Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ ഹോട്ടലുകൾ മുഴുവൻ അണുവിമുക്തമാക്കാൻ പദ്ധതി; നടപ്പിലാക്കുന്ന ഹോട്ടലുകൾക്കെല്ലാം ഖത്തർ ക്ലീൻ അംഗീകാരം; ആദ്യ ഘട്ടത്തിന് തുടക്കമായി

രാജ്യത്തെ ഹോട്ടലുകൾ മുഴുവൻ അണുവിമുക്തമാക്കാൻ പദ്ധതി; നടപ്പിലാക്കുന്ന ഹോട്ടലുകൾക്കെല്ലാം ഖത്തർ ക്ലീൻ അംഗീകാരം; ആദ്യ ഘട്ടത്തിന് തുടക്കമായി

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലെ ഹോട്ടലുകൾ മുഴുവൻ അണുവിമുക്തമാക്കുന്ന ഖത്തർ ക്ലീൻ പദ്ധതി വരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യ മന്ത്രാലയവും ഖത്തർ നാഷനൽ ടൂറിസം കൗൺസിലും ചേർന്നാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ടൂറിസം മേഖലയിൽ സന്ദർശകരെ ലക്ഷ്യമിട്ടു പ്രവർത്തനം തുടങ്ങുന്നതിനാൽ സന്ദർശകരുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ഹോട്ടലുകൾ പൊതുവേ സ്വീകരിക്കേണ്ട കോവിഡ് പ്രതിരോധ മാർഗങ്ങൾക്കുപുറമെ ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടും. ഇത് നടപ്പാക്കുന്നതോടെ ഹോട്ടലുകൾക്ക് ഖത്തർ ക്ലീൻ അംഗീകാരം ലഭിക്കും. പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും ഏറ്റവും മികച്ച ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനാകുമെന്നും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.

ഖത്തർ ക്ലീൻ പദ്ധതിയിൽ പങ്കാളിയാകേണ്ടത് എങ്ങനെ?
മൂന്നാംഘട്ട കോവിഡ് നിയന്ത്രണങ്ങൾ നീക്കലുമായി ബന്ധപ്പെട്ട് ഹോട്ടലുകൾക്ക് പ്രവർത്തനം തുടങ്ങാനാകും. എന്നാൽ, ഇതിന് മുൻകൂട്ടിയുള്ള അനുമതി പദ്ധതിയിൽനിന്ന് വാങ്ങണം. https://www.qatarclean.com/ എന്ന വെബ്‌സൈറ്റിൽ ഖത്തർ ക്ലീൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യണം. റസ്‌റ്റോറന്റുകൾക്കാവശ്യമായ ഫോം ഡൗൺലോഡ് ചെയ്യുകയും ആവശ്യമായ വിവരങ്ങൾ നൽകി [email protected] എന്ന വിലാസത്തിൽ അയക്കുകയും ചെയ്യണം. ഈ അപേക്ഷ ബന്ധപ്പെട്ട അഥോറിറ്റി പരിശോധിക്കുകയും മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ അനുമതി ലഭിക്കുകയും ചെയ്യും. നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഹോം ഡെലിവറി, ടേക് എവേ എന്നിവക്ക് മാത്രമായിരിക്കും ഹോട്ടലുകൾക്ക് അനുമതി ഉണ്ടാകുക.

ഖത്തർ ക്ലീൻ പ്രോഗ്രാം: ഹോട്ടലുകൾക്കുള്ള നിർദ്ദേശങ്ങൾ
ഓരോ ഹോട്ടലിലും ഖത്തർ ക്ലീൻ പ്രോഗ്രാം മാനേജരെ നിയമിക്കണം. ഖത്തർ ക്ലീൻ പ്രോഗ്രാമിന്റെ മുഴുവൻ ചുമതലയും ഇദ്ദേഹത്തിനായിരിക്കും.
പദ്ധതിയുടെ ഭാഗമായി ഹോട്ടലിലെ സൗകര്യങ്ങളും സംവിധാനങ്ങളും മറ്റു ഉപകരണങ്ങളും നിരന്തരം അണുമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യണം.
ഒരുസമയം എലവേറ്ററിൽ 30 ശതമാനം ശേഷിയിൽ മാത്രമേ ഉപയോഗം അനുവദിക്കൂ.
ചെക്ക് ഇൻ, ചെക്ക് ഔട്ടുകൾക്കായി സമ്പർക്ക രഹിത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. വ്യക്തികൾ തമ്മിൽ രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കണം.
എല്ലാ ജീവനക്കാരുടെയും സന്ദർശകരുടെയും സപ്ലയർമാരുടെയും ശരീരോഷ്മാവ് പരിശോധന നടത്തണം.
ഹോട്ടലുകളും അനുബന്ധ സൗകര്യങ്ങളും പൊതുജനാരോഗ്യ മന്ത്രാലയത്തി ന്റെയും ഖത്തർ നാഷനൽ ടൂറിസം കൗൺസിലിന്റെയും കീഴിലുള്ള സംയുക്ത സമിതി പരിശോധന നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP