Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മറാത്ത നടൻ അശുതോഷ് ഭാക്റെ മരിച്ച നിലയിൽ; ആത്മഹത്യ ചെയ്തതെന്ന് പൊലീസ്; വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നെന്നും വിശദീകരണം

മറാത്ത നടൻ അശുതോഷ് ഭാക്റെ മരിച്ച നിലയിൽ; ആത്മഹത്യ ചെയ്തതെന്ന് പൊലീസ്; വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നെന്നും വിശദീകരണം

സ്വന്തം ലേഖകൻ

മുംബൈ: പ്രശസ്ത മറാത്ത നടൻ അശുതോഷ് ഭാക്റെയെ മരിച്ച നിലയിൽ കണ്ടെത്തി. സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. 32 വയസ്സായിരുന്നു. മറാത്ത്വാദയിലെ നന്ദേഡ് ടൗണിലെ വീട്ടിലാണ് അശുതോഷ് ഭാക്റെയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിക്കളോടൊപ്പമായിരുന്നു താമസം.

അശുതോഷ് ഭാക്റെയുടെ ഭാര്യ മയൂരി ദേശ്മുഖും അഭിനേതാവാണ്. ഭക്കർ, ഇച്ചാർ തർല പക്ക എന്നീ മറാത്ത ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് അശുതോഷ് ഭാക്റെ ശ്രദ്ധേയനായത്. ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്ന് ഇപ്പോൾ വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. അശുതോഷ് ഭാക്റെ വിഷാദ രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്തുകൊണ്ടാണ് ഒരാൾ ആത്മഹത്യ ചെയ്യുന്നതെന്ന് വിശകലനം ചെയ്യുന്ന വീഡിയോ അശുതോഷ് ഭാക്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. അപകട മരണത്തിന് ശിവാജി നഗർ പൊലീസ് കേസെടുത്തു. അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP