Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അസ്മാ ബീവിക്ക് രോഗബാധയുണ്ടായത് മകളിൽ നിന്ന്; പനിയും ചുമയും അടക്കം രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും അസാമാന്യമായ മനോബലം; ഏപ്രിൽ 20 ന് രോഗം സ്ഥിരീകരിച്ച വയോധികയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോയത് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച്; കേരളത്തിന് അഭിമാനിക്കാം: അഞ്ചൽ സ്വദശിനിയായ 105 വയസുകാരിക്ക് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡ് രോഗമുക്തി

അസ്മാ ബീവിക്ക് രോഗബാധയുണ്ടായത് മകളിൽ നിന്ന്; പനിയും ചുമയും അടക്കം രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും അസാമാന്യമായ മനോബലം; ഏപ്രിൽ 20 ന് രോഗം സ്ഥിരീകരിച്ച വയോധികയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോയത് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച്; കേരളത്തിന് അഭിമാനിക്കാം: അഞ്ചൽ സ്വദശിനിയായ 105 വയസുകാരിക്ക് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡ് രോഗമുക്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചൽ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡിൽ നിന്നും മുക്തയായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെയാണ് ചികിത്സിച്ച് ഭേദമാക്കിയത്. കോട്ടയം മെഡിക്കൽ കോളേജിൽ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു.

മകളിൽ നിന്നാണ് അസ്മാ ബീവിക്ക് രോഗബാധയുണ്ടായത്. ഏപ്രിൽ 20ന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ എത്തിയ ഇവർക്ക് പനിയും ചുമയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം പ്രായാധിക്യത്തിന്റെ അവശതകളും ഉണ്ടായിരുന്നു. ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയായിരുന്നു. പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. എല്ലാ ദിവസവും ഇവരുടെ ആരോഗ്യ നില മെഡിക്കൽ ബോർഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി ചികിത്സ ക്രമീകരിച്ചു. ഇവരുടെ പരിചരണത്തിനായി പ്രത്യേക ശ്രദ്ധയും നൽകിയിരുന്നു. പല സമയത്തും ഗുരുതരാവസ്ഥയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും കൃത്യമായ ചികിത്സയും പരിചരണവും ഒപ്പം രോഗിയുടെ മനോബലവും ഫലം കണ്ടു. രോഗമുക്തി നേടിയതോടെ വളരെയധികം സന്തോഷത്തോടെയാണ് അസ്മ ബീവി ആശുപത്രി വിട്ടത്.

105 വയസിലും അസാമാന്യമായ മനോബലം കാണിച്ച അസ്മാ ബീവിയെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രകീർത്തിച്ചു. കോവിഡ് ഭയത്താൽ മാനസിക വിഭ്രാന്തി കാണിക്കുന്നവർ ഇവരെപ്പോലുള്ളവരുടെ മനോബലം കാണേണ്ടതാണ്. കോവിഡ് പ്രതിരോധത്തിൽ ശാസ്ത്രീയ മാർഗമാണ് കേരളം സ്വീകരിക്കുന്നത്. മെഡിക്കൽ കോളേജുകളിൽ അതീവ ജാഗ്രതയും പരിചരണവുമാണ് നൽകുന്നത്. പ്ലാസ്മ തെറാപ്പിയുൾപ്പെടെയുള്ള ചികിത്സാ രീതിയിലൂടെ നിരവധിയാളുകളുടെ ജീവൻ രക്ഷിച്ച് മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞു. 65 വയസിന് മുകളിലുള്ളവർ ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുമ്പോൾ 70 വയസിന് മുകളിലുള്ള നിരവധിയാളുകളേയാണ് രക്ഷിക്കാനായത്. ചികിത്സയ്ക്ക് നേതൃത്വം നൽകിയ പ്രിൻസിപ്പാൾ, സൂപ്രണ്ട്, ഡോക്ടർമാർ, നഴ്സുമാർ, മറ്റ് എല്ലാ വിഭാഗം ജീവനക്കാർ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP