Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊലീസും അവരുടെ ഗുണ്ടകളും വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറം

സ്വന്തം ലേഖകൻ

വാളയാറിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊലചെയ്യപ്പെട്ട രണ്ടു പെൺകുട്ടികളുടെ സഹോദരന് സംരക്ഷണം നൽകാൻ പോലും തയ്യാറാകാതിരുന്ന സർക്കാരും പൊലീസും ഇപ്പോൾ മാതാപിതാക്കളെ പിന്തുടർന്നു ഭീഷണിപ്പെടുത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഈ കേസില് നിർണ്ണായക സാക്ഷി കൂടിയായ പെൺകുട്ടികളുടെ അനുജൻ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുമ്പോൾ രണ്ടു പ്രാവശ്യം ആക്രമിക്കാൻ ശ്രമം നടന്നു. ആ കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നു പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും എടുക്കാൻ പൊലീസ് തയ്യാറല്ലെന്ന് വന്നപ്പോഴാണ് കുട്ടിയുടെ മാതാപിതാക്കൾ തങ്ങൾക്കു സുരക്ഷിതമെന്നുറപ്പുള്ള ഇടത്ത് കുട്ടിയെ പാർപ്പിക്കാൻ തീരുമാനിച്ചത്. അവരുടെ അഭ്യർത്ഥന മാനിച്ചാണ് ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറം ആ കുട്ടിയുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തു സുരക്ഷിതമായി പാർപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ അസ്വസ്ഥരായ ചിലരുടെ ഇടപെടൽ കുട്ടിയുടെയും രക്ഷിതാക്കളുടെയും സ്വൈരജീവിതത്തിനു തന്നെ ഭീഷണിയാകുന്ന വിധത്തിൽ മാറിയിരിക്കുന്നു.

ഡിവൈ എസ് പി സോജനെതിരെ നടപടിയെടുക്കുന്നതിനു പകരം അയാൾക്ക് പ്രമോഷൻ നൽകി എസപി ആയി നിയമിച്ചതിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതാണ് തല്പരകക്ഷികളെ വിറളി പിടിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. തങ്ങൾ നീതിക്കുവേണ്ടി പ്രത്യക്ഷസമരത്തി നിറങ്ങുമെന്നും ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറം അവർക്ക് ഉറച്ച പിന്തുണ നൽകുമെന്ന പ്രഖ്യാപനവും അവരെ ഭയപ്പെടുത്തുന്നുണ്ട് എന്ന് വ്യക്തമാണ്. പൊലീസും അധികൃതരും ഇപ്പോൾ കാണിക്കുന്ന ജാഗ്രത മൂന്നു വര്ഷം മുമ്പ് കാണിച്ചിരുന്നു എങ്കിൽ രണ്ടു പെൺകുട്ടികൾ ക്രൂരമായ പീഡനത്തി നും കൊലക്കും വിധേയമാകില്ലായിരുന്നു. പൊലീസിന്റെയും അവരുടെ ഗുണ്ടകളുടേയും ഭീഷണി അവസാനിപ്പിക്കണമെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സർക്കാരിനോട് ജസ്റ്റീസ് ഫോർ വാളയാർ കിഡ്‌സ് ഫോറം ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP