Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആകാംക്ഷയോടെയുള്ള കാത്തിരിപ്പിനൊടുവിൽ നിരാശ മാത്രം ഫലം; അവധിക്ക് നാട്ടിൽ പോയി നാലരമാസമായി കുടുങ്ങിയ പ്രവാസികൾക്ക് ഉടൻ കുവൈറ്റിലേക്ക് മടങ്ങാനാവില്ല; ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈറ്റ് മന്ത്രിസഭയുടെ താത്കാലിക പ്രവേശന വിലക്ക്; പ്രശ്‌നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിൽ അവിടെയും ഇവിടെയുമായി കഴിയുന്ന കുടുംബങ്ങൾ

ആകാംക്ഷയോടെയുള്ള കാത്തിരിപ്പിനൊടുവിൽ നിരാശ മാത്രം ഫലം; അവധിക്ക് നാട്ടിൽ പോയി നാലരമാസമായി കുടുങ്ങിയ പ്രവാസികൾക്ക് ഉടൻ കുവൈറ്റിലേക്ക് മടങ്ങാനാവില്ല; ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈറ്റ് മന്ത്രിസഭയുടെ താത്കാലിക പ്രവേശന വിലക്ക്; പ്രശ്‌നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിൽ അവിടെയും ഇവിടെയുമായി കഴിയുന്ന കുടുംബങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

 കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് തിരിച്ചടിയായി വീണ്ടും കുവൈറ്റിന്റെ പ്രവേശന വിലക്ക്. കോവിഡ് വ്യാപനം ഏറെയുള്ള ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താത്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ഇറാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക്.

ഓഗസ്റ്റ് ഒന്നുമുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊമേഴ്‌സ്യൽ വിമാന സർവീസ് ആരംഭിക്കുമ്പോൾ ഈരാജ്യങ്ങളിൽനിന്ന് ഒഴികെയുള്ള യാത്രക്കാർക്ക് കുവൈറ്റിലേക്ക് വരാൻ മന്ത്രിസഭ അനുമതി നൽകി. ഗവൺമെന്റ് കമ്യൂണിക്കേഷൻ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തമാക്കി. കുവൈറ്റ് വ്യോമയാന വകുപ്പും ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

അവധിക്ക് നാട്ടിൽ പോയി വിമാന സർവീസ് നിലച്ചതിനാൽ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാണ് തീരുമാനം. നാലര മാസമായി കുടുങ്ങിക്കിടക്കുന്ന ഇവർ ഓഗസ്റ്റിൽ വിമാന സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിൽ ചിലരുടെ കുടുംബം കുവൈറ്റിലാണുള്ളത്. അടിയന്തരാവശ്യങ്ങൾക്ക് രണ്ടോ മൂന്നോ ദിവസത്തേക്ക് പോയി കുടുങ്ങിയവരാണിവർ. ഇനിയും തിരിച്ചെത്താൻ കഴിഞ്ഞില്ലെങ്കിൽ ജോലി നഷ്ട ഭീഷണി നേരിടുന്ന നിരവധി പേരാണുള്ളത്.

കുവൈറ്റിൽ ആദ്യ ഘട്ടത്തിൽ 20 രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഓവിയേഷൻ അറിയിച്ചിരുന്നു. കുവൈറ്റ്് അന്താരാഷ്ട്ര വിമാനത്തവളത്തിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന കമ്പനികൾ ഈ രാജ്യങ്ങളിലേക്കും ഇവിടങ്ങളിൽ നിന്ന് തിരിച്ചുമുള്ള സർവീസുകൾ നടത്തും.

വ്യോമ ഗതാഗതം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യൻ, കുവൈറ്റ് വ്യോമയാന വകുപ്പ് ചർച്ച നടത്തിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വൈകാതെ പ്രശ്‌നം പരിഹരിച്ച് പ്രവാസികൾക്ക് കുവൈറ്റിലേക്ക് തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP