Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാചകവാതകം ചോർന്ന് തീപിടുത്തം; സഹോദരങ്ങളായ മൂന്നുപേർ മരിച്ചു

പാചകവാതകം ചോർന്ന് തീപിടുത്തം; സഹോദരങ്ങളായ മൂന്നുപേർ മരിച്ചു

മറുനാടൻ ഡെസ്‌ക്‌

പട്ടാമ്പി: പാചകവാതകം ചോർന്നുണ്ടായ തീപ്പിടിത്തത്തിൽ പൊള്ളലേറ്റ് സഹോദരങ്ങളായ മൂന്നുപേർ മരിച്ചു. തിങ്കളാഴ്ചരാത്രി 11 മണിയോടെയാണ് സംഭവം. ഓങ്ങല്ലൂർ നമ്പാടംകോളനിയിലെ ചുങ്കത്ത് വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ മക്കളായ ബാദുഷ (38), സാബിറ (44), ഷാജഹാൻ (40) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന ബാദുഷ ചൊവ്വാഴ്ച വൈകുന്നേരത്തോടെയും ഷാജഹാനും സാബിറയും ചൊവ്വാഴ്ച രാത്രി എട്ടരയോടെയുമാണ് മരിച്ചത്. ബാദുഷ മനോദൗർബല്യം നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. . ഇവരുടെ ഉമ്മ നബീസ (65) പൊള്ളലേറ്റനിലയിൽ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വീട്ടിനകത്തുനിന്ന്‌ ശബ്ദവും പുകയും ഉയരുന്നതുകണ്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴാണ് തീപ്പിടിത്തം അറിയുന്നത്. തീയണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് നാലുപേർക്കും പൊള്ളലേറ്റതെന്നാണ് കരുതുന്നത്. വലിയ ശബ്ദവും തീയുമുണ്ടായിരുന്നതായി അയൽവാസി യൂസഫ് പറഞ്ഞു. ഷീറ്റുമേഞ്ഞ വീടിന്റെ മേൽക്കൂരയും വീടിനകത്തെ സാധനങ്ങളും കത്തിനശിച്ചു. നാട്ടുകാരുടെയും ഷൊർണൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ തീയണച്ചു. പട്ടാമ്പി പൊലീസും സ്ഥലത്തെത്തി.സിലിൻഡറിൽനിന്ന് പാചകവാതകം ചോർന്ന് വീടിനകത്ത് നിറഞ്ഞിരുന്നു. ഈസമയം ലൈറ്റിടുകയോ മറ്റോ ചെയ്തപ്പോൾ അപകടം സംഭവിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം വിശദമായി അന്വേഷിക്കുന്നുണ്ടെന്ന്‌ പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP