Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാനൺ ഇന്ത്യ സേവനങ്ങൾ ഇനി മൊബൈലിലും

സ്വന്തം ലേഖകൻ

കൊച്ചി: സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷനുകളിൽ അവതരിപ്പിച്ച് ഇമേജിങ്, പ്രിന്റിങ് രംഗത്തെ പ്രമുഖരായ കാനൺ ഇന്ത്യ സർവീസിൽ പുതിയൊരു നാഴികക്കല്ല് കുറിച്ചു. കാനൺ കെയർ, മൊബൈൽ സിഎംപി, വാട്ട്സ്ആപ്പ് തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകളാണ് അവതരിപ്പിക്കുന്നത്. ഉപഭോക്താവിന് പൂർണ പിന്തുണ ഉറപ്പു നൽകുന്നതാണ് പുതിയ മൊബൈൽ ആപ്ലിക്കേഷനുകൾ. ബുദ്ധിമുട്ടേറിയ ഈ സമയത്ത് ഉപഭോക്താക്കൾക്ക് അന്വേഷണങ്ങളിൽ സഹായിക്കാനാണ് വാട്ട്സ്ആപ്പ് സേവനം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങിയ ഭാഷകളിൽ ലഭ്യമാണ്.

നിരന്തരമായ ഉപഭോക്തൃ സേവനങ്ങളുടെ ഭാഗമായി കാനൺ ഇന്ത്യ പുതിയ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ 24 മണിക്കൂറും സഹായത്തിനുണ്ടാകും. മെട്രോ നഗരങ്ങളിൽ മാത്രമല്ല, ഉൾപ്രദേശങ്ങളിൽ പോലും കമ്പനിക്ക് ഉപഭോക്താക്കളുമായി മികച്ച ബന്ധം പുലർത്താനാകും. ബി2ബി, ബി2സി ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും വാട്ട്സ്ആപ്പ് സേവനങ്ങളിലൂടെയും എളുപ്പത്തിൽ മൂല്യമേറിയ സർവീസ് ലഭ്യമാകും. കാനൺ കെയർ മൊബൈൽ ആപ്പിലൂടെ പ്രിന്റർ ഉപഭോക്താക്കൾക്ക് സർവീസ് അപേക്ഷ ബുക്ക് ചെയ്യാനും കാട്രിഡ്ജ് വാങ്ങാനും വാറന്റി നീട്ടാനും അടുത്ത സർവീസ് സെന്റർ കണ്ടെത്താനും സോഫ്റ്റ്‌വെയർ/ഡ്രൈവറുകൾ ഡൗൺലോഡ് ചെയ്യാനും സഹായമെത്തിക്കുകയാണ് ലക്ഷ്യം. ഇതുവഴി അവരുടെ അപേക്ഷയുടെ നില അറിയാനും എഞ്ചിനീയറുടെ സന്ദർശനം ഷെഡ്യൂൾ ചെയ്യാനും സാധിക്കും. മൊബൈൽ സിഎംപിയിലൂടെ ബി2ബി ഉപഭോക്താക്കളുടെ സേവന ആവശ്യങ്ങളായിരിക്കും പരിഗണിക്കുക. സർവീസ് കോൾ ലോഗ് ചെയ്യുക, ടിക്കറ്റ് ചരിത്രം നോക്കുക, കോൺട്രാക്റ്റ് കാലാവധി അറിയുക, മെഷീന്റെ ആയുസ് അറിയുക, കോൺട്രാക്റ്റ് പുതുക്കുക തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ഉപഭോക്താക്കൾക്ക് സർവീസ്/ടോണർ അപേക്ഷയും നൽകാം. അന്വേഷണങ്ങളുടെ സ്റ്റാറ്റസ് അറിയാനും സാധിക്കും. 24 മണിക്കൂറും ലഭ്യമായതിനാൽ ഉപഭോക്താക്കൾക്ക് കാനൺ ഇന്ത്യയുമായി വാട്ട്സ്ആപ്പിലൂടെ നേരിട്ട് ബന്ധപ്പെടാം. ഉടനടി മറുപടിയും ലഭിക്കും.

സേവനം ഞങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകവും രാജ്യത്തെ പ്രവർത്തന പാരമ്പര്യത്തിന്റെ നട്ടെല്ലുമാണെന്നും 'മാർക്കറ്റ് എഞ്ചീനീയറിങ്' എന്ന് വിളിക്കുന്ന തങ്ങളുടെ സർവീസ് ടീം വാങ്ങുന്ന പോയിന്റ് മുതൽ ഉപഭോക്താക്കളുമായി നിരന്തരം സമ്പർക്കം ഉറപ്പു വരുത്തുന്നുവെന്നും അസാധാരണമായ ഈ വേളയിൽ സർവീസ് കാര്യങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ കാര്യക്ഷമമായി പുനഃസ്ഥാപിക്കേണ്ടത് ബ്രാൻഡുകൾക്ക് അനിവാര്യമായിരിക്കുകയാണെന്നും ഉപഭോക്താക്കൾക്ക് ആദ്യ പരിഗണന നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ആദ്യമായി സേവന കേന്ദ്രീകൃതമായ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും കുറ്റമറ്റ സേവനങ്ങളിലൂടെയും നവീനമായ ഉൽപ്പന്നങ്ങളിലൂടെയും ഉപഭോക്താക്കളെ ആഹ്ളാദിപ്പിക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ശക്തമായി തുടരുമെന്നും കാനൺ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ കസുതാഡ കോബയാഷി പറഞ്ഞു.

മാർക്കറ്റ് എഞ്ചിനീയറിങിൽ രാജ്യത്തുടനീളമുള്ള ഉപഭോക്തൃ ആവശ്യങ്ങൾക്കുള്ള വ്യവസായത്തിലെ ട്രെൻഡുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നും ഉപഭോക്താക്കളുടെ വേഗമേറിയ ജീവിതശൈലിക്ക് അനുസൃതമായിട്ടാണ് കാനൺ കെയർ, മൊബൈൽ സിഎംപി, വാട്ട്സ്ആപ്പ് സേവനങ്ങൾ എന്നിവ വികസിപ്പിച്ചിരിക്കുന്നതെന്നും എഐ അധിഷ്ഠിത ചാറ്റ് ബോട്ട് പ്ലാറ്റ്ഫോമിൽ സേവനം ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് കാത്തിരിക്കുകയോ കോൾ സെന്ററിലൂടെ സർവീസ് ബുക്ക് ചെയ്യേണ്ട ആവശ്യവും ഇല്ലെന്നും മൊബൈൽ ആപ്പുകൾ കൂടുതൽ മൂല്യമേറിയ സേവനങ്ങൾ ഉപഭോക്താക്കളുടെ സൗകര്യം അനുസരിച്ച് 24 മണിക്കൂറും ലഭ്യമാക്കുമെന്നും കാനണുമായുള്ള ഉപഭോക്താക്കളുടെ ബന്ധം കൂടുതൽ ശക്തപ്പെടുത്താൻ ഇത് വഴിയൊരുക്കുമെന്നും കാനൺ ഇന്ത്യ മാർക്കറ്റ് എഞ്ചിനീയറിങ് സെന്റർ സീനിയർ ഡയറക്ടർ രാഹുൽ ഗോയെൽ പറഞ്ഞു.

കാനൺ കെയറും മൊബൈൽ സിഎംപിയും ഓട്ടോമേറ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ തടസമില്ലാത്ത ഉപഭോക്തൃ സേവനം ലഭ്യമാകും. ഉപഭോക്താക്കൾക്ക് എല്ലാ കാനൺ ഉൽപ്പന്നങ്ങളും ആപ്പുകളിൽ രജിസ്റ്റർ ചെയ്ത് പടിപടിയായി സർവീസ് ടിക്കറ്റ് ലഭ്യമാക്കാം. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നും മൊബൈൽ സിഎംപി ഡൗൺലോഡ് ചെയ്യാം. കാനൺ കെയർ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ് ആപ്പ് സ്റ്റോറിൽ ഉടൻ അവതരിപ്പിക്കും. ഉപഭോക്താക്കൾക്ക് +91 91085 10853 എന്ന വാട്ട്സ്ആപ്പ് നമ്പറിലൂടെയും അന്വേഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP