Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീൽസ് ഓഫ് ഫ്രീഡം ശേഖരവുമായി റെയ്മണ്ട്

വീൽസ് ഓഫ് ഫ്രീഡം ശേഖരവുമായി റെയ്മണ്ട്

സ്വന്തം ലേഖകൻ

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, രാജ്യമെമ്പാടുമുള്ള ഖാദി, കരകൗശല തൊഴിലാളികളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, ഇന്ത്യയിലെ പ്രമുഖ വസ്ത്ര നിർമ്മാതാക്കളായ റെയ്മണ്ട് പുതിയ ഖാദി ശേഖരം അവതരിപ്പിച്ചു. വീൽസ് ഓഫ് ഫ്രീഡം എന്ന പേരിലുള്ള പ്രത്യേക കളക്ഷൻ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ www.myraymond.com രാജ്യത്തുടനീളമുള്ള റെയ്മണ്ട് സ്റ്റോറുകളിലും പ്രമുഖ മൾട്ടി ബ്രാൻഡ് ഔട്ട്ലെറ്റുകളിലും ലഭിക്കും. നിലവിലെ സാഹചര്യത്തിൽ സമ്പർക്കരഹിതമായ സുക്ഷിതത്വത്തോടെയുള്ള ഡെലിവറിയും ഉറപ്പാക്കും.

വോക്കൽ ഫോർ ലോക്കൽ ആശയത്തിലൂന്നിയാണ് ഖാദി നിർമ്മിത ഷർട്ടുകൾ, ട്രൗസറുകൾ, ബണ്ടിസ്, ബന്ദ്ഗാലസ്, കുർത്തകൾ, ജാക്കറ്റുകൾ എന്നിവ വിപണിയിലെത്തിക്കുന്നത്. ഊർജ്വസലമായ ഇന്ത്യൻ സംസ്‌കാരത്തിനും കരകൗശലതൊഴിലാളികൾക്കുമുള്ള ആദരവ് കൂടിയാണ് റെയ്മണ്ടിൽ നിന്നുള്ള പുതിയ ഖാദി ശേഖരം.

1925ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ റെയ്മണ്ട് പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തമായി പിന്തുണക്കുന്നുണ്ട്. ഖാദിയുടെ ഓരോ നെയ്ത്തിലും ആഴത്തിൽ വേരുറപ്പിച്ച ഇന്ത്യൻ ചൈതന്യത്തിന്റെയും സംസ്‌കാരത്തിന്റെയും സ്നേഹവും അധ്വാനവുമുണ്ടെന്നും, ഇന്ത്യൻ തുണിത്തരങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഞങ്ങളുടെ യാത്രയുടെ ആരംഭം മാത്രമാണിതെന്നും റെയ്മണ്ട് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഗൗതം ഹരി സിംഗാനിയ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP