Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബഹ്റൈൻ കെഎംസിസി, ബാലുശ്ശേരി മണ്ഡലം ഈദ് നൈറ്റ് ശനിയാഴ്ച

ബഹ്റൈൻ കെഎംസിസി, ബാലുശ്ശേരി മണ്ഡലം ഈദ് നൈറ്റ് ശനിയാഴ്ച

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈൻ ബാലുശ്ശേരി മണ്ഡലം കെഎംസിസി, ബലിപ്പെരുന്നാളിനോടനുബന്ധിച്ചു ഓഗസ്റ്റ് 1 ശനിയാഴ്ച രാത്രി 6:30 ന് (ഇന്ത്യൻ സമയം 9:00pm) Zoom ൽ ഈദ് നൈറ്റ് സംഘടിപ്പിക്കുന്നു. ബഹ്റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ, 'കോവിഡ് കാലത്തെ രാഷ്ട്രീയം' എന്ന വിഷയത്തെ ആസ്പദമാക്കി, സംസ്ഥാന യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം മുഖ്യ പ്രഭാഷണം നടത്തും. ബാലുശ്ശേരി മണ്ഡലം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത്, ശരീഫ് വില്യപ്പള്ളി,ഹസൻ കോയ പൂനത്ത്, JPK തിക്കോടി, സുബൈർ കാന്തപുരം തുടങ്ങിയവർ, ബഹ്റൈനിൽ നിന്നും നാട്ടിൽ നിന്നുമായി സംബന്ധിക്കും. അനുഗ്രഹീത ഗായകൻ ജവാദ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള ഇശൽ വിരുന്നും ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇത് സംബന്ധമായി ഓൺലൈനിൽ ചേർന്ന യോഗത്തിൽ സുബൈർ കാന്തപുരം അധ്യക്ഷത വഹിച്ചു. നൗഷാദ് എസ്റ്റേറ്റ് മുക്ക്, മുഹമ്മദലി കിനാലൂർ, സുബൈർ അത്തോളി, മുഹമ്മദ് കായണ്ണ, ഹാഷിം കൊക്കല്ലൂർ, PV റാഷിദ്, ജലീക് നടുവണ്ണൂർ, ഫവാസ് കിനാലൂർ, സിറാജ് പൂനത്ത് സംബന്ധിച്ചു. റസാഖ് കായണ്ണ സ്വാഗതവും, സാഹിർ ഉള്ളിയേരി നന്ദിയും പറഞ്ഞു.
Zoom meeting ID: 876 7987 9624
Passcode: kmcc

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP