Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ആർമിക്ക് ഹാൻഡ് ഹെൽഡ് തെർമൽ ഇമേജറുകൾ വാങ്ങാനുള്ള ഇടപാടിൽ അഴിമതി; സമത പാർട്ടി മുൻ അദ്ധ്യക്ഷ ജയ ജയ്റ്റ്‌ലിക്ക് നാല് വർഷം തടവുശിക്ഷ; കോടതി വിധി വന്നത് 19 വർഷത്തിന് ശേഷം

ഇന്ത്യൻ ആർമിക്ക് ഹാൻഡ് ഹെൽഡ് തെർമൽ ഇമേജറുകൾ വാങ്ങാനുള്ള ഇടപാടിൽ അഴിമതി; സമത പാർട്ടി മുൻ അദ്ധ്യക്ഷ ജയ ജയ്റ്റ്‌ലിക്ക് നാല് വർഷം തടവുശിക്ഷ; കോടതി വിധി വന്നത് 19 വർഷത്തിന് ശേഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രതിരോധ അഴിമതി കേസിൽ സമത പാർട്ടി നേതാവിന് ജയിൽ ശിക്ഷ. സമത പാർട്ടി മുൻ അദ്ധ്യക്ഷ ജയ ജയ്റ്റ്‌ലിക്ക് പ്രതിരോധ അഴിമതിക്കേസിൽ നാല് വർഷത്തെ തടവുശിക്ഷ വിധിച്ചത്. ഇന്ത്യൻ ആർമിക്ക് ഹാൻഡ് ഹെൽഡ് തെർമൽ ഇമേജറുകൾ വാങ്ങാനുള്ള ഇടപാടുമായി ബന്ധപ്പെട്ട 2001ലെ കേസിലാണ് ശിക്ഷ. ഡൽഹിയിലെ സിബിഐ പ്രത്യേക കോടതിയാണ് ജയ ജയ്റ്റ്‌ലിക്കും മറ്റ് രണ്ട് പേർക്കും ശിക്ഷവിധിച്ചത്. മൂന്ന് പ്രതികൾക്കും അഴിമതിയിലും ഗൂഢാലോചനയിലും പങ്കുള്ളതായാണ് കോടതിയുടെ കണ്ടെത്തൽ.ജയ ജയ്റ്റ്‌ലിക്ക് ഏഴ് വർഷമെങ്കിലും തടവുശിക്ഷ വിധിക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്.

ജയ്റ്റ്‌ലിയും മറ്റ് രണ്ട് പേരും കുറ്റക്കാരാണെന്ന് ഈ മാസം 26ന് കോടതി കണ്ടെത്തിയിരുന്നു. ജയ ജയ്റ്റ്‌ലി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കോടതിക്ക് ബോദ്ധ്യപ്പെട്ടു. വീഡിയോകോൺഫറൻസിങ് വഴിയായിരുന്നു കോടതി നടപടി. മൂന്ന് പ്രതികൾക്കും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു.ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി കോടതിയിൽ കീഴടങ്ങാനാണ് ജയ ജയ്റ്റ്‌ലി അടക്കമുള്ള മൂന്ന് പ്രതികളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ജോർജ് ഫെർണാണ്ടസിന്റെ ക്ഷണ പ്രകാരം സോഷ്യലിസ്റ്റ് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെയും ജനതാ പാർട്ടിയിലൂടെയും രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ജയ ജയ്റ്റ്‌ലി പിന്നീട് ഫെർണാണ്ടസിനൊപ്പം ജനതാദളിലേയ്ക്ക് പോവുകയായിരുന്നു. അതിനു ശേഷം ഫെർണാണ്ടസിനൊപ്പം സമത പാർട്ടി സ്ഥാപിക്കുകയും ചെയ്തു.

ഓപ്പറേഷൻ വെസ്റ്റ് എൻഡ് എന്ന് പേരുള്ള തെഹൽക്കയുടെ 2001 ജനുവരിയിലെ ഒളിക്യാമറ ഓപ്പറേഷനാണ് കേസിലേയ്ക്ക് നയിച്ചത്. പ്രതിരോധ ഇടപാടുകാരെന്ന വ്യാജേനയാണ് തെഹൽക സംഘം ജയ ജയ്റ്റ്‌ലി അടക്കമുള്ളവരെ കണ്ടത്. സാങ്കൽപ്പിക കമ്പനിയുടെ പേര് പറഞ്ഞായിരുന്നു കൂടിക്കാഴ്ച. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ തെഹൽക്ക സംഘം ഒളിക്യാമറയിൽ പകർത്തുകയും സംഭവം വിവാദമാവുകയുമായിരുന്നു.പ്രതിരോധ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസിന്റെ ഔദ്യോഗികവസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്.

പ്രതിരോധ ഇടപാടിലെ അഴിമതിയെക്കുറിച്ചുള്ള തെഹൽക റിപ്പോർട്ടിനെ തുടർന്ന് 2001 മാർച്ച് 16ന് ജോർജ്ജ് ഫെർണാണ്ടസ് പ്രതിരോധ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നീട് ആ വർഷം തന്നെ ഒക്ടോബറിൽ ഫെർണാണ്ടസ് പ്രതിരോധ മന്ത്രിയായി തിരിച്ചെത്തി. തെഹൽക്ക ഓപ്പറേഷനോടെ ജയ ജയ്റ്റ്‌ലി സമത പാർട്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP