Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ മലയാളി നഴ്സിനെ ഭർത്താവ് കുത്തിവീഴ്‌ത്തി ശരീരത്തിലൂടെ വാഹനം കയറ്റി കൊന്നു; അമേരിക്കയിലെ ഫ്ലോറിഡയിൽ പലതവണ കുത്തേറ്റും കാറ് കയറിയും മരിച്ചത് പിറവം സ്വ​ദേശിനിയായ മെറിൻ ജോയ്; അമേരിക്കയിലെ ക്രൂരകൊലപാതകത്തിൽ ഞെട്ടി മലയാളി സമൂഹം

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ മലയാളി നഴ്സിനെ ഭർത്താവ് കുത്തിവീഴ്‌ത്തി ശരീരത്തിലൂടെ വാഹനം കയറ്റി കൊന്നു; അമേരിക്കയിലെ ഫ്ലോറിഡയിൽ പലതവണ കുത്തേറ്റും കാറ് കയറിയും മരിച്ചത് പിറവം സ്വ​ദേശിനിയായ മെറിൻ ജോയ്; അമേരിക്കയിലെ ക്രൂരകൊലപാതകത്തിൽ ഞെട്ടി മലയാളി സമൂഹം

മറുനാടൻ ഡെസ്‌ക്‌

ഫ്ലോറിഡ: അമേരിക്കയിൽ മലയാളി നഴ്സിനെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. കോറൽ സ്പ്രിങ്സിൽ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന പിറവം അരങ്ങോട്ടിൽ മെറിൻ ജോയ് ആണ്കൊല്ലപ്പെട്ടത്. ഭർത്താവ് വെളിയനാട്മണ്ണൂത്തറ നെവിൻ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യു ആണ് മെറിനെ കൊലപ്പെടുത്തിയത്. മിയാമിയിൽ താമസിക്കുന്ന പിറവം സ്വദേശിനിയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം കാർ ശരീരത്തിലൂടെ കയറ്റി ഇറക്കി കൊലപ്പെടുത്തുകയായിരുന്നു. നെവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 28 നാണ് സംഭവം. രാവിലെ 7.30 ന് ഡ്യൂട്ടി പൂർത്തിയാക്കിയ ശേഷം മെറിൻ ജോയ് വീട്ടിലേക്ക് മടങ്ങിയിരുന്നു. പാർക്കിങ് സ്ഥലത്തെത്ത് കാത്തുനിന്ന നെവിൻ ഭാര്യയെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് പലതവണ കുത്തി. കുത്തേറ്റ് നിലത്തുവീണ യുവതിയുടെ ദേഹത്ത് കൂടി ഇയാൾ കാർ ഓടിച്ച് കയറ്റുകയായിരുന്നു. 17 തവണ കുത്തിയ ശേഷമാണ് നെവിൻ കാർ യുവതിയുടെ ദേഹത്ത് കൂടി കയറ്റി ഇറക്കിയത്.അക്രമം കണ്ട് ഓടിയെത്തിയവർ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവളുടെ ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ കുറേക്കാലമായി മിയാമിയിൽ സ്ഥിരതാമസമാണ് മെറിൻ. കോറൽ സ്പ്രിങ്സിൽ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സാണ് യുവതി. കഴിഞ്ഞ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങവെയാണ് മെറിൻ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

മോനിപ്പള്ളി ഊരാളിൽ ജോയിയുടെ മകളാണ് 28കാരിയായ മെറിൻ ജോയ്. കുറച്ചുകാലമായി ദമ്പതികൾ അകന്നു കഴിയുകയായിരുന്നു. നോറ (രണ്ട് വയസ്സ്)  മകളാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP