Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് 19 ജാഗ്രതക്ക് കരുത്തായി 'കോഡ് QR' ആശയവുമായി ജിനീഷ് പെരിങ്ങാവ്

കോവിഡ് 19 ജാഗ്രതക്ക് കരുത്തായി 'കോഡ് QR' ആശയവുമായി ജിനീഷ് പെരിങ്ങാവ്

സ്വന്തം ലേഖകൻ

കോവിഡ് സമൂഹ വ്യാപന തോത് കൂടിക്കൊണ്ടിരിക്കുകയും അതേ സമയം എവിടെനിന്ന് വൈറസ് ഇൻഫക്റ്റഡ് ആയെന്ന് അറിയാൻ പറ്റാതെയും നിൽക്കുക എന്നതാണ് ഏറ്റവും പേടിക്കേണ്ട ഘട്ടം, ആ ഘട്ടം തന്നെയാണ് അടുത്തെത്തിയിരിക്കുന്നത്. ഇൻകുബേഷൻ പിരീഡ് മുതൽ ലക്ഷങ്ങൾ കാണിക്കുന്നതുവരെയുള്ള സമ്പർക്ക പട്ടികക്ക് സമൂഹ വ്യാപനത്തിൽ വളരെ വലിയ പ്രാധാന്യമാണ്.

ഈ സമ്പർക്ക പട്ടിക നമുക്ക് ഒരുക്കാൻ പറ്റുന്നത് വ്യാപാര - വ്യവസായ സ്ഥാപനങ്ങളിൽ നിന്നാണ്. അതിനാൽ തന്നെ ഒരു ഡിജിറ്റൽ വിസിറ്റിങ് സംവിധാനമായി ക്യൂ ആർ ടെക്നോളജി പരിചയപ്പെടുത്തുകയാണ് 'കോഡ് QR' എന്ന ആശയത്തിലൂടെ . വ്യാപാര - വ്യവസായ സ്ഥാപനങ്ങളിൽ നിന്നെല്ലാമുള്ള ആളുകളുടെ വിസിറ്റിങ് വിവരങ്ങൾ ലഭിക്കുന്നത് വഴി, കോവിഡ് ബാധിച്ച ഒരാൾ സന്ദർശിച്ച ഷോപ്പിലെ അന്നേ ദിവസം മുതലുള്ള ആളുകളെ കൊറന്റൈൻ ചെയ്യാൻ പറ്റും .

ഇനി ഒരാൾ കോവിഡ് ബാധിതനായാൽ അയാൾക്ക് പതിനാലു ദിവസം മുൻപ് എവിടെയെല്ലാം പോയിരുന്നു എന്ന് ഓർമ്മിക്കാൻ പറ്റില്ല, പക്ഷേ ഈ സേവനം വഴി അയാൾ പോയ സ്ഥലങ്ങളിലെ എല്ലാ വ്യാപാരി / ഷോപ്പ് / ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അയാളുടെ ഫോൺ നമ്പർ വച്ച് വിസിറ്റിങ് ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്താൻ പറ്റും . അതിനു അയാൾക്ക് എവിടെയെല്ലാം പോയെന്ന് ഓർമ്മ വേണം എന്നില്ല. എന്നാൽ എല്ലാം QR Reader എല്ലാം സേവ് ചെയ്തിട്ടുണ്ടാകും.

വ്യാപാര വ്യവസായ സ്ഥാപനങ്ങളിലേയും മറ്റും വിസിറ്റർ ബുക്കിലും പേനയിലും ഇനി സ്പർശിക്കേണ്ട, ( പേനയും ബുക്കും സ്പർശിക്കുകയും ചെയ്തുള്ള കോവിഡ് വ്യാപനം ഇതോടെ ഇല്ലാതാകും പകരം ഡിജിറ്റൽ സംവിധാനത്തിലേക്ക് നീങ്ങുകയുമായി.) നിങ്ങളുടെ കയ്യിലെ കോഡ് എടുത്ത് ഷോപ്പിൽ സ്ഥാപിച്ച സ്‌കാനറിനു മുന്നിൽ കാണിച്ചാൽ മതി, വരി നിൽക്കേണ്ട, കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ട. ഓഫീസുകളിലെ രജിസ്റ്ററും ബയോ മെട്രിക് മെഷീനും പകരമായി ഇത് ഉപയോഗിക്കാം വളരെ സെയ്ഫ് ആയി തന്നെ.

കോവിഡ് ബാധിച്ച ആൾ ചെന്ന കടയിൽ അതിനു ശേഷം വന്ന എല്ലാ ആളുകളുടെയും പേരും മൊബൈൽ നമ്പറും തിയ്യതിയും സമയവും വളരെ കൃത്യമായി ലഭിക്കുന്നതുമൂലം അവരെ അന്ന് തന്നെ കൊറന്റൈൻ ചെയ്യാൻ സാധിക്കുമെന്നതാണ് മറ്റൊരു വലിയ നേട്ടം. ഒരാൾ പോലും മിസ് ആകാതെ ഏവരെയും കണ്ടെത്താം.

ഇത് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്, പൊലീസ്, വ്യാപാരി വ്യവസായികൾ, പൊതു ജനങ്ങൾ, എന്ന് തുടങ്ങി നാല് വിഭാഗക്കാർക്കും പ്രയോജനപ്പെടുന്നു

ഏതൊരാൾക്കും ഏതൊരു സ്മാർട്ട് ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ QR കോഡ് മിനിറ്റുകൾ കൊണ്ട് സ്വന്തമായി നിർമ്മിച്ചെടുക്കാം, വിസിറ്റിങ് കാർഡ്, മെബൈൽ വാൾപേപ്പർ, ചിത്രം, പ്രിന്റ് പേപ്പർ, കീചെയിൻ, കാർഡ് എന്നീ രൂപത്തിൽ QR കോഡ് പ്രിന്റ് ചെയ്ത് ഉപയോഗിക്കാൻ പറ്റും QR കോഡ് നിർമ്മിക്കാൻ അറിയില്ല എങ്കിൽ തന്നെയും മറ്റൊരാൾക്കു കോഡ് ഉണ്ടാക്കി അയച്ചു കൊടുക്കാനും പറ്റും.

ഓരോ സ്ഥാപനവും ഒരു സ്മാർട്ടഫോണിൽ സൗജന്യമായി ലഭിക്കുന്ന QR Code Reader ഇൻസ്റ്റാൾ ചെയ്യുക മാത്രമാണ് വേണ്ടത്, ഓരോ വിസിറ്റേഴ്‌സും ഇതുപോലെ QR Code Creator Application ഉപയോഗിച്ച് സ്വന്തമായി ഒരു കോഡ് ഉണ്ടാക്കി ഡൗൺലോഡ് ചെയ്തു വയ്ക്കാം. ഇത്ര മാത്രം , ഇനി ഒരൊറ്റ കടയിൽ / സ്ഥാപനങ്ങളിൽ പോകുമ്പോൾ ഈ കോഡ് മൊബൈലിൽ കരുതുകയോ പ്രിന്റ് എടുത്ത പേപ്പർ കൊണ്ട് പോകുകയോ ചെയ്യാം. ഇനി കോഡ് കൊണ്ട് പോകാൻ മറന്നാലും സ്‌പോട്ടിൽ കോഡ് ക്രിയേറ്റ് ചെയ്യാൻ പറ്റും .

QR Code സ്‌കാനർ ഡിവൈസ് പ്രത്യേകം ലഭ്യമായതിനാൽ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചും വ്യാപാരികൾക്ക് ഇത് ഉപയോഗിക്കാമെന്നതും ഒരൊറ്റ QR കോഡ് മതി എല്ലായിപ്പോഴും എല്ലായിടത്തും ഉപയോഗിക്കാൻ എന്നതും വളരെ ആക്കാം കൂട്ടൂന്നു. വളരെ വയസ്സായവരിൽ പേമായും പേപ്പറും രീതി ആദ്യ ഘട്ടത്തിൽ തുടർന്നാലും കൃത്യമായ കൺട്രോളിങ് സാധ്യമാകും.

QR Code ഇല്ലാതെ ആർക്കും ഒരു സേവനങ്ങളും ചെയ്യരുതെന്ന കർശന നിബന്ധന എല്ലാ വ്യാപാരി-വ്യവസായികൾക്കും നൽകുക എന്നതും സ്വന്തം QR Code മാത്രം സേവനങ്ങൾക്ക് ഉപയോഗിക്കുക എന്നതും കർശനമാക്കിയാൽ വ്യാപാര വ്യവസായങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാമെന്നും ഇതുവഴിയുള്ള കോവിഡ് പകർച്ചക്ക് പൂർണ്ണ നിയന്ത്രണം കൊണ്ട് വരാൻ സാധിക്കുമെന്നും ആരോഗ്യവകുപ്പിനു കാര്യങ്ങൾ നിർദ്ദേശിച്ചു വിശദമായ പ്രോജക്ട് റിപ്പോർട്ട് നൽകി, ജിനീഷ് പെരിങ്ങാവ് കോവിഡ് പ്രതിരോധത്തിനായി സമർപ്പിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റ് ആണിത്, ആദ്യ പ്രോജക്റ്റ് കേരള പൊലീസ് സൈബർഡോമിന്റെ അവാർഡിന് അർഹമായിരുന്നു.

ആർക്കും ഒരു ചിലവും ഇല്ലാത്ത ആശയമാണ് ഇതെന്നതിനാലും, ഇതുപോലെ ഓരോ ആശയങ്ങൾ പ്രാവർത്തികമാക്കാൻ പിന്നോട്ട് നിന്നാൽ ഒന്നും ചെയ്യാൻ പറ്റിയില്ല എന്നോർത്ത് പഴി പറയാൻ ഉതകുന്ന മോശമായ കാലമാണ് വരാൻ പോകുന്നത്, ഒരു മുളം മുൻപേ എറിയാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഇതിൽ തുടങ്ങൂ, വ്യാപാര വ്യവസായങ്ങൾ തുറന്നു പ്രവർത്തിക്കട്ടെ മുൻകരുതലോടെ ജാഗ്രതയിൽ എന്നുമാണ് അധികാരികളോട് ജിനീഷ് നിർദ്ദേശിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP