Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭൂഗർഭ അറകളിൽ നിന്നും ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ലോകത്തെ ഞെട്ടിച്ച് ഇറാൻ; ഒരു ദ്വീപ് മുഴുവൻ യുദ്ധ വിമാനങ്ങളിൽ നിന്നുള്ള ബോംബ് വർഷവും; അമേരിക്ക ഉത്തര കൊറിയയുടെ പിന്നാലെ നടന്നപ്പോൾ ഇറാൻ ശേഖരിച്ചത് അത്യപൂർവ്വ ആയുധങ്ങൾ; ഇറാന്റെ നാടകീയ നീക്കങ്ങളിൽ വിരണ്ട് ഇസ്രയേലും സൗദിയും അടങ്ങിയ രാജ്യങ്ങൾ

ഭൂഗർഭ അറകളിൽ നിന്നും ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ലോകത്തെ ഞെട്ടിച്ച് ഇറാൻ; ഒരു ദ്വീപ് മുഴുവൻ യുദ്ധ വിമാനങ്ങളിൽ നിന്നുള്ള ബോംബ് വർഷവും; അമേരിക്ക ഉത്തര കൊറിയയുടെ പിന്നാലെ നടന്നപ്പോൾ ഇറാൻ ശേഖരിച്ചത് അത്യപൂർവ്വ ആയുധങ്ങൾ; ഇറാന്റെ നാടകീയ നീക്കങ്ങളിൽ വിരണ്ട് ഇസ്രയേലും സൗദിയും അടങ്ങിയ രാജ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

സംഘർഷ മേഖലയായ ഗൾഫ് തീരത്ത് നടത്തിയ സൈനിക പരിശീലനത്തിന്റെ അവസാന ദിവസം ഭൂഗർഭ അറയിൽ നിന്നും ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി തൊടുത്തുവിട്ടു എന്നവകാശപ്പെട്ടുകൊണ്ട് ഇറാൻ സൈന്യം രംഗത്തെത്തി.

ഹോർമുസ് കടലിടുക്കിൽ, അമേരിക്കൻ വിമാനവാഹിനിയുടെ ഒരു മാതൃകയിൽ മിസൈൽ വർഷിച്ച്പരിശീലനം നടത്തിയതിന്റെ പിറ്റേന്നാണ് ഇത്തരത്തിലൊരു പ്രഖ്യാപനം വന്നിരിക്കുന്നത്. മരുഭൂമിയിൽ പെട്ടെന്ന് സ്ഫോടനം പോലെ അഗ്‌നി പടരുന്നതും, പുകയും പൊടിയും ഉയരുന്നതും പിന്നീട് നാല് മിസൈലുകൾ ആകാശത്തേക്ക് ചീറിപ്പായുന്നതുമായ ദൃശ്യംസർക്കാർ ഉടമസ്ഥതയിലുള്ള ടി വി ചാനലിൽ കാണിക്കുകയുമുണ്ടായി.

ലോകത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടന്നതെന്ന് ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോപ്സ് (ഐ ആർ ജി സി) യുടെ വെബ്സൈറ്റായ സെഫാന്യുസിൽ പറയുന്നു. എന്നാൽ കൂടുതൽ വിശദീകരണങ്ങൾ നൽകുകയോ മിസൈലിന്റെ സവിശേഷതകൾ പ്രതിപാദിക്കുകയോ ചെയ്തിട്ടില്ല. ശത്രുക്കളുടെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് തീർത്തും ഒരു വെല്ലുവിളിയായിരിക്കും ഇതെന്നാണ്, ഈ പരീക്ഷണത്തെ കുറിച്ചുള്ള വിവരം പരസ്യമാക്കിയതിനോടൊപ്പം സൈനിക് വൃത്തങ്ങൾ അവകാശപ്പെട്ടത്. ഇതോടൊപ്പം, ഇറാൻ സമുദ്രാതിർത്തിയിലുള്ള ബാനി ഫറുർ ദ്വീപിൽ സുഖോയ് എസ് യു-22 ഫൈറ്റർ ബോംബറുകളിൽ നിന്ന് ബോബുകൾ വർഷിച്ചും പ്രകടനം നടത്തുകയുണ്ടായി.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് പ്രവാചകനായ മുഹമ്മദ് എന്ന് നാമകരണം ചെയ്ത ഈ പരിശീലനം നടന്നത്. മേഖലയിൽ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ചുകൊണ്ടാണ് അമേരിക്ക ഇതിന് മറുപടി നൽകിയിരിക്കുന്നത്. ഇറാന്റെ മിസൈൽ പരീക്ഷണങ്ങൾ നിരുത്തരവാദപരമായതാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത കുറച്ച് വർഷങ്ങളായി ഈ മേഖലയിൽ ഇറാൻ സൈന്യവും അമേരിക്കൻ സൈന്യവുമായി ചില ഉരസലുകൾ നടക്കാറുണ്ട്. ഹോർമൂസ് കടലിടുക്കിലൂടെ പോകുന്ന അമേരിക്ക യുദ്ധക്കപ്പലുകൾക്ക് ശല്യമായി സ്പീഡ് ബോട്ടുകളിലെത്തി ഇറാൻ സൈന്യം അക്രമം അഴിച്ചുവിടുന്നു എന്നാണ് അമേരിക്ക പറയുന്നത്.

എന്നാൽ, ഗൾഫ് മേഖലയിൽ അമേരിക്കയുടേയും മറ്റ് പാശ്ചാത്യ ശക്തികളുടെയും നാവിക സാന്നിദ്ധ്യത്തെ എതിർക്കുന്ന ഇറാൻ, സമുദ്രമാർഗ്ഗം കയറ്റുമതി ചെയ്യുന്ന ക്രൂഡോയിലിന്റെയും മറ്റ് എണ്ണകളുടെയും 30 ശതമാനത്തോളം കടന്നുപോകുന്ന തന്ത്രപ്രധാനമായ സമുദ്രപാതയിലാണ് സൈനിക പരിശീലനം നടത്തിയത്. ഇന്നലെ അമേരിക്ക നാവിക കപ്പലിന്റെ ഒരു മാതൃക ഇറാനിയൻ തുറമുഖമായ ബൻഡാർ അബ്ബാസിൽ നിന്നും കടലിടുക്കിലേക്ക് ബോട്ടുകൾ വലിച്ചുകൊണ്ടുപോകുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ലഭിച്ചിരുന്നു.

നാവികസൈന്യവും വ്യോമസേനയും യുദ്ധത്തിന് തയ്യാറാകുന്നതിന്റെയും ഹെലികോപറ്ററുകളിൽ എത്തി കപ്പലിന് നേരെ മിസൈൽ വർഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇന്നലെ ടി വി ചാനലിൽ കാണിച്ചിരുന്നു. ലാൻഡിങ് സ്ട്രിപ്പിന്റെ ഇരുവശങ്ങളിലും നിരവധി ഡമ്മി യുദ്ധവിമാനങ്ങളുമായാണ് അമേരിക്കയുടെ വിമാനവാഹിനിയായ നിമിറ്റ്സിനോട് സാദൃശ്യമുള്ള മാതൃക നിർമ്മിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP