Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഫി അനുസ്മരണ ഗാനാഞ്ജലി പെരുന്നാൾ ദിനത്തിൽ

റഫി അനുസ്മരണ ഗാനാഞ്ജലി പെരുന്നാൾ ദിനത്തിൽ

സ്വന്തം ലേഖകൻ

മനാമ: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 40-ാം ചരമവാർഷികത്തോടനുബന്ധിച്ച് ബഹ്റൈൻ പ്രതിഭ സ്വരലയ 31ന് വെള്ളിയാഴ്ച രാത്രി എട്ടിന് റഫി അനുസ്മരണ ഗാനാഞ്ജലി സംഘടിപ്പിക്കും. 'റഫി: സഹസ്രാബ്ദത്തിന്റെ ശബ്ദം' എന്ന വിഷയത്തിൽ ദി ഹിന്ദു ദിനപത്രം പ്രിൻസിപ്പൽ കറസ്പോണ്ടന്റ് അബ്ദുൽ ലത്തീഫ് നഹ അനുസ്മരണ പ്രഭാഷണം നടത്തും. റഫിയുടെ തെരഞ്ഞെടുത്ത ഗാനങ്ങൾ അദ്ദേഹം ആലപിക്കും. ഇതോടൊപ്പം റഫി ക്വിസും നടക്കും.

ചടങ്ങിൽ ഡോ. കൃഷ്ണകുമാർ മോഡറേറ്ററാകും. പ്രതിഭ കൾച്ചറൽ വിംഗിന്റെ ഫേസ്‌ബുക്ക് പേജിൽ ലൈവായാണ് പരിപാടി സംഘടിപ്പിക്കുക.

ഇന്നും കാലം മൂളി നടക്കുന്ന ഈണമാണ് റഫി. ആ സ്വരം നിലച്ചിട്ട് വെള്ളിയാഴ്ച 40 വർഷം തികയുകയാണ്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും പൂർണതയുള്ള ഗായകൻ, സഹസ്രാബ്ദത്തിന്റെ ശബ്ദം, ദൈവത്തിന്റെ കയ്യാപ്പ് പതിഞ്ഞ ശബ്ദം എന്നിങ്ങനെ വിവിധ വിശേഷണങ്ങളിൽ അറിയപ്പെടുന്ന ഹിന്ദി സിനിമാ ഗാന ചരിത്രത്തിലെ പകരംവെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമയാണ് റഫി. ഏത് പാട്ടിന്റെയും ആത്മാവ് കണ്ടെത്തി അത് തന്റെ ശബ്ദത്തിലൂടെ ആവിഷ്‌കരിക്കാനുള്ള കഴിവ് അദ്ദേഹത്തെ സിനിമാ സംഗീത ലോകത്തെ അപൂർവ്വ പ്രതിഭാസമാക്കി. നാല് ദശാബ്ദക്കാലം ഇന്ത്യൻ സംഗീതത്തിലെ അജയ്യ ചക്രവാർത്തിയായിരുന്ന റഫി 26,000 ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കഥാവശേഷനായി നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും റഫി പാടുകയാണ്; നിലക്കാത്ത നാദധാരയായി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP