Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊച്ചി ബ്രേക്ക് ത്രൂ പദ്ധതി പരാജയപ്പെടാൻ കാരണം വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാത്തത്; നഗരം വെള്ളത്തിൽ മുങ്ങാൻ ഇടവരുത്തിയത് കോർപറേഷന്റെ പിടിപ്പുകേടെന്ന് ആംആദ്മി പാർട്ടി

കൊച്ചി ബ്രേക്ക് ത്രൂ പദ്ധതി പരാജയപ്പെടാൻ കാരണം വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാത്തത്; നഗരം വെള്ളത്തിൽ മുങ്ങാൻ ഇടവരുത്തിയത് കോർപറേഷന്റെ പിടിപ്പുകേടെന്ന് ആംആദ്മി പാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോടികൾ ചിലവഴിച്ച് നടത്തിയ കൊച്ചി ബ്രേക്ക് ത്രൂ പദ്ധതി വേണ്ട രീതിയിൽ നടപ്പിലാക്കാൻ കോർപ്പറേഷന് സാധിച്ചില്ല എന്ന ആരോപണവുമായി ആംആത്മി പാർട്ടി. അതിനാലാണ് കൊച്ചി നഗരം വെള്ളത്തിൽ മുങ്ങുവാൻ പ്രധാന കാരണമെന്ന് അവർ പറയുന്നു. പല തോടുകളിലെയും വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചതാണ് പദ്ധതി പരാജയപ്പെടാൻ കാരണം. പേരണ്ടൂർ കനാൽ, ചിലവന്നൂർ കായൽ തുടങ്ങിയ ഇടങ്ങളിൽ ഉള്ള വൻ കൈയേറ്റങ്ങൾ പൊളിച്ചു നീക്കുവാൻ ബ്രേക്ക് ത്രൂ പദ്ധതിക്ക് സാധിച്ചിട്ടില്ല. തോടുകളും, കാനകളും കായലിൽ അവസാനിക്കുന്നയിടത്ത് വെള്ളം ഒഴുകുന്നതിനുള്ള തടസങ്ങൾ നീക്കാത്തത് വെള്ളക്കെട്ട് രൂക്ഷമാക്കാൻ കാരണമായി.

ചിലവന്നൂർ കായലിന് നടുവിൽ അനധികൃതമായി തീരദേശ പരിപാലന സംരക്ഷണ നിയമ ലംഘനം നടത്തി സൈക്കിൾ ട്രാക്കിന് വേണ്ടി പണിതിരിക്കുന്ന ബണ്ട്, എളംകുളം,ചെട്ടിച്ചിറ,പൊന്നുരുന്നി തുടങ്ങിയ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായി. ഇതു മൂലം നിരവധി വീടുകളിലും, കുടിവെള്ള ടാങ്കുകളിലും അഴുക്ക് വെള്ളം കയറുന്നു. കോവിഡ് കാലത്ത് മലിന ജലം നിറഞ്ഞ വീടുകളിൽ നിന്ന് മാറി താമസിക്കാനാവാതെ പിഞ്ചു കുഞ്ഞുങ്ങളുമായി പലരും കഷ്ടപ്പെടുകയാണ്. നിയമത്തെ മറികടന്നു കൊണ്ട് നിർമ്മിച്ച പരിസ്ഥിതിക്കും, വാട്ടർ ബോഡീസിനും ദോഷകരമായി മാറുന്ന, വെള്ളക്കെട്ടിന് കാരണമാകുന്ന ചിലവന്നൂർ കായലിൽ കൈയേറി പണിതിരിക്കുന്ന നിയമവിരുദ്ധ സൈക്കിൾ ട്രാക്ക് ഉടൻ പൊളിച്ചുമാറ്റി ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ അവസരം ഒരുക്കണം എന്നും ആം ആദ്മി പാർട്ടി പ്രസ്താവനയിൽ ആവശ്യപെടുന്നു.

കോടികളാണ് എല്ലാവർഷവും ഡ്രൈനേജ് സംവിധാനത്തിന് വേണ്ടി കൊച്ചി നഗരത്തിൽ ചെലവാക്കുന്നത് എന്നിട്ടും കൊച്ചി നഗരത്തിൽ ഡ്രൈനേജ് സംവിധാനമാകെ താറുമാറായി കിടക്കുകയാണ്. അശാസ്ത്രീയമായി യാതൊരു ആലോചനയുമില്ലാതെ വൃത്തിയാക്കാൻ പറ്റാത്ത രീതിയിലാണ് കൊച്ചി കോർപറേഷൻ അധികാര പരിധിയിൽ കാന പണി നടക്കുന്നത്. കാനകളിൽ ഉള്ള മാലിന്യം കോരികളഞ്ഞു വെള്ളം സുഗമായി ഒഴുകുവാൻ ഉള്ള സാഹചര്യം ഉണ്ടാക്കുവാൻ ഇതിന് ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല. ഒറ്റ ദിവസം പെയ്ത മഴവെള്ളം പോലും സുഖമമായി ഒഴുക്കി കളയാൻ സാധിക്കാത്ത അധികാരികൾ വൻ പരാജയം തന്നെയാണ് എന്നും ആം ആദ്മി കുറ്റപ്പെടുത്തുന്നു. വെള്ളക്കെട്ടിന്റെ അളവ് അര അടി എങ്കിലും കുറയ്ക്കാൻ സാധിച്ചിരുന്നു എങ്കിൽ ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറുന്നതു ഒഴിവാക്കാമായിരുന്നു.

മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ സ്ഥലങ്ങളിലും കൗൺസിലർമാർ മുൻകൈ എടുത്തു ക്ളീനിങ് ജോലികൾ ചെയ്യിക്കണം. കഴിവും ദീർഘവീഷണവും ഇല്ലാത്ത ഭരണമാണ് ഇതിനെല്ലാം കാരണം. കൊച്ചി കോർപറേഷൻ ഭരണം എല്ലാത്തരത്തിലും പരാജയപെട്ട സാഹചര്യത്തിൽ മേയറും കൂട്ടരും രാജി വച്ചു ഒഴിയണമെന്നും ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ വിഭാഗം ആവിശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP