Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

13-ാം വയസ്സിൽ 12-ാം ക്ലാസ് പരീക്ഷ എഴുതി മികച്ച വിജയം സ്വന്തമാക്കി മധ്യപ്രദേശിലെ മലയാളി പെൺകുട്ടി; മൂന്നാം വയസ്സിൽ ഒന്നാം ക്ലാസിൽ ചേർന്ന തനിഷ്‌ക 12-ാം വയസ്സിൽ പത്താം ക്ലാസും വിജയിച്ചു; ഉന്നത മാർക്കോട തനിഷ്‌ക പ്ലസ്ടു വിജയിച്ചത് കോവിഡ് ബാധിച്ച് അച്ഛനും അപ്പൂപ്പന്മാരും മരിച്ചതിന്റെ ദുഃഖത്തിനിടയിൽ: അടുത്ത വർഷം ബികോം പരീക്ഷ എഴുതാൻ തയ്യറെടുക്കുന്ന തനിഷ്‌കയുടെ മനസിലെ മോഹം ചെറു പ്രായത്തിൽ സിവിൽ സർവീസ് കീഴടക്കാൻ

13-ാം വയസ്സിൽ 12-ാം ക്ലാസ് പരീക്ഷ എഴുതി മികച്ച വിജയം സ്വന്തമാക്കി മധ്യപ്രദേശിലെ മലയാളി പെൺകുട്ടി; മൂന്നാം വയസ്സിൽ ഒന്നാം ക്ലാസിൽ ചേർന്ന തനിഷ്‌ക 12-ാം വയസ്സിൽ പത്താം ക്ലാസും വിജയിച്ചു; ഉന്നത മാർക്കോട തനിഷ്‌ക പ്ലസ്ടു വിജയിച്ചത് കോവിഡ് ബാധിച്ച് അച്ഛനും അപ്പൂപ്പന്മാരും മരിച്ചതിന്റെ ദുഃഖത്തിനിടയിൽ: അടുത്ത വർഷം ബികോം പരീക്ഷ എഴുതാൻ തയ്യറെടുക്കുന്ന തനിഷ്‌കയുടെ മനസിലെ മോഹം ചെറു പ്രായത്തിൽ സിവിൽ സർവീസ് കീഴടക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 13-ാം വയസ്സിൽ മധ്യപ്രദേശ് സർക്കാർ ബോർഡിന്റെ 12-ാം ക്ലാസ് പരീക്ഷ എഴുതി മികച്ച വിജയം സ്വന്തമാക്കി മലയാളി പെൺകുട്ടി. അച്ഛനും മുത്തച്ഛന്മാരും കോവിഡ് ബാധിച്ചു മരിച്ചതിന്റെ ആഘാതത്തിനിടയിലണ് തനിഷ്‌കാ ചന്ദ്രൻ എന്ന കൊച്ചു മിടുക്കിയെ തേടി ആ സന്തോഷ വാർത്ത എത്തിയത്. കണ്ണൂർ മേലേചൊവ്വ കുന്നിരിക്കൽ സുജിത്ത് ചന്ദ്രന്റെ മകൾ തനിഷ്‌കയാണ് 62.8% മാർക്കോടെ ഇളം പ്രായത്തിൽ പ്ലസ്ടു വിജയിച്ചത്.

കൊമേഴഅസ് വിഭാഗത്തിലാണ് തനിഷ്‌കയുടെ വിജയം. ഇംഗ്ലിഷിനും ഹിന്ദിക്കും മികച്ച മാർക്കുമുണ്ട്. മധ്യപ്രദേശിൽ ആദ്യമായാകും ഇത്ര കുറഞ്ഞ പ്രായത്തിലൊരാൾ 12ാം ക്ലാസ് പരീക്ഷ വിജയിക്കുന്നതെന്നാണ് വിശദീകരണം. കഴിഞ്ഞ വർഷം 10-ാം ക്ലാസ് പരീക്ഷ വിജയിച്ച തനിഷ്‌ക പ്രത്യേക അനുമതി നേടി ഇക്കുറി 12ലേക്ക് അപേക്ഷിക്കുകയായിരുന്നു. മൂന്നാം വയസ്സിൽ ഒന്നാം ക്ലാസിൽ ചേർന്ന തനിഷ്‌ക 2015 മുതൽ ഹോം സ്‌കൂളിങ്ങിലായിരുന്നു. പഠിത്തത്തിൽ മിടുമിടുക്കിയായ തനിഷ്‌ക അടുത്ത വർഷം ബികോം പരീക്ഷ എഴുതാനാണു തീരുമാനം. തുടർന്നു സിവിൽ സർവീസിനു തയ്യാറെടുക്കണമെന്നും തനിഷ്‌ക പറയുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ നഷ്്ടങ്ങൾക്കിടയിലാണ് തനിഷ്‌കയെ തേടി പ്ലസ് ടു വിജയം എത്തിയത്. പഠന വഴിയിൽ തനിഷ്‌കയുടെ വഴികാട്ടിയായിരുന്ന പിതാവ് സുജിത്ത് കോവിഡ് ബാധിച്ച് ജൂലൈ 2നാണു മരിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് കെ.സി. ചന്ദ്രൻ(81) കോവിഡ് ബാധിതനായി ജൂൺ 13നു മരിച്ചു. തനിഷ്‌കയുടെ അമ്മ ഝാൻസി സ്വദേശിയായ അനുഭയുടെ പിതാവ് അവസ്തി വിടപറഞ്ഞതു മേയിലായിരുന്നു. ഈ ആഘാതങ്ങൾക്കിടെയായിരുന്നു തനിഷ്‌കയുടെ വിജയം.

റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രൻ ജോലിയുടെ ഭാഗമായാണ് ഇൻഡോറിലെത്തിയത്. പിന്നീട് അംബികാപുരിയിൽ സ്ഥിരതാമസമാക്കി. ഇൻഡോറിൽ ലിറ്റിൽ ചാംപ്‌സ് എന്ന സ്‌കൂൾ നടത്തുകയായിരുന്നു സുജിത്ത്. കുട്ടിക്കാലം മുതൽ മികവു കാട്ടിയ തനിഷ്‌കയ്ക്കു മാർഗനിർദ്ദേശം നൽകിയിരുന്നതു സുജിത്തായിരുന്നെന്നു അനുഭ പറയുന്നു. പ്രശസ്ത നർത്തകി രാഗിണി മക്കാറിന്റെ ശിഷ്യയായ തനിഷ്‌ക ബൾഗേറിയയിൽ നടന്ന ലോക നൃത്ത മൽസരത്തിലും പങ്കെടുത്തിട്ടുണ്ട്. തന്റെ വിജയം അച്ഛനും മുത്തച്ഛന്മാർക്കുമുള്ള സമ്മാനമാണെന്നു തനിഷ്‌ക പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP