Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളർ പ്രഡിക്ഷൻ ബെറ്റിങ് ആപ്പ് എന്നപേരിലുള്ള ആപ്പുകൾ വഴി നടക്കുന്നത് ഓൺലൈൻ ബെറ്റിങ്; ഏതു കളറിലാണോ പണം വച്ചത് ആ കളർ ഇരട്ടിച്ചാൽ തുകയുടെ ഇരട്ടി പണം ലഭിക്കും; കിട്ടിയില്ലെങ്കിൽ വച്ച പണം നഷ്ടപെടും; പത്ത് രൂപയിൽ തുടങ്ങുന്ന ചൂതാട്ടം ലക്ഷങ്ങൾ വെച്ചും കളിക്കുന്നത് ആയിരങ്ങൾ; കളിക്കാനിറങ്ങിയ ഭൂരിപക്ഷത്തിനും പറയാനുള്ളത് പണം പോയ കഥ മാത്രം; ഓൺലൈൻ വഴി ചൂതാട്ടം നടത്തി ചൈനീസ് ആപ്പുകൾ വ്യാപകമായി പണം തട്ടുന്നു; പണം പോയ യുവാവ് ഡിജിപിക്ക് പരാതി നൽകി

കളർ പ്രഡിക്ഷൻ ബെറ്റിങ് ആപ്പ് എന്നപേരിലുള്ള ആപ്പുകൾ വഴി നടക്കുന്നത് ഓൺലൈൻ ബെറ്റിങ്; ഏതു കളറിലാണോ പണം വച്ചത് ആ കളർ ഇരട്ടിച്ചാൽ തുകയുടെ ഇരട്ടി പണം ലഭിക്കും; കിട്ടിയില്ലെങ്കിൽ വച്ച പണം നഷ്ടപെടും; പത്ത് രൂപയിൽ തുടങ്ങുന്ന ചൂതാട്ടം ലക്ഷങ്ങൾ വെച്ചും കളിക്കുന്നത് ആയിരങ്ങൾ; കളിക്കാനിറങ്ങിയ ഭൂരിപക്ഷത്തിനും പറയാനുള്ളത് പണം പോയ കഥ മാത്രം; ഓൺലൈൻ വഴി ചൂതാട്ടം നടത്തി ചൈനീസ് ആപ്പുകൾ വ്യാപകമായി പണം തട്ടുന്നു; പണം പോയ യുവാവ് ഡിജിപിക്ക് പരാതി നൽകി

ആർ പീയൂഷ്

കൊച്ചി: ഓൺലൈൻ വഴി ചൂതാട്ടം നടത്തി ചൈനീസ് ആപ്പുകൾ വ്യാപകമായ രീതിയിൽ പണം തട്ടിയെടുക്കുന്നതായി പരാതി. ലക്ഷങ്ങളാണ് ഇതുവഴി ആപ്പുകൾ കേരളത്തിൽ നിന്നു മാത്രം കൊണ്ടു പോകുന്നതെന്നും പണം നഷ്ടമായ യുവാവ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. ചൂതാട്ടം നടത്തുന്ന വെബ്സൈറ്റിനെ പറ്റി പരസ്യം നൽകിയ ഒരു യൂട്ഊബർക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്.

കളർ പ്രഡിക്ഷൻ ബെറ്റിങ് ആപ്പ് എന്നപേരിൽ അൻപതിലധികം ആപ്പുകളാണ് ഇന്റർനെറ്റിലുള്ളത്. ഈ ആപ്പുകൾ ഉപയോഗിച്ചാണ് ബെറ്റിങ് നടത്തുന്നത്. ചുവപ്പ്, വയലറ്റ്, പച്ച എന്നീ നിറങ്ങൾ വച്ചാണ് ഗെയിം തുടങ്ങുന്നത്. ഇതിൽ ഏതെങ്കിലും നിറത്തിൽ നമ്മൾ പണം വയ്ക്കണം. 3 മിനിട്ടാണ് ഗെയിമിന്റെ സമയം. 3 മിനിട്ട് കഴിയുമ്പോൾ റിസൾട്ട് വരും. ഏതു കളറിലാണോ പണം വച്ചത് ആകളർ ഇരട്ടിക്കുകയാണെങ്കിൽ തുകയുടെ ഇരട്ടി പണം ലഭിക്കുകയും ചെയ്യും. കിട്ടിയില്ലെങ്കിൽ വച്ച പണം നഷ്ടപെടും. 10 രൂപയിലാണ് ബെറ്റിങ് തുടങ്ങുന്നത്. ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ മറ്റ് ഓൺലൈൻ സംവിധാനം വഴിയോ ആണ് പണം അടയ്ക്കേണ്ടത്.

10 രൂപ വയ്ക്കുമ്പോൾ സർവ്വീസ് ചാർജ്ജ് എന്ന പേരിൽ 1 രൂപ എടുത്തതിന് ശേഷം 9 രൂപയ്ക്കാണ് തുടങ്ങുന്നത്. പണം വച്ച് കളർ ഇരട്ടിക്കുകയാണെങ്കിൽ 18 രൂപ ലഭിക്കും. ഇത്തരത്തിൽ ലക്ഷങ്ങൾ വരെ വച്ച് കളിക്കുന്നവരും ഉണ്ട്. എന്നാൽ പണം ലഭിക്കുന്നത് വളരെ ചുരുക്കം ചിലർക്ക് മാത്രമാണ്. അതായത് കുറഞ്ഞ തുക വയ്ക്കുന്നവർക്കാവും പണം ലഭിക്കുന്നത്. കൂടുതൽ പണം വയ്ക്കുന്നവർക്ക് എപ്പോഴും നഷ്ടം മാത്രമാകും. എങ്കിലും ഇടയ്ക്ക് അവർക്ക് പണം കിട്ടുന്ന രീതിയിലും പിന്നിലുള്ളവർ ഗെയിം അവസാനിപ്പിക്കും. ഇതോടെ വീണ്ടും പണം എറിയാൻ തുടങ്ങും. ഇങ്ങനെ നിരവധി പേർക്ക് ലക്ഷകണക്കിന് രൂപയാണ് നഷ്ട്പ്പെടുന്നത്.

ഇത്തരം ആപ്പുകൾ പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ലഭ്യമല്ല. ലിങ്കുകൾ വഴിയാണ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നത്. ഇതിനായി സഹായിക്കുന്നത് യൂട്ഊബർമാരാണ്. ഇവർ ഈ സൈറ്റിനെ പറ്റി വിശദമായ ഒരു വീഡിയോ ചെയ്യും. വീട്ടിലിരുന്ന് എളുപ്പം എങ്ങനെ പണമുണ്ടാക്കാം എന്ന തലക്കെട്ടോടെയാവും വീഡിയോ. ഈ വീഡിയോയിൽ ആപ്പിനെ പറ്റിയും ആപ്പ് പ്രവർത്തിപ്പിക്കേണ്ടത് എങ്ങനെ എന്നും വിശദമാക്കും. പിന്നീട് ആപ്പ് പ്രവർത്തിപ്പിക്കണമെങ്കിൽ ആദ്യം 100 രൂപ റീചാർജ് ചെയ്യണം. റീചാർജ് ചെയ്തിട്ട് അതിന്റെ സ്‌ക്രീൻ ഷോട്ട് യൂട്ഊബർക്ക് അയച്ചു കൊടുക്കണം. എങ്കിൽ മാത്രമേ അക്കൗണ്ട് ആക്ടിവേറ്റാവുകയുള്ളൂ എന്ന് പറയും. നൂറു രൂപ റീചാർജ്ജ് ചെയ്തു കഴിഞ്ഞാൽ ഏതെങ്കിലും ഒരു സുഹൃത്തിന് ആപ്പ് റെഫർ ചെയ്തു കൊടുത്താൽ (ഇൻവൈറ്റ് ചെയ്താൽ) 100 രൂപ അക്കൗണ്ടിലേക്ക് ലഭിക്കും എന്നും ഈ തുക കൊണ്ട് ഗെയിം കളിക്കാം എന്നുമുള്ള വാഗ്ദാനമാണ് യൂട്ഊബർ നൽകുന്നത്.

ഈ വാഗ്ദാനം കേട്ട് പലരും ആപ്പ് ഇൻസ്റ്റാൾ ചെയ്ത് സുഹൃത്തിനെ ക്ഷണിച്ച് 100 രൂപ അക്കൗണ്ടിലാക്കും. പിന്നീട് കളി തുടങ്ങും. ആദ്യം 10 രൂപയിൽ തുടങ്ങുന്ന കളിയിൽ പലവട്ടവും ജയിക്കും. അഞ്ഞൂറ് മുതൽ ആയിരം രൂപ വരെ ലഭിക്കും പിന്നീടാണ് കളി മാറുന്നത്. ഒറ്റയടിക്ക് ആയിരം രൂപ വയ്ക്കുന്നതോടെ ഗയിം തോൽക്കും. ഇത്രയും നാൾ കളിച്ചു ലഹരിയായി മാറിയ ഗയിമിലെ തോൽവി അംഗീകരിച്ചു കൊടുക്കാൻ മനസ്സു വരില്ല. പിന്നെ കയ്യിലുള്ള തുകകൾ ഇറക്കി കളിക്കും. ഒടുവിൽ എല്ലാം നഷ്ടപ്പെടുമ്പോൾ മാത്രമാണ് ചതി മനസ്സിലാവുന്നത്. ചതി മനസ്സിലാവാത്തവർ ക്രെഡിറ്റ് കാർഡ് വച്ചും ലോമെടുത്ത് കളിതുടർന്ന് കുത്തുപാളയെടുക്കും.

യൂട്ഊബർമാർക്ക് ഗയിമിന്റെ പ്രതിനിധികളുമായി ബന്ധമുണ്ട്. വീഡിയോ ചെയ്യുന്ന സമയം ഇവർ പ്രേക്ഷകരെ വിശ്വസിപ്പിക്കാനായി ലൈവായി കളിച്ചു കാണിക്കും. കുറേ ട്രിക്കുകളൊക്കെ പറഞ്ഞ് തുടങ്ങുന്ന കളിയിൽ ഇവർ വിജയിക്കുകയും ചെയ്യും. ഇത് കണ്ട് പാവം പ്രേക്ഷകർ ചതിക്കുഴിയിൽ വീഴും. പണം അടച്ചു കഴിഞ്ഞ് ഓരോ യൂസറും അയച്ചു കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് ഗയിം പ്രതിനിധിക്ക് അയച്ചു കൊടുത്താണ് യൂട്ഊബർമാർ കമ്മീഷൻ കൈപറ്റുന്നത്. ഇതിലെ ചതി തിരിച്ചറിഞ്ഞ ഒരു യുവാവാണ് ആപ്പിനെതിരെയും യൂട്ഊബർക്കെതിരെയും പരാതിയുമായി രംഗത്തെത്തിയത്.

ലോക്കഡൗൺ കാലത്തു വളരെ പെട്ടന്ന് ആളുകളിലേക്കെത്തിയ ഒരു ഗയിമായിരുന്നു ഇത്. പല പേരുകളിൽ തന്നെ ഒരേ കമ്പനി ഇന്ത്യയിൽ നിന്ന് ഓരോ സെക്കന്റിലും കോടികളാണ് കൊയ്യുന്നത്. ഇടയ്ക്കിടയ്ക്ക് ആപ്പുകളുടെ പേരുകൾ മാറിക്കൊണ്ടിരിക്കും. ആളുകളിലേക്ക് നെഗറ്റീവ് ഇമേജ് എത്താതിരിക്കാൻ വേണ്ടിയാണിത്. ഈ കമ്പനികളൊക്കെ തന്നെ ചൈനയിലുള്ളവയാണ്. എന്നാൽ ഇന്ത്യൻ കമ്പനിയാണ് എന്നാണ് അവർ അവകാശപ്പെടുന്നത്. ബോനിൻ(ആീിശി) എന്ന കമ്പനിയുടെ അവകാശികൾ വെയ്മർ ഫാഷൻസ് ആണ്. ഈ കമ്പനികളുടെ ഉടമകളെ നോക്കിയാൽ ബാരുൺ കുമാർ, മോക്ഷരാജ് എന്ന് കാണാം.

എന്നാൽ ഇവർക്കു തന്നെ മറ്റു പത്തിലധികം കമ്പനികൾ വേറെ ഉള്ളതായി കാണാം. കമ്പനികളുടെ പങ്കാളികളുടെ പേരുകൾ ചൈനക്കാരുടെതാണ്. ബോണിൻ എന്ന ചൂതാട്ട വെബ്സൈറ്റിന്റെ ടെലഗ്രാം ഗ്രൂപ്പിന്റെ അഡ്‌മിൻ ജോർജ്ജ് എന്നാണ്. ഗ്രൂപ്പിൽ 58,000 അംഗങ്ങളുണ്ട്. അധികവും മലയാളികളാണ്. ഈ ഗ്രൂപ്പ് വഴിയാണ് കൂടുതൽ പ്രൊമോഷൻസ് നടത്തുന്നത്. പരാതിയിൽ പറഞ്ഞിരിക്കുന്ന യൂട്യൂബറും ഗ്രൂപ്പിന്റെ അഡിമിനാണ്. ഇവരെല്ലാം ഇന്ത്യയിൽ നിന്നും കോടിക്കണക്കിന് രൂപയാണ് ചൈനയിലേക്ക് കൊണ്ടു പോകുന്നത്. ആപ്പുകൾ പല പേരിൽ മാറുന്നതിനാൽ തട്ടിപ്പ് മനസ്സിലാക്കാനും പ്രയാസമാണ്.

പരാതിക്കാരന് നഷ്ട്പ്പെട്ടത് ഒന്നര ലക്ഷം രൂപയാണ്. ആദ്യം ചെറിയ തുകകൾ കിട്ടിയപ്പോൾ ഒരു ആവേശമായി മാറി. പിന്നീട് നഷ്ടപ്പെട്ട തുകകൾ വീണ്ടു പിടിക്കാനായി ശ്രമിച്ചപ്പോഴേക്കും ലക്ഷങ്ങൾ നഷ്ടപ്പെട്ടു. നിരവധിപേർ ഇത്തരം ഗയിംമാഫിയയുടെ കൈകളിൽ പെട്ടിട്ടുള്ളതിനാലാണ് പരാതിയുമായി മുന്നോട്ട് വരാൻ കരണമെന്ന് പരാതിക്കാരൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

ഗെയിമിങ് തട്ടിപ്പ് നടത്തുന്ന ഓൺലൈൻ സൈറ്റുകൾ താഴെ പറയുന്നവയാണ്:

https://www.jonyclubs.com/
https://www.bozerclubs.com/
https://www.pussclubs.com/
https://www.boninclubs.com/
https://coem.in/
https://goge.in/
https://gooe.in/ (previously lefey.in)
https://www.faryclubs.com/
https://www.vilioclubs.com/
https://www.rettyclubs.com/
https://tomis.in (down)
https://www.castoclubs.com/
https://www.qualeclubs.com/
https://www.paduoclubs.com/
https://www.metalyclubs.com/
https://005420.com/
https://www.enzoclubs.com/
https://www.ricoclubs.com/
https://www.richshop.in/
https://www.yellsclubs.com/
https://terion.in/
https://luckym.in/
https://www.julyclubs.com/
https://www.husorclubs.com/
https://www.suderclubs.com/
https://talineclubs.com/
https://thoe.in/
https://biote.in/
https://www.facdorclubs.com/
https://www.coneclubs.com/
https://www.facdor.in/ (down)
https://www.accgo.in/ (down)
https://www.mayclubs.com/
https://apps.ketty-apps.com/
https://www.marcclubs.com/
https://moneycoaching.in/
https://addrs.in/
https://www.angaclubs.com/
https://www.joysclubs.com/
https://www.vishclubs.com/
https://www.lidaclubs.com/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP