Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മകൻ കോവിഡ് ബാധിതനായതിനാൽ കുട്ടിഹസ്സന്റെ സ്രവവും പരിശോധനക്കയച്ചപ്പോൾ ലഭിച്ചത് കോവിഡ് പോസിറ്റീവ്; തുടർന്ന് ഹൃദയാഘാതമുണ്ടാവുകയും ഹൃദയത്തിന്റെ പമ്പിങ് കുറയുകയും ചെയ്തതു; മലപ്പുറത്ത് ഒരു കോവിഡ് മരണം കൂടി

മകൻ കോവിഡ് ബാധിതനായതിനാൽ കുട്ടിഹസ്സന്റെ സ്രവവും പരിശോധനക്കയച്ചപ്പോൾ ലഭിച്ചത് കോവിഡ് പോസിറ്റീവ്; തുടർന്ന് ഹൃദയാഘാതമുണ്ടാവുകയും ഹൃദയത്തിന്റെ പമ്പിങ് കുറയുകയും ചെയ്തതു; മലപ്പുറത്ത് ഒരു കോവിഡ് മരണം കൂടി

ജംഷാദ് മലപ്പുറം

മലപ്പുറം: ജില്ലയിൽ കോവിഡ് ബാധയെ തുടർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി ഇന്ന് മരിച്ചു. തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസ്സനാണ് (67) മരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പത്തായി. ഹൃദയാഘാതമുണ്ടാവുകയും ഹൃദയത്തിന്റെ പമ്പിങ് കുറയുകയും ചെയ്തതിനെ തുടർന്ന് ഇയാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഛർദ്ദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 24 നാണ് ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മകൻ കോവിഡ് ബാധിതനായതിനാൽ കുട്ടിഹസ്സന്റെ സ്രവം പരിശോധനയ്ക്ക് അയക്കുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ജൂലൈ 25 ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ചികിത്സ നൽകിയതോടെ രോഗാവസ്ഥയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നു.

നേരത്തെ പ്രമേഹം, രക്താതിസമ്മർദ്ദം, ഹൃദ്രോഗം എന്നിവയുള്ളതിനാൽ മെഡിക്കൽ ബോർഡ് നിർദേശപ്രകാരം എൻ.ഐ.വി ചികിത്സ നൽകുകകയും ചെയ്തു. തുടർന്ന് ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായെങ്കിലും ജൂലൈ 28 ന് വീണ്ടും ആരോഗ്യനില മോശമായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയാഘാതം സ്ഥിരീകരിക്കുകയും ഹൃദയത്തിന്റെ പമ്പിങ് കുറവാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് അതിനുള്ള ചികിത്സ നൽകുകയും ചെയ്തു. എന്നാൽ ഇന്ന് രാവിലെ എട്ടിന് ഹൃദയസ്തംഭനമുണ്ടായതോടെ എസി.എൽ.എസ് പ്രോട്ടോകോൾ പ്രകാരം ചികിത്സ നൽകിയെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ രാവിലെ 9.40ന് രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP