Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് അയൽവാസിയായ യുവാവിനൊപ്പം ഒളിച്ചോട്ടം; ഹണിമൂണിനിടെ മൊബൈൽ ടവറിൽ കിളിമാനൂരിൽ കുടുങ്ങി; എല്ലാം മറന്ന് ഭർത്താവും കുട്ടികളും തിരിച്ചു വിളിച്ചിട്ടും കാമുകനൊപ്പം ചേർന്ന് നിന്ന് നാൽപ്പതുകാരി; ഒടുവിൽ ജുവനൈൽ ജസ്റ്റീസ് ആക്ടിൽ കുടുക്കി പൊലീസും; അഴിക്കുള്ളിൽ ആകാതിരിക്കാൻ സഹായം തേടിയത് ഭർത്താവിനോടും; ജാമ്യം കിട്ടിയാൽ വീട്ടിൽ വരാമെന്നും വാഗ്ദാനം; ചൊവ്വന്നൂരിലെ മല്ലികയും കാമുകനും അഴിക്കുള്ളിലായ കഥ

പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് അയൽവാസിയായ യുവാവിനൊപ്പം ഒളിച്ചോട്ടം; ഹണിമൂണിനിടെ മൊബൈൽ ടവറിൽ കിളിമാനൂരിൽ കുടുങ്ങി; എല്ലാം മറന്ന് ഭർത്താവും കുട്ടികളും തിരിച്ചു വിളിച്ചിട്ടും കാമുകനൊപ്പം ചേർന്ന് നിന്ന് നാൽപ്പതുകാരി; ഒടുവിൽ ജുവനൈൽ ജസ്റ്റീസ് ആക്ടിൽ കുടുക്കി പൊലീസും; അഴിക്കുള്ളിൽ ആകാതിരിക്കാൻ സഹായം തേടിയത് ഭർത്താവിനോടും; ജാമ്യം കിട്ടിയാൽ വീട്ടിൽ വരാമെന്നും വാഗ്ദാനം; ചൊവ്വന്നൂരിലെ മല്ലികയും കാമുകനും അഴിക്കുള്ളിലായ കഥ

മറുനാടൻ മലയാളി ബ്യൂറോ

കുന്നംകുളം: ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചൊവ്വന്നൂർ സ്വദേശിനിയും കാമുകനും റിമാൻഡിൽ. റിമാൻഡ് ചെയ്യുമെന്ന ഘട്ടത്തിൽ ഭർത്താവിന്റെ കൂടെ പോകാൻ യുവതി താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതോടെ അഴിക്കുള്ളിലായി. പൊലീസ് കുടുംബത്തിനൊപ്പം പോകാൻ അനുവദിച്ചിട്ടും കൂട്ടാക്കത്ത അമ്മയ്ക്കാണ് ജയിൽ വാസം ഒരുങ്ങിയത്.

ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശികളായ കണ്ടിരിത്തി വീട്ടിൽ മല്ലിക (40), കാമുകൻ പൂങ്ങാട്ട് വീട്ടിൽ വിജീഷ് (34) എന്നിവരെയാണു കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയും പ്രേരണ നൽകിയതിന് കാമുകനുമെതിരേ ജുവെനെൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ഈ സാഹചര്യത്തിലാണ് ജാമ്യം നിഷേധിച്ചത്. ഇഷ്ടപ്പെട്ടവർക്കൊപ്പം ഒളിച്ചോടിയാലും അമ്മയ്ക്കും കാമുകനും വിനയാകുന്ന വകുപ്പായി ഇത് മാറുകയാണ്.

കഴിഞ്ഞ 15-നാണ് മല്ലികയെ കാണാതായത്. തുടർന്ന് ഭർത്താവ് കുന്നംകുളം പൊലീസിൽ പരാതി നൽകി. സിഐ: കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോട്ടത്തിന്റെ കഥ പുറത്തുവന്നത്. തിരുവനന്തപുരം കിളിമാനൂരിൽ നിന്നാണ് പൊലീസ് ഇരുവരെയും കണ്ടെത്തിയത്. എസ്‌ഐമാരായ ബാബു, ജോയ്, സന്തോഷ്, എസ്.സി.പി.ഒ. ഓമന, സി.പി.ഒമാരായ െവെശാഖ്, സന്ദീപ്, മധു, സുമം തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ജുവെനെൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതാണ് മല്ലികയ്ക്കും വിജീഷിനും വിനയായത്.

മല്ലികയെ കാണാതായതോടെ ഭർത്താവിന്റെ പരാതി പ്രകാരം കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുന്നംകുളം ഇൻസ്‌പെക്ടർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. അയൽവാസിയായ വിജീഷിനേയും കാണാനില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇരുവരുടേയും മൊബൈൽ ഫോൺ നമ്പറുകൾ സൈബർ സെല്ലിനു കൈമാറി. ഇടയ്‌ക്കെപ്പോഴെ ഫോൺ ഓൺ ചെയ്തപ്പോൾ സൈബർ സെല്ലിന് ലൊക്കേഷൻ കിട്ടി. തിരുവനന്തപുരം കിളിമാനൂരിൽ ലോഡ്ജിൽ കഴിയുകയായിരുന്നു ഇരുവരും. പൊലീസ് സംഘം തിരുവനന്തപുരത്ത് പോയി ഇരുവരേയും പിടികൂടി.

കുന്നംകുളം സ്റ്റേഷനിൽ കൊണ്ടുവന്ന ശേഷം ഭർത്താവിനേയും മക്കളേയും വിവരമറിയിച്ചു. മക്കൾ കരഞ്ഞു പറഞ്ഞിട്ടും വീട്ടമ്മ കൂട്ടാക്കിയില്ല. ഭർത്താവും പലതവണ പറഞ്ഞു. എല്ലാം മറന്ന് വീണ്ടും ഒന്നിച്ചു ജീവിക്കാമെന്ന്.പക്ഷേ, കാമുകനൊപ്പം പോകാനാണ് തീരുമാനമെന്ന് കൃത്യമായി പൊലീസിനോട് പറഞ്ഞു.

കാമുകനാകട്ടെ അവിവാഹിതനുമാണ്. കൂലിപ്പണിക്കാരനാണ് ഭർത്താവ്. കാമുകൻ അയൽവാസിയും കോൺക്രീറ്റ് പണിക്കാരനുമാണ്. ഭർത്താവും മക്കളും സ്റ്റേഷനിൽ നിന്ന് മടങ്ങിയ ശേഷം പൊലീസ് ജുവനൈൽ ജസ്റ്റീസ് ആക്ടിന്റെ സാധുതയിൽ ഉപദേശം തേടി. പറ്റുമെന്നായിരുന്നു കിട്ടിയ മറുപടി. ഇതോടെ പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയ്‌ക്കെതിരെ കേസെടുത്തു.

ഇതിനു പ്രേരണ നൽകിയതിന് കാമുകൻ വിജീഷും പ്രതിയായി. കോടതിയിൽ ഹാജരാക്കിയ രണ്ടു പേരേയും രണ്ടാഴ്ചത്തേയ്ക്കു റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടു. ഈ സമയം മല്ലിക പൊലീസിനോട് ഒരു കാര്യം ആവശ്യപ്പെട്ടു. ജാമ്യത്തിലിറക്കാൻ സഹായം വേണം. ഒരാളെ ഫോൺ ചെയ്യാനുണ്ടെന്നും പറഞ്ഞു. മല്ലികയെ പൊലീസ് അതിന് അനുവദിച്ചു.

അപ്പോൾ വിളിച്ചത് ഭർത്താവിനേയും. ജാമ്യത്തിലിറക്കിയാൽ കൂടെ വരാമെന്നായിരുന്നു ഭർത്താവിനോട് അപ്പോൾ മല്ലിക പറഞ്ഞത്. അങ്ങനെ ജുവനൈൽ ആക്ടിൽ ഭാര്യയുടെ മനസ്സും മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP