Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോറോണയുടേയും ഹജ്ജിന്റേയും പശ്ചാത്തലത്തിലെ ഖത്തർ പ്രവാസിയുടെ സംഗീത ആൽബം തൗഫീക്ക് ശ്രദ്ധേയമാകുന്നു

കോറോണയുടേയും ഹജ്ജിന്റേയും പശ്ചാത്തലത്തിലെ ഖത്തർ പ്രവാസിയുടെ സംഗീത ആൽബം തൗഫീക്ക് ശ്രദ്ധേയമാകുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഹജ്ജ്, കൊറോണ തുടങ്ങിയ സമകാലിക സാഹര്യങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത നടൻ ജാഫർ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി ഖത്തർ പ്രവാസിയും സിനിമ നിർമ്മാതാവുമായ സലാവുദ്ദീൻ അബ്ദുൾ ഖാദർ സംവിധാനം ചെയ്യുന്ന ബക്രീദ് സംഗീത ആൽബമായ തൗഫീക്ക് ശ്രദ്ധേയമാകുന്നു. പെരുന്നാൾ സമ്മാനമായി ഇന്നലെ (വ്യാഴം) പുറത്തിറങ്ങിയ തൗഫീക്ക് സഹൃദയ മനസുകളെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഹക്കീം അബ്ദുൾ റഹ്മാൻ എഴുതിയ വരികൾക്ക് ശ്യാം ധർമ്മൻ സംഗീതം പകർന്ന് കലാഭവൻ നവാസ്, ശ്യാം ധർമ്മൻ എന്നിവരാണ് ഗാനമാലപിച്ചിരിക്കുന്നത്.

ആഴമേറിയ ഭക്തിയോടും സ്നേഹത്തോടും കൃത്യ നിഷ്ഠയോടെ ജിവിക്കുന്ന മുക്രി ജബ്ബാറിന് ഒരൊറ്റ ആഗ്രഹമേയുള്ളു. ഹജ്ജിന് പോവണം....അതിനുള്ള ഒരുക്കളൊക്കെ ശരിയാക്കി കൊണ്ടിരിക്കുമ്പോഴാണ് ലോകമാകെ ഭീതിയിലാഴ്‌ത്തി കൊണ്ട് കോവിഡ് പടർന്നു വന്നത്. അതോടെ പള്ളിയിൽ ആളുകൾ വരാതാവുകയും എല്ലാ തരത്തിലും ജബ്ബാർ ഒറ്റപ്പെടുകയും ചെയ്യുന്നു. തന്റെ കഷ്ടപ്പാടുകൾക്കപ്പുറം ജനങ്ങളുടെ ദുരിതങ്ങൾ കണ്ട് ഹൃദയം തേങ്ങി.അന്നേരം ദേവദൂതനായി ഒരാൾ മുന്നിലെത്തി നല്കിയ ആഹാരവും കുറച്ചു പണവും സന്തോഷത്തോടെ മറ്റുള്ളവർ പങ്കുവെക്കുന്നു. അതോടൊപ്പം തന്നെ ഈ പെരുനാളിന് പള്ളിയിൽ പ്രാർത്ഥിക്കാൻ അനുവാദം ലഭിക്കുന്നതോടെ കൂടുതൽ സന്തോഷത്തോടെ പരമ കാരുണ്യവാനായ അള്ളാഹുവിനോട് മറ്റുള്ളവർക്കു വേണ്ടി മുക്രി ജബ്ബാർ പ്രാർത്ഥിക്കുന്നതിന്റെ ഹൃദയസ്പർശിയായ ദൃശ്യാവിഷ്‌ക്കാരമാണ് തൗഫീക്ക്' എന്ന മ്യൂസിക് ആൽബം. ജാഫർ ഇടുക്കി, മുക്രി ജബ്ബാറായി പ്രേക്ഷകരുടെ മനം കവരും വിധത്തിൽ അഭിനയിച്ചിട്ടുണ്ട്.

സൂപ്പർ ഹിറ്റ് ചിത്രമായ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ നിർമ്മാതാവായ സലാവുദ്ദീൻ അബ്ദുൾ ഖാദർ ആദ്യമായി സംവിധായകനാവുകയാണ് 'തൗഫീക്ക് 'ലൂടെ. ആശയവും സംവിധാനവും അദ്ദേഹം തന്നെ. മ്യൂസിക് വാലി,ഏ ജി വിഷൻ,ഹദീൽസ് മില്ലിജോബ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ മ്യൂസിക് ആൽബത്തിന്റെ തിരക്കഥ അജിത് എൻ വി യാണ്. ക്യാമറ, ക്രീയേറ്റീവ് ഡയറക്ടർ ഉണ്ണി വലപ്പാട്, എഡിറ്റർ ഇബ്രു, പ്രൊജക്റ്റ് ഡിസൈസനർ അനിൽ അങ്കമാലി, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ ഡോക്ടർ ഫുആദ് ഉസ്മാൻ (ഖത്തർ), നിസ്സാർ കാട്ടകത്ത്(സൗദി ആറേബ്യ), നൗഷാദ് സുലൈമാൻ(ഒമൻ), അബ്ദുൾ കരീം അലി(സൗദി ആറേബ്യ) എന്നിവരും ഈ ആൽബത്തിന്റെ വിജയശിൽപികളാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP