Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമൂഹമാധ്യമങ്ങൾ ജനനന്മയ്ക്കായി വിനിയോഗിക്കണം: പി.കെ ഫിറോസ്

സമൂഹമാധ്യമങ്ങൾ ജനനന്മയ്ക്കായി വിനിയോഗിക്കണം: പി.കെ ഫിറോസ്

സ്വന്തം ലേഖകൻ

മനാമ: സമൂഹമാധ്യമങ്ങൾ സമൂഹനന്മയ്ക്കും ജനോപകാരപ്രദമായ കാര്യങ്ങൾക്കും വേണ്ടിയാകണം വിനിയോഗിക്കേണ്ടതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പുനഃസംഘടിപ്പിച്ച സൈബർ ആൻഡ് മീഡിയ വിംഗിന്റെ 2020-2021 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ ഒപ്പമാണ് നിലവിൽ സമൂഹമാധ്യമങ്ങളുടെ സ്ഥാനം. മാധ്യമങ്ങൾ മറച്ചുവയ്ക്കുന്ന പലതും സമൂഹമാധ്യമങ്ങളിൽ കൂടി ജനങ്ങളിലേക്കെത്തിക്കാൻ സാധിക്കും. അതിനാൽ തന്നെ സമൂഹമാധ്യമങ്ങളിൽ കൂടി എന്ത് കാര്യവും മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോൾ കൂടുതൽ ജാഗ്രത കാണിക്കണം. എതിരാളികൾക്ക് അതേരീതിയിൽ തന്നെ മറുപടി കൊടുക്കണമെന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുത്. അഭിപ്രായങ്ങളോ സമൂഹമാധ്യമങ്ങളിൽ കൂടി പങ്കുവയ്ക്കുന്നതുമായ കാര്യങ്ങളോ ഒരിക്കലും പാർട്ടിക്കും പ്രവർത്തകർക്കും ദോഷമുണ്ടാക്കുന്നതാകരുത്. അക്കാര്യത്തിൽ പ്രത്യേക ജാഗ്രത കാണിക്കണം. സന്ദേശങ്ങൾ കൈമാറുമ്പോൾ അതിലെ സത്യാവസ്ഥ മനസ്സിലാക്കണം. ഇത്തരത്തിൽ ആധികാരികതയില്ലാത്ത വ്യാജ വാർത്തകൾ ഷെയർ ചെയ്യുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും. ചിലപ്പോൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ശരിയാണെന്ന് കരുതി അതിനനുസരിച്ച് പ്രവർത്തിക്കുന്നവരുണ്ടാകും. അതിനാൽ ഇക്കാര്യത്തിൽ ഏറെ ജാഗ്രത കാണിക്കണമെന്നും വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും പ്രസ്ഥാനത്തിന് ദോഷം ചെയ്യുന്നവ സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സൂം വഴി നടന്ന ഓൺലൈൻ സംഗമത്തിൽ സൈബർ ആൻഡ് മീഡിയ വിങ് ചെയർമാൻ എ.പി ഫൈസൽ അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.കെ മുസ്തഫ സ്വാഗതവും സൈബർ ആൻഡ് മീഡിയ വിങ് കൺവീനർ ഫിറോസ് കല്ലായി നന്ദിയും പറഞ്ഞു. കെ.എം.സി.സി സൈബർ ആൻഡ് മീഡിയ വിങ് ടെക്നിക്കൽ കോർഡിനേറ്റർ മൻസൂർ പി.വി സൂം നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP