Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആന്റിജൻ ടെസ്റ്റ് നടത്തി നെ​ഗറ്റീവായ 2828 പേരെ ആർടിപിസിആറിന് വിധേയമാക്കിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചത് നാനൂറോളം പേർക്ക്; ചെലവ് കുറവെങ്കിലും ആന്റിജൻ ടെസ്റ്റിന്റെ വിശ്വാസ്യത സംബന്ധിച്ച് സംശയങ്ങൾ സജീവം

ആന്റിജൻ ടെസ്റ്റ് നടത്തി നെ​ഗറ്റീവായ 2828 പേരെ ആർടിപിസിആറിന് വിധേയമാക്കിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചത് നാനൂറോളം പേർക്ക്; ചെലവ് കുറവെങ്കിലും ആന്റിജൻ ടെസ്റ്റിന്റെ വിശ്വാസ്യത സംബന്ധിച്ച് സംശയങ്ങൾ സജീവം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചെലവ് കുറഞ്ഞതെങ്കിലും ആന്റിജൻ ടെസ്റ്റിന്റെ വിശ്വാസ്യത സംബന്ധിച്ച് സംശയങ്ങൾ സജീവമാകുന്നു. ആന്റിജൻ ടെസ്റ്റ് പൂർണമായും വിശ്വാസ് യോ​ഗ്യം അല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഡൽഹി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും ഇത് വ്യക്തമാക്കുന്നു. ആന്റിജൻ ടെസ്റ്റ് നെഗറ്റീവായ നാനൂറോളം പേർക്കാണ് പിന്നീട് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആകുന്നവർക്ക് കോവിഡ് ബാധ ഉറപ്പാണ്.

ഡൽഹിയിൽ 24 വരെ 4.04 ലക്ഷം പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. ഇതിൽ 3.79 ലക്ഷം പേർക്കാണ് ഫലം നെഗറ്റീവായത്. ഇതിൽ രോഗലക്ഷണമുള്ള 2828 പേരെ ആർടിപിസിആർ നടത്തിയതിൽ 404 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അരമണിക്കൂറിനുള്ളിൽ ഫലം അറിയാമെന്നതും ചെലവു കുറവാണെന്നതുമാണ് ആന്റിജൻ പരിശോധനയുടെ നേട്ടം.

ആന്റിജൻ ടെസ്റ്റ് നടത്തി നെ​ഗറ്റീവായവർക്ക് രോഗമില്ലെന്ന് ഒന്നുകൂടി ഉറപ്പിക്കാൻ നടത്തിയ പരിശോധനയിലാണ് നാനൂറോളം പേരിൽ കോവിഡ് കണ്ടെത്തിയത്. നിലവിൽ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിക്കുന്നവർ, രോഗലക്ഷണമുണ്ടെങ്കിൽ മാത്രം ആർടിപിസിആർ ടെസ്റ്റിനു വിധേയരായാൽ മതി. പനി, ചുമ, തൊണ്ടവേദന ഇവയിലേതെങ്കിലുമൊരു ലക്ഷണമുള്ളവരാണ് ആർടിപിസിആർ കൂടി നടത്തേണ്ടത്. അതേസമയം, ആന്റിജൻ പരിശോധന ഫലം പോസിറ്റീവ് ആകുന്നവരുടെ കാര്യത്തിൽ സംശയം വേണ്ട, അവർക്ക് വൈറസ് ബാധ ഉറപ്പിക്കാം.

ആന്റിജൻ ടെസ്റ്റിന് അരമണിക്കൂർ സമയം മതി. ടെസ്റ്റ് നടത്തുന്നിടത്ത് വച്ചു തന്നെ ഫലം അറിയാം. ലാബോറട്ടറിയിൽ അയക്കേണ്ടതില്ല. കോവിഡ് സ്‌ക്രീനിംഗിനായി ആന്റിജൻ ടെസ്റ്റ് ആണ് പരക്കെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. പ്രാഥമികമായി കോവിഡ് ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത് എന്നതിനാൽ മൂക്കിന്റെ പിൻഭാഗത്തും തൊണ്ടയിലും ആയിരിക്കും വൈറസിന്റെ സാന്നിധ്യം കൂടുതൽ കാണുന്നത്. ആ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP