Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കൻ യുദ്ധവിമാനങ്ങൾ ചൈനയിലെ ഷാങ്ഹായിക്കു തൊട്ടടുത്തുവരെ എത്തി; 12 ദിവസം തുടർച്ചയായി യുഎസ് പോർവിമാനങ്ങൾ ചൈനീസ് മേഖലയ്ക്കു സമീപത്തു കൂടി പറക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ; യുഎസ്എസ് റഫാൽ പെരാൾട്ട എന്ന യുദ്ധക്കപ്പലും ഷാങ്ഹായ്ക്ക് സമീപം; ഗവേഷണ വിവരങ്ങൾ മോഷ്ടിക്കാൻ ചൈനീസ് ഏജന്റുമാർ ശ്രമിക്കുന്നുവെന്ന ആരോപണം കോൺസുലേറ്റുകൾ അടച്ചു പൂട്ടുന്നതിൽ എത്തിച്ചു; പ്രകോപനം തുടർന്ന് അമേരിക്ക; യുദ്ധ സാധ്യത തിരിച്ചറിഞ്ഞ് ഇന്ത്യയും

അമേരിക്കൻ യുദ്ധവിമാനങ്ങൾ ചൈനയിലെ ഷാങ്ഹായിക്കു തൊട്ടടുത്തുവരെ എത്തി; 12 ദിവസം തുടർച്ചയായി യുഎസ് പോർവിമാനങ്ങൾ ചൈനീസ് മേഖലയ്ക്കു സമീപത്തു കൂടി പറക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ; യുഎസ്എസ് റഫാൽ പെരാൾട്ട എന്ന യുദ്ധക്കപ്പലും ഷാങ്ഹായ്ക്ക് സമീപം; ഗവേഷണ വിവരങ്ങൾ മോഷ്ടിക്കാൻ ചൈനീസ് ഏജന്റുമാർ ശ്രമിക്കുന്നുവെന്ന ആരോപണം കോൺസുലേറ്റുകൾ അടച്ചു പൂട്ടുന്നതിൽ എത്തിച്ചു; പ്രകോപനം തുടർന്ന് അമേരിക്ക; യുദ്ധ സാധ്യത തിരിച്ചറിഞ്ഞ് ഇന്ത്യയും

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: അമേരിക്കയും ചൈനയും തമ്മിലെ സംഘർഷത്തിന് പുതിയ തലം നൽകി അമേരിക്കൻ വ്യോമ സേനയുടെ ഇടപെടൽ. സംഘർഷം മൂർച്ഛിക്കുന്നതിനിടയിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ ചൈനയിലെ ഷാങ്ഹായിക്കു തൊട്ടടുത്തുവരെ എത്തിയെന്ന് റിപ്പോർട്ട്. കോൺസുലേറ്റുകൾ അടയ്ക്കുന്നത് ഉൾപ്പെടെ നയതന്ത്ര തലത്തിൽ അമേരിക്കയും ചൈനയും തമ്മിലെ പ്രശ്‌നങ്ങൾ അതിരൂക്ഷമാണ്. ചൈനയെ ലക്ഷ്യമിട്ട് അമേരിക്കയും നാവിക-വ്യോമ സേനകൾ പോരാട്ടത്തിന് തയ്യാറെടുത്തു നിൽക്കുകയാണ്. ഇതിനിടെയാണ് യുദ്ധ വിമാനത്തിന്റെ ശക്തി പ്രകടനം. 

കഴിഞ്ഞ 12 ദിവസം തുടർച്ചയായി യുഎസ് പോർവിമാനങ്ങൾ ചൈനീസ് മേഖലയ്ക്കു സമീപത്തു കൂടി പറക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചൈനീസ് മേഖലയ്ക്ക് ഇത്രയടുത്തേക്ക് യുഎസ് യുദ്ധവിമാനങ്ങൾ എത്തുന്നത് ആദ്യമായാണ്. ഒരു യുഎസ് പോർവിമാനം ഷാങ്ഹായിക്ക് 76.5 കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണു റിപ്പോർട്ട്. ഒരു വിമാനം ഫുജിയാൻ തീരത്തുനിന്ന് 106 കിലോമീറ്റർ അടുത്തെത്തിയിരുന്നു. അമേരിക്കയുടെ പി-8എ അന്തർവാഹിനിവേധ പോർവിമാനവും ഇപി-3ഇ നിരീക്ഷണ വിമാനവും തയ്വാൻ കടലിടുക്കിലൂടെ കടന്ന് ഷെജിയാങ്, ഫുജിയാൻ തീരത്തിനു സമീപത്തുകൂടി പറന്നു.

യുഎസ്എസ് റഫാൽ പെരാൾട്ട എന്ന യുദ്ധക്കപ്പലും ഷാങ്ഹായ്ക്കു സമീപം പ്രവർത്തിച്ചിരുന്നുവെന്നും സൂചനയുണ്ട്. ചാരവൃത്തി ആരോപിച്ച് അമേരിക്ക ഹൂസ്റ്റണിലെയും ടെക്സസിലെയും ചൈനീസ് കോൺസുലേറ്റുകൾ അടച്ചിരുന്നു. ഇതിന് ശേഷം ചെങ്ദുവിലെ യുഎസ് കോൺസുലേറ്റ് അടയ്ക്കാൻ ചൈനയും നിർദ്ദേശിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലെ സംഘർഷം പുതിയ തലത്തിലെത്തിച്ചു. ഇതിന് ശേഷമാണ് യുദ്ധ വിമാനങ്ങളുടെ പറക്കൽ. ഇത് അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധത്തിലേക്ക് പോകുമോ എന്ന ആശങ്ക ശക്തമാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സ്ഥിതി ഗതികൾ സസൂക്ഷ്മം വീക്ഷിക്കുകയാണ്.

നേരത്തെ ജർമനിയിൽനിന്ന് പിൻവലിക്കുന്ന പതിനായിരത്തോളം സേനാംഗങ്ങളെ ചൈനയെ നേരിടാൻ നിയോഗിക്കുമെന്ന് അമേരിക്കൻ വിദേശസെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ചൈനയുടെ ഭീഷണിയിൽനിന്ന് രക്ഷിക്കാനാണ് ഈ തീരുമാനമെന്നും ബ്രസൽസ് ഫോറം ഉച്ചകോടിയിൽ പോംപിയോ പ്രഖ്യാപിച്ചു. കിഴക്കൻ ലഡാക്കിലെ അതിർത്തിപ്രശ്‌നം മൂന്നാംകക്ഷിയുടെ ഇടപെടൽ ഇല്ലാതെ പരിഹരിക്കാനാകുമെന്ന് ഇന്ത്യയും ചൈനയും മറ്റ് ലോകരാഷ്ട്രങ്ങളും ആവർത്തിക്കവെയാണ് സംഘർഷം മൂർച്ഛിപ്പിക്കാൻ യുദ്ധോത്സുക നിലപാടുമായി അമേരിക്ക രംഗത്തെത്തിയത്. 'ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ഇന്ത്യ, മലേഷ്യ, ഇൻഡോനേഷ്യ, ഫിലിപ്പീൻസ്, ദക്ഷിണ ചൈന കടൽപ്രദേശം, വിയത്നാം എന്നിരാജ്യങ്ങൾ ഭീഷണി നേരിടുന്നു. പിഎൽഎ(പീപ്പിൾസ് ലിബറേഷൻ ആർമി-ചൈനീസ് സേന)യെ യഥോചിതം ഞങ്ങൾ (അമേരിക്ക) നേരിടും' പോംപിയോ പറഞ്ഞു.

ദക്ഷിണേഷ്യയിൽ അമേരിക്ക സേനയെ വിന്യസിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ഇന്ത്യയുടെ നിലപാട് നിർണായകമാകും. ചൈന അന്താരാഷ്ട്ര ഉറപ്പുകൾ എല്ലാം ലംഘിക്കുകയാണെന്ന് എന്നാരോപിച്ച പോംപിയോ ഡബ്ല്യുഎച്ച്ഒ, ഡബ്ല്യുടിഒ, യുഎൻ എന്നിവയുടെയും ഹോങ്കോങ് ജനതയുടെയും കാര്യമാണ് ഇതിന് ഉദാഹരണമായി പറഞ്ഞത്. ഹൂസ്റ്റണിലുള്ള ചൈനീസ് കോൺസുലേറ്റ് അടച്ചു പൂട്ടണമെന്ന് അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടത് ദിവസങ്ങൾക്ക് മുൻപാണ്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ വഷളായ അമേരിക്ക ചൈന ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴ്‌ത്തുന്നതായിരുന്നു യുഎസിന്റെ അപ്രതീക്ഷിത നീക്കം. പിന്നീട് തങ്ങളുടെ രാജ്യത്തെ അമേരിക്കൻ കോൺസുലേറ്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ചൈനയും രംഗത്തെത്തി.

ടെക്സസിലെ മെഡിക്കലടക്കമുള്ള ഗവേഷണ വിവരങ്ങൾ മോഷ്ടിക്കാൻ ചൈനീസ് ഏജന്റുമാർ ശ്രമിക്കുന്നതായി വാഷിങ്ൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൂസ്റ്റണിലെ കോൺസുലേറ്റ് അടച്ചുപൂട്ടാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടത്. ചൈനീസ് കോൺസുലേറ്റ് അടച്ചുപൂട്ടിയ അമേരിക്കയുടെ നീതിരഹിതമായ നടപടിയോട് നിയമാനുസൃതമുള്ള ചൈനയുടെ പ്രതികരണമാണ് കോൺസുലേറ്റ് അടയ്ക്കണമെന്ന തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു. ബന്ധം വഷളായി തീർന്നതിന്റെ ഉത്തരവാദിത്വം അമേരിക്കക്കാണെന്നും മന്ത്രാലയം പറഞ്ഞു. അമേരിക്കയുടെ തെറ്റായ തീരുമാനം ഉടനടി പിൻവലിക്കാനും ഉഭയകക്ഷി ബന്ധം വീണ്ടും സൗഹാർദ്ദപരമാക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് വീണ്ടും അഭ്യർത്ഥിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് പൂട്ടിയ അമേരിക്കയുടെ ഏകപക്ഷീയമായ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ബെയ്ജിങ് ആവശ്യമായ, നിയമപരമായ ഉറച്ച പ്രതികരണങ്ങൾ നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ചൈന അമേരിക്കൻ കോൺസുലേറ്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ചാരവൃത്തി ആരോപിച്ച് ഈ മാസം 21നാണ് ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ യുഎസ് ആവശ്യപ്പെട്ടത്.

ടിബറ്റ് ഉൾപ്പെടെ ഒട്ടേറെ പ്രദേശങ്ങൾ സിച്ചുവാൻ പ്രവിശ്യയിലെ ചെങ്ദുവിലെ യുഎസ് കോൺസുലേറ്റ് ജനറലിന്റെ പ്രവർത്തനപരിധിയിലാണ്. 2012ൽ ചോങ്ക്വിങ് പൊലീസ് മേധാവി വാങ് ലിയുൻ കൂറുമാറി അഭയം തേടിയത് ഇവിടെയാണ്. തുടർന്നുള്ള സംഭവങ്ങളിൽ കമ്യുണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാവ് ബോ സിലായി രാജിവയ്‌ക്കേണ്ടിവന്നു. ചെങ്ദു കോൺസുലേറ്റ് അടയ്ക്കുന്നത് അമേരിക്കയുടെ യുക്തിരഹിതമായ നടപടികളോടുള്ള പ്രതികരണമാണെന്ന് ബീജിങ് പറയുന്നത്.

ചെംങ്ദു കോൺസുലേറ്റിലെ ചില യുഎസ് ഉദ്യോഗസ്ഥർ ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും രാജ്യത്തിന്റെ സുരക്ഷയും താൽപ്പര്യങ്ങളും അപകടത്തിലാക്കിയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP