Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആദ്യകാല ബോളിവുഡ് നടി കുംകും അന്തരിച്ചു; വിടപറഞ്ഞത് 115-ലേറെ സിനിമകളിൽ വേഷമിട്ട കലാകാരി

ആദ്യകാല ബോളിവുഡ് നടി കുംകും അന്തരിച്ചു; വിടപറഞ്ഞത് 115-ലേറെ സിനിമകളിൽ വേഷമിട്ട കലാകാരി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ആദ്യകാല ബോളിവുഡ് നടി കുംകും അന്തരിച്ചു. ബാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. ബിഹാറിൽ ജനിച്ച സൈബുന്നീസയാണ് പിന്നീട് ബോളിവുഡിൽ കുംകും എന്ന പേരിൽ പ്രശസ്തയായത്. ‘കോഹിനൂർ’ എന്ന ചിത്രത്തിൽ ദീലീപ് കുമാറിനൊപ്പമുള്ള മധുബൻ മേ രാധിക നാച്ചേ രെ എന്ന ഗാനരംഗത്തുൾപ്പെടെ നിരവധി ഗാനരംഗങ്ങളിൽ കുംകും അഭിനയിച്ചിട്ടുണ്ട്.

115-ലേറെ സിനിമകളിൽ വേഷമിട്ടിട്ടുള്ള അവരുടെ ശ്രദ്ധേയമായ സിനിമകൾ ‘മദർ ഇന്ത്യ’, ‘കോഹിനൂർ’,’ഉജാല’,’നയാദൂർ’ എന്നിവയാണ്. കിഷോർകുമാർ, ഗുരുദത്ത് എന്നിവരുൾപ്പെടെ ബോളിവുഡിലെ വൻതാരനിരയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ‘ആർ പാർ’ എന്ന ഗുരുദത്ത് ചിത്രത്തിൽ നർത്തകിയുടെ വേഷത്തിലെത്തിയതോടെയാണ് ബോളിവുഡിൽ താരം എന്ന നിലയിൽ സ്ഥാനമുറപ്പിച്ചത്. 1975-ൽ സൗദിയിൽ വ്യവസായിയായിരുന്ന സജാദ് അക്‌ബർഖാനെ വിവാഹം ചെയ്തതോടെ സിനിമാരംഗത്തുനിന്ന് വിടവാങ്ങി. മകൾ: ആന്ദലീബ്ഖാൻ. മസ്ഗാവിലെ ശ്മശാനത്തിൽ അന്ത്യകർമങ്ങൾ നടന്നു. ബോളിവുഡിലെ നിരവധിതാരങ്ങൾ വിയോഗത്തിൽ അനുശോചിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP