Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആൻ ക്ലീൻ കൺസിഡേഡ് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ; സൂര്യപ്രകാശത്തിൽ അഞ്ച് മണിക്കൂർ ചാർജ് ചെയ്താൽ നാല് മാസം വരെ പ്രവർത്തിക്കും

ആൻ ക്ലീൻ കൺസിഡേഡ് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ; സൂര്യപ്രകാശത്തിൽ അഞ്ച് മണിക്കൂർ ചാർജ് ചെയ്താൽ നാല് മാസം വരെ പ്രവർത്തിക്കും

സ്വന്തം ലേഖകൻ

കൊച്ചി: വിഎച്ച്പി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ അമേരിക്കൻ ഫാഷൻ ബ്രാൻഡായ ആൻ ക്ലീനിന്റെ പരിസ്ഥിതി സൗഹാർദ്ദ വാച്ചുകളായ ആൻ ക്ലിൻ കൺസിഡേഡ് വിപണിയിലെത്തി. ഇന്ത്യയിൽ ആൻ ക്ലീൻ വാച്ചുകളുടെ പൂർണമായ അവകാശം ടൈറ്റൻ കമ്പനി ലിമിറ്റഡിനാണ്. ആധുനികമായ 11 വാച്ചുകളാണ് ഈ വാച്ച് ശേഖരത്തിലുള്ളത്.

റെസ്‌പോൺസിബിൾ ലതർ, പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചിരിക്കുന്നതിനാലും സൂര്യപ്രകാശത്തിന്റെ ശക്തിയാൽ പ്രവർത്തിക്കുന്നതിനാലും കൂടുതൽ സുസ്ഥിരമായ ഉത്പന്നങ്ങളാണ് ആൻ ക്ലിൻ കൺസിഡേഡ് ശേഖരത്തിലുള്ളത്. സൂര്യപ്രകാശവും മറ്റ് പ്രകാശസ്രോതസുകളും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലുള്ള സോളാർ ബാറ്ററികളാണ് ഈ ശേഖരത്തിലെ എല്ലാ വാച്ചുകളിലും നൽകിയിട്ടുള്ളത്. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ അഞ്ച് മണിക്കൂർ കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും. വാച്ച് നാല് മാസം വരെ തുടർച്ചയായി പ്രവർത്തിക്കുവാൻ ഇത് മതിയാകും

ആപ്പിൾ തൊലി, പൈനാപ്പിൾ, കോർക്ക് എന്നിങ്ങനെയുള്ള സസ്യവസ്തുക്കളെ അടിസ്ഥാനമാക്കി നിർമ്മിച്ച വീഗൻ ലെതർ സ്ട്രാപ്പുകളാണ് റെസ്‌പോൺസിബിൾ ലതർ വാച്ചുകളിലുള്ളത്. പുനരുപയോഗിക്കാൻ സാധിക്കുന്ന കോർക്ക് ലൈനിംഗുകളാണ് ഈ ശേഖരത്തിലെ ചില വാച്ചുകളിലുള്ളത്. സ്വാഭാവികമായ പരുത്തി, വൃക്ഷനാരുകൾ സെല്ലുലോസ് അസറ്റേറ്റ് എന്നിവ ഉപയോഗപ്പെടുത്തിയുള്ള പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിലാണ് ഒരു നിര വാച്ചുകളുടെ നിർമ്മാണം. എൺപതു ശതമാനം ഉപയോക്തൃ മാലിന്യങ്ങൾ, പുനരുപയോഗിച്ച പേപ്പർ, ജൈവപരുത്തി എന്നിവ ചേർത്തു നിർമ്മിച്ച ആകർഷകമായ ബോക്‌സിലാണ് ഈ വാച്ചുകൾ അവതരിപ്പിച്ചിരിക്കുന്നത്.

പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് അറിവുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ച് പുതിയ നിര ആൻ ക്ലീൻ കൺസിഡേഡ് വാച്ചുകൾ രാജ്യത്ത് അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് വാച്ചസ് ആൻഡ് വെയറബിൾസ് ഡിവിഷൻ സിഇഒ സുപർണ മിത്ര പറഞ്ഞു. ഉത്തരവാദിത്വത്തോടെ രൂപകൽപ്പന ചെയ്തതും നൂതനമായ റെസ്‌പോൺസിബിൾ ലതർ ഉപയോഗിച്ചിരിക്കുന്നതുമാണ് ഈ വാച്ച് ശേഖരം. പരിസ്ഥിതിയെക്കുറിച്ച് അവബോധമുള്ള ഉപയോക്താക്കൾക്കായി ആൻ ക്ലീൻ കൺസിഡേഡ് നവീനവും ട്രെൻഡി നിറങ്ങളിലും രൂപകൽപ്പനയിലുമുള്ള വാച്ചുകളാണ് അവതരിപ്പിക്കുന്നത്.

സ്‌റ്റൈലും ചാരുതയും ഒത്തുചേർന്ന രീതിയിലുള്ള സ്റ്റേറ്റ്‌മെന്റ് വാച്ചുകൾ ജോലിയിലും സുഹൃത്തുക്കളുമൊത്തുള്ള സമയത്തും ഒരുപോലെ അണിയാനാകും. ഗോൾഡ്, റോസ് ഗോൾഡ്, സിൽവർ എന്നിങ്ങനെ വിവിധ നിറങ്ങളിൽ ലഭ്യമാണ്. ലെതർ സ്ട്രാപ്പുകളുള്ള വാച്ചുകൾ ഫോറസ്റ്റ് കളർ തീമിലാണ് അവതരിപ്പിക്കുന്നത്. സ്വരോസ്‌കി ക്രിസ്റ്റലുകൾ ഉപയോഗിച്ച് രൂപഭംഗി വരുത്തിയവയാണ് ഇവയിലെ ചില വാച്ചുകൾ.

9499 രൂപ മുതൽ 14,995 രൂപ വരെ വിലയുള്ള വാച്ചുകൾ ഇന്ത്യയിലെങ്ങുമുള്ള ഹീലിയോസ് സ്റ്റോറുകൾ, തെരഞ്ഞെടുക്കപ്പെട്ട വേൾഡ് ഓഫ് ടൈറ്റൻ സ്റ്റോറുകൾ, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ലൈഫ്‌സ്‌റ്റൈൽ, സെൻട്രൽ എന്നിവയിൽ നിന്നും വാങ്ങാം. ഈ ആകർഷകമായ ശേഖരം ഓൺലൈനായി https://www.titan.co.in/https://www.helioswatchstore.com/ എന്നിവയിൽ നിന്നും മറ്റ് ഓൺലൈൻ സ്റ്റോറുകളിൽനിന്നും വാങ്ങാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP