Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂത്തമകനും കൈക്കുഞ്ഞിനും മുറിച്ചുണ്ട്; ശസ്ത്രക്രിയ നടത്താൻ കോവിഡ് പരിശോധന നടത്തിയത് വിനയായി; തെറ്റായ പരിശോധനാ ഫലം മാറ്റി മറിച്ചത് സോജന്റെ ജീവിതത്തെ; മാളയിലെ വാടക വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് സമൂഹം കൽപ്പിച്ചത് ഊരുവിലക്ക്; കൊറോണയിലെ മനുഷ്യത്വമില്ലായ്മയ്ക്ക് തെളിവായി ഈ കുടുംബം

മൂത്തമകനും കൈക്കുഞ്ഞിനും മുറിച്ചുണ്ട്; ശസ്ത്രക്രിയ നടത്താൻ കോവിഡ് പരിശോധന നടത്തിയത് വിനയായി; തെറ്റായ പരിശോധനാ ഫലം മാറ്റി മറിച്ചത് സോജന്റെ ജീവിതത്തെ; മാളയിലെ വാടക വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് സമൂഹം കൽപ്പിച്ചത് ഊരുവിലക്ക്; കൊറോണയിലെ മനുഷ്യത്വമില്ലായ്മയ്ക്ക് തെളിവായി ഈ കുടുംബം

സ്വന്തം ലേഖകൻ

തൃശൂർ: അഞ്ചു മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടു മക്കളുടെ കോവിഡ് പരിശോധനാ ഫലത്തിലെ പിഴവു മൂലം സോജന്റെയും കുടുംബത്തിന്റെയും ജീവിതം ദുരിതത്തിൽ. കോവിഡ് പോസിറ്റീവാണെന്ന തെറ്റായ റിപ്പോർട്ട് അധികൃതർ തിരുത്തിയെങ്കിലും കുടുംബം വലിയ പ്രതിസന്ധിയിലാണ്യ

മാള കൊമ്പിടിഞ്ഞാലിൽ വാടകവീട്ടിൽ താമസിക്കുന്ന അട്ടപ്പാടി അഗളി കോളിക്കടവ് സ്വദേശി സോജനും കുടുംബവുമാണ് കഷ്ടപ്പെടുന്നത്. കൂലിപ്പണി പോലും ഇല്ല. സോജന്റെ അഞ്ചര വയസുകാരൻ മകനും അഞ്ചുമാസം പ്രായമുള്ള പെണകുഞ്ഞിനുമാണ് താലൂക്ക് ആശുപത്രിയിലെ പരിശോധനാ സംവിധാനത്തിലെ പിഴവ് മൂലം ആദ്യഘട്ടത്തിൽ കോവിഡ് 'സ്ഥിരീകരിച്ചത്'. ഇത് നാട്ടിലാകെ അറിഞ്ഞു. ആശുപത്രിയിൽനിന്ന് വിട്ടയച്ചെങ്കിലും കുടുംബത്തിന് നാട്ടുകാർ കൽപ്പിച്ചത് ഊരുവിലക്ക് ആയിരുന്നു. പള്ളി വക വാഴത്തോട്ടത്തിലെ കൂലിപ്പണിയും ഇതോടെ നഷ്ടമായി.

കുഞ്ഞുനാളിൽ മുറിച്ചുണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ മകന് രണ്ടാംതവണത്തെ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത് അഞ്ചാംവയസിൽ. ഇതിനിടെ പിറന്ന കുഞ്ഞിനും മുറിച്ചുണ്ട് വന്നതോടെ ഒരുമിച്ചാകാം ശസ്ത്രക്രിയയെന്നായി തീരുമാനം. പത്തനംതിട്ടയിൽ സൗജന്യമായി മുറിച്ചുണ്ട് ശസ്ത്രക്രിയ നടത്തുമെന്നറിഞ്ഞതോടെ ഇതിനായി ശ്രമം. കുട്ടികളുടെ കോവിഡ് ടെസ്റ്റ് നടത്തി ആശുപത്രിയിലെത്താനായി നിർദ്ദേശം. ഇതേതുടർന്നാണു സോജൻ കഴിഞ്ഞ 16ന് രണ്ട് കുട്ടികളുമായി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിയത്.

ഈ പരിശോധനാ ഫലമാണ് തെറ്റിയത്. രാത്രി പത്തോടെ ആംബുലൻസ് വാടകവീടിന് മുറ്റത്തെത്തി. ഭാര്യ ഡോണിയയും രണ്ട് കുട്ടികളും ചാവക്കാട്ടെ കോവിഡ് സെന്ററിലേക്ക് മാറ്റി. ഇതോടെ നാട്ടിലാകെ കോവിഡ് ആണെന്ന് അറിഞ്ഞു. കൂലിപ്പണിക്കായി പുറത്ത് പോകാറുള്ളത് സോജൻ മാത്രമാണ്. കൈക്കുഞ്ഞിനും രോഗം വന്നെന്നതോടെ നാട്ടുകാർ സോജന് പിന്നാലെയായി.

കോവിഡ് കേന്ദ്രത്തിൽ വീണ്ടും നടത്തിയ പരിശോധനയിൽ നെഗറ്റീവാണെന്ന് വ്യക്തമായി. ഇതിന് ശേഷം ഒരാഴ്ച പിന്നിട്ടെങ്കിലും ഇപ്പോഴും 'ഊരുവിലക്ക്' പിൻവലിക്കാൻ നാട്ടുകാർ തയാറായിട്ടില്ലെന്നു സോജൻ പറയുന്നു. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല. ഇതോടെ കുട്ടികളുടെ മുറിച്ചുണ്ട് ശസ്ത്രക്രിയയും മുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP