Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ

പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: നിസാര കാരണങ്ങൾ കണ്ടെത്തി ഭാര്യയെ വല്ലാത ഉപദ്രവിക്കുന്ന ഭർത്താവ്. മൂന്ന് കൊല്ലം മുമ്പ് വിവാഹം കഴിഞ്ഞ ശേഷം മെറിൻ ജോയി സമാധാനം അറിഞ്ഞിരുന്നില്ല. സംശയ രോഗമായിരുന്നില്ല ഭർത്താവിന്. എന്നാൽ ഭീകരമായിരുന്നു പീഡനം. ഇതിന്റെ അവസാനമാണ് കൊലപാതകം. ദേഹോപദ്രവം ഭയന്ന് ഭർത്താവിൽ നിന്ന് അകന്നു കഴിഞ്ഞതും വെറുതെയായി. മെറിനെ നെവിൻ(ഫിലിപ്പ്) വല്ലാതെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണ് മെറിന്റെ ബന്ധുക്കൾ മറുനാടനോട് പങ്കുവയ്ക്കുന്ന വികാരം.

രണ്ട് വയസ്സുള്ള കുട്ടി നടക്കുമ്പോൾ ബാലൻസ് തെറ്റി വീണാൽ പോലും മെറിനെ ഇതിന്റെ പേരിൽ ഉപദ്രവിക്കുന്ന ആളായിരുന്നു നെവിൻ. നിസ്സാരകാര്യങ്ങളെ പറഞ്ഞ് വലുതാക്കി, ഇതിന്റെ പേരിൽ മെറിനെ ശാരീരികമായും മാനസീകമായും പീഡിപ്പിക്കുന്നത് നെവിന്റെ ശീലമായിരുന്നെന്നാണ് അടുത്ത ബന്ധു മറുനാടനോട് പ്രതികരിച്ചത്. ഇത്തവണ ഇടവകപള്ളിയിലെ പെരുന്നാളുകൂടാനാണ് നെവിനും മെറിനും മകൾ നോറയെയും കൊണ്ട് നാട്ടിലെത്തിയത്. അമേരിക്കയിൽ ജനിച്ച നോറ അമ്മയുടെ നാട്ടിലേയ്ക്കെത്തുന്നതും ആദ്യമായിട്ടായിരുന്നു. പിന്നീട് നോറയെ നാട്ടിലാക്കി മെറൻ ജീവിതം കരപിടിപ്പിക്കാൻ ഫ്‌ളോറിഡയിലേക്ക് പോയി.

ഇത്തവണ നാട്ടിലെത്തിയ മെറിനും നെവിനുമായി വഴക്കുണ്ടായിരുന്നു. നെവിൻ അമേരിക്കക്കുമടങ്ങി മാസങ്ങൾ പിന്നിട്ട ശേഷമാണ് മെറിൻ ജോലിസ്ഥലത്തേയ്ക്ക് തിരിച്ചത്. മോനിപ്പിള്ളി മരങ്ങാട്ടിൽ ജോയി- മേഴ്സി ദമ്പതികളുടെ മൂത്തമകളാണ് കൊല്ലപ്പെട്ട മെറിൻ. പിറവത്ത് താമസിച്ചിരുന്ന ജോയി 30 വർഷം മുമ്പാണ് മോനിപ്പിള്ളിയിലേയ്ക്ക് താമസം മാറിയെത്തുന്നത്. ജോയി അമ്മയുടെ സഹോദരന്മാരിൽ മൂന്ന് പേർ അമേരിക്കയിലാണ്. ഇവർക്കൊപ്പം കുറച്ചുകാലം ജോയി അമേരിക്കയിൽ കഴിഞ്ഞിട്ടുണ്ട്.

പ്ലസ് ടു പഠനകാലത്ത് നെവിനെ സഹോദരി അമേരിക്കലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഇവിടെ തങ്ങി പഠനം തുടർന്നു. കോട്ടയം രൂപത നടത്തിയിരുന്ന പത്രത്തിലെ മാട്രിമോണി കോളത്തിലെ പരസ്യം കണ്ടാണ് മെറിന്റെ വീട്ടുകാർ നെവിനുമായുള്ള വിവാഹാലോചനയുമായി മുന്നോട്ടുപോയത്. അമേരിക്കയിൽ വളർന്നതിനാൽ നെവിന്റെ സ്വഭാവത്തെക്കുറിച്ച് നാട്ടിലെ അടുപ്പക്കാർക്കുപോലും എത്തുംപിടിയുമുണ്ടായിരുന്നില്ല.

വിവാഹ ശേഷം മെറിനിൽ നിന്നും നെവിന്റെ ക്രൂരതകളെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിരുന്നെന്ന് ജോയിയും മേഴ്സിയും ഉറ്റവരോട് പ്രതികരിക്കുന്നത്. ഈ ക്രൂരതകൾ കാരണമാണ് രണ്ടു വയസ്സുകാരിയെ നാട്ടിലാക്കി അമേരിക്കയിൽ ജോലിക്ക് പോകാൻ മെറിൻ തയ്യാറായതും. സൗത്ത് ഫ്ളോറിഡ കോറൽ സ്പ്രിങ്സിൽ ബ്രോവാർഡ് ഹെൽത്ത് ആശുപത്രിയിൽ നേഴ്‌സായിരുന്നു മെറിൻ. മെറിനെ നഴ്സിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. രാവിലെ ഏഴരയോടെ (ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട്) രാത്രിഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് സ്ഥലത്ത് എത്തിയപ്പോഴാണ് മെറിൻ ജോയിക്ക് കുത്തേറ്റത്.

നിരവധി തവണ കുത്തേറ്റ മെറിൻ ജോയിയെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് മരിച്ചു. കോറൽ സ്പ്രിങ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുത്തിയത് ഭർത്താവ് ഫിലിപ്പ് മാത്യുവാണെന്ന് കണ്ടെത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഗാർഹിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഫിലിപ്പ് മാത്യുവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയതായും പൊലീസ് പറഞ്ഞു. കത്തികൊണ്ട് കുത്തി വീഴ്‌ത്തിയതിന് ശേഷം നിലത്ത് വീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ച് കയറ്റിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 17 തവണയാണ് യുവതിക്ക് കുത്തേറ്റതെന്നും റിപ്പോർട്ടുകൾ പറയുന്നു. മെറിനെ പൊലീസ് ഉടൻതന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുറച്ചുകാലമായി വേർപിരിഞ്ഞ് കഴിയുകയാണ് മെറിനും നെവിനും. മെറിൻ ഈ ഹോസ്പിറ്റലിൽനിന്നു രാജി വച്ച് താമ്പയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്നു. ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴാണ് ആക്രമത്തിനിരയായതെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്ന് കാറോടിച്ച് ഹോട്ടലിലേക്ക് പോയ ഭർത്താവിനെ അവിടെവച്ചാണ് പൊലീസ് പിടികൂടിയത്. മിഷിഗണിലെ വിക്‌സനിൽ ജോലിയുള്ള ഫിലിപ്പ് ഇന്നലെ കോറൽ സ്പ്രിങ്‌സിൽ എത്തി ഹോട്ടലിൽ താമസിക്കുകയായിരുന്നു. വെളിയനാട് സ്വദേശിയാണ് പിടിയിലായ ഭർത്താവ് ഫിലിപ്പ് മാത്യു.

ബ്രൊവാർഡ് ആശുപത്രിയിലെ ജോലി രാജിവച്ച് മറ്റൊരു ആശുപത്രിയിൽ ചേരാനിരിക്കെയാണ് മെറിന് നേരെ ആക്രമണം ഉണ്ടായത്. രണ്ട് വർഷമായി ബ്രെവാർഡ് ആശുപത്രിയിലായിരുന്നു ജോലി. കോവിഡ് രോഗികളെ പരിചരിച്ചിരുന്ന മെറിനെ കുറിച്ച ആശുപത്രി അധികൃതർക്കും കൂട്ടുകാർക്കും നല്ലതേ പറയാനുള്ളൂ. ഭർത്താവിൽ നിന്ന് കൂടുതൽ അകന്നു ജീവിക്കാനാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ തീരുമാനിച്ചത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഭർത്താവ് ഫിലിപ്പ് മാത്യു പിടിയിലായി.

ഹോട്ടലിൽ നിന്നായിരുന്നു അറസ്റ്റ്. കൊലപാതകത്തിനുപയോഗിച്ച കാറും പിടിച്ചെടുത്തു. എങ്ങനെയാണ് പ്രതിയെ പിടിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP