രൈവർ എബിയുടെ സേവനം ജൂലൈ 31 വരെ എന്നുള്ള തീരുമാനം എടുത്തത്. അതു വരെയുള്ള എല്ലാ ആനുകൂല്യങ്ങളും അയാൾക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്. തിരുമേനിയെ ശുശ്രൂഷിക്കാൻ ആശുപത്രിയിലെ മെഡിക്കൽ സംഘം 24 മണിക്കൂറും ജാഗരൂകരാണ്.

തിരുമേനിക്ക് ആവശ്യമുള്ള ഭക്ഷണമെല്ലാം നൽകുന്നുണ്ട്. അതിനായി പ്രത്യേക പാചകക്കാരൻ തന്നെയുണ്ട്. ഇതിന് മേൽനോട്ടം വഹിക്കുന്നത് ചാപ്ലിൻ റവ. ബിനു വർഗീസാണ്. എല്ലാ ദിവസവും ഡോക്ടർമാരും നഴ്സുമാരുമെത്തി പരിശോധനയും പരിചരണവും നൽകി വരുന്നു. പുലാത്തിൻ അരമനയിൽ നിന്നുമാണ് തിരുമേനിക്ക് പ്രത്യേക അവസരങ്ങളിൽ ഭക്ഷണം എത്തിക്കുന്നത്. ആംബുലൻസിൽ കൊണ്ടുവന്നുവെന്ന് പറയുന്നത് തിരുമേനിക്കുള്ള ഭക്ഷണമല്ല. ബിരിയാണി തയാറാക്കാനുള്ള പാത്രങ്ങൾ മാത്രമാണ്.

സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ പതിവായി വലിയ തിരുമേനിയെ സന്ദർശിക്കാറുണ്ട്. ഇരുവരും തമ്മിൽ സുദൃഢമായ സ്നേഹബന്ധം ആണുള്ളത്. വന്ദ്യവയോധികരായ പുരോഹിതന്മാർക്ക് അർഹിക്കുന്ന പരിചരണവും സംരക്ഷണവും നൽകുന്നതാണ് എന്നും മാർത്തോമ്മ സഭയുടെ രീതി. ക്രിസോസ്റ്റം തിരുമേനിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. മുൻപ് ഇതേ പോലെ ആരോപണം ഉയർന്നപ്പോൾ ജില്ലാ കലക്ടറും ഡിഎംഓയും അടക്കമുള്ളവർ പരിശോധന നടത്താൻ എത്തിയിരുന്നു. അന്ന് തനിക്കിവിടെ യാതൊരു കുഴപ്പവുമില്ലെന്നാണ് വലിയ തിരുമേനി പറഞ്ഞത്.

നൂറുകടന്ന വയോധികനായ തിരുമേനിയുടെ പേര് ചിലർ അവരുടെ വ്യക്തി വിരോധം തീർക്കാൻ വേണ്ടി വലിച്ചിഴയ്ക്കുന്നത് ഖേദകരമാണ്. ഞാനിന്ന് തിരുമേനിയെ സന്ദർശിച്ചിരുന്നു. അപ്പോഴദ്ദേഹം ന്യൂസ് പേപ്പർ വായിക്കുകയും ടെലിവിഷൻ കാണുകയുമായിരുന്നു. ഭക്ഷണവും നന്നായി കഴിക്കുന്നുണ്ട്. വെള്ളപ്പൊക്കം, മഹാമാരി എന്നിവയെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. സ്‌കൂളുകളും സർക്കാർ ഓഫീസും തുറന്നു പ്രവർത്തിക്കുന്നുണ്ടോ എന്നും ആരാഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതിന് പകരം നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങളിൽ നിന്ന് തൽപ്പര കക്ഷികൾ പിന്മാറണമെന്നും സഭാ സെക്രട്ടറി അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP