Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംവിധായകൻ രാജമൗലിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; കുടുംബാംഗങ്ങൾക്കും രോഗബാധയെന്ന് സംവിധായകൻ; രോഗമുക്തി നേടിയാൻ പ്ലാസ്മ ദാനം ചെയ്യുമെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

സംവിധായകൻ രാജമൗലിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; കുടുംബാംഗങ്ങൾക്കും രോഗബാധയെന്ന് സംവിധായകൻ; രോഗമുക്തി നേടിയാൻ പ്ലാസ്മ ദാനം ചെയ്യുമെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: പ്രശസ്ത സംവിധായകൻ എസ്.എസ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കുടുംബാംഗങ്ങൾക്കും കോവിഡ് പോസിറ്റീവാണെന്ന് അദേഹം അറിയിച്ചു. രോഗമുക്തി നേടിയാൽ പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

''എനിക്കും കുടുംബാംഗങ്ങൾക്കും കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ചെറിയ പനി വന്നു. പനി ക്രമേന കുറഞ്ഞു എങ്കിലും ഞങ്ങൾ പരിശോധന നടത്തി. റിസൽട്ട് വന്നപ്പോൾ കോവിഡ് പോസിറ്റീവാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഞങ്ങൾ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്. ഞങ്ങൾക്ക് രോഗലക്ഷണങ്ങൾ ഇല്ല. വലിയ പ്രശ്‌നങ്ങൾ ഇല്ല. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ ഞങ്ങൾ പാലിക്കുന്നുണ്ട്. പ്ലാസ്മ ദാനം ചെയ്യാൻ ആന്റിബോഡി ഡെവലപ്പ് ആവാൻ ഞങ്ങൾ കാത്തു നിൽക്കുകയാണ്.'' എന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

2001ൽ സ്റ്റുഡന്റ് നമ്പർ വൺ എന്ന സിനിമയിലൂടെയാണ് രാജമൗലി സിനിമാ മേഖലയിൽ എത്തുന്നത്. മഗധീര (2009), ഈഗ (2012) എന്നീ സിനിമകൾ അദ്ദേഹത്തെ തെലുങ്ക് സിനിമയിലെ സൂപ്പർ സംവിധായകനാക്കി. ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ എന്ന നേട്ടവും അദ്ദേഹം കരസ്ഥമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP