Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പശ്ചിമ ബംഗാൾ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സോമൻ മിത്ര അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ 1.30 ഓടെ; വിട പറഞ്ഞത് ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കുന്നതിൽ അടക്കം നിർണായക സ്വാധീനം ചെലുത്തിയ നേതാവ്

പശ്ചിമ ബംഗാൾ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സോമൻ മിത്ര അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ 1.30 ഓടെ; വിട പറഞ്ഞത് ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കുന്നതിൽ അടക്കം നിർണായക സ്വാധീനം ചെലുത്തിയ നേതാവ്

സ്വന്തം ലേഖകൻ

കൊൽക്കത്ത: പശ്ചിമ ബംഗാൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സോമൻ മിത്ര അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 1.30 ഓടെ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസം മുമ്പ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവായ സോമൻ മിത്ര 2018 ലാണ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി നിയമിതനാകുന്നത്. 2019-ൽ ഇടതുപക്ഷവുമായി സംഖ്യമുണ്ടാക്കുന്നതിൽ സോമൻ മിത്രയുടെ നിലപാടാണ് നിർണായകമായത്. മൂന്നാം തവണയാണ് സോമൻ മിത്ര കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി അലങ്കരിക്കുന്നത്.

1972 മുതൽ 2006 വരെ ചൗരിംഗീ ജില്ലയിലെ സിയാൽദ മണ്ഡലത്തെ സോമൻ മിത്ര നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. സോമൻ മിത്രയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. 2008-ൽ കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കിയ സോമൻ മിത്ര 2009-ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.

2009 മുതൽ 2014-വരെ ഡയമണ്ട് ഹാർബർ ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് തൃണമൂൽ എംപിയായിരുന്നു. 2014-ൽ തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ച് അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP