Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ബഹ്റൈനിലെത്തി; പത്തു ദിവസത്തെ വീട്ടുനിരീക്ഷണത്തിന് ശേഷം ചുമതലയേൽക്കും

ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ബഹ്റൈനിലെത്തി; പത്തു ദിവസത്തെ വീട്ടുനിരീക്ഷണത്തിന് ശേഷം ചുമതലയേൽക്കും

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ബഹ്റൈനിലെത്തി. എയർ ഇന്ത്യയുടെ വന്ദേഭാരത് വിമാനത്തിലാണ് കഴിഞ്ഞ ദിവസം പിയൂഷ് ശ്രീവാസ്തവ ബഹ്റൈനിലെത്തിയത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പത്ത് ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം അദ്ദേഹം ഔദ്യോഗിക ചുമതലതകൾ ഏറ്റെടുക്കും.

1998ലാണ് പിയൂഷ് ശ്രീവാസ്തവ ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ പ്രവർത്തനം ആരംഭിക്കുന്നത്. ബഹ്‌റൈനിൽ നിയമിതനാവുന്നതിന് മുൻപ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ജോയിൻ സെക്രട്ടറിയായി (നോർത്ത്) സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

ജർമ്മനി, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലെ എംബസികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഘാനയിലെ ഡെപ്യൂട്ടി ചീഫ് കമ്മീഷനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഘാനയിലെ ഇന്ത്യൻ എംബസിയിലെ ജോലിക്ക് ശേഷമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിലെ ജോയിൻ സെക്രട്ടറിയായി ചുമതലേയേറ്റത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP