Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുല്ലുവിളയിൽ തൂങ്ങിമരിച്ച യുവതിക്ക് കോവിഡ്; മരണത്തിൽ ദുരൂഹതയാരോപിച്ച് ഭർത്താവിനെതിരേ യുവതിയുടെ ബന്ധുക്കൾ പരാതി നൽകി

പുല്ലുവിളയിൽ തൂങ്ങിമരിച്ച യുവതിക്ക് കോവിഡ്; മരണത്തിൽ ദുരൂഹതയാരോപിച്ച് ഭർത്താവിനെതിരേ യുവതിയുടെ ബന്ധുക്കൾ പരാതി നൽകി

സ്വന്തം ലേഖകൻ

കാഞ്ഞിരംകുളം: പുല്ലുവിളയിൽ തൂങ്ങിമരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പുല്ലുവിള, താഴെ വീട്ടുവിളാകം കുളപ്പുര വീട്ടിൽ ജോണിയുടെ ഭാര്യ എം.ജൂഡിറ്റ്(25) നാണ് മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവിനെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ 25-ന് രാത്രിയിലാണ് ജൂഡിറ്റിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. ജൂഡിറ്റിനെ ജോണി മർദ്ദിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കളോടാപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയതിന് മൂന്നു വയസ്സുകാരി മകളെ ജോണി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

ഇതിനിടെ, ജൂഡിറ്റിന്റെ സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ മൃതദേഹപരിശോധന നടത്തും. മക്കൾ: ജോയൽ(നാല്), ജൂവൽ(മൂന്ന്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP