Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കനകമലകേസിൽ പ്രതികളുടെ ഐഎസ് ബന്ധം തെളിയിക്കാൻ സിബിഐ പോലും തോറ്റു; ഐഎസിലേക്ക് ആളെച്ചേർക്കാൻ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിച്ചതായ വളംപട്ടണം കേസിലെ ആരോപണവും തെളിയിക്കാനായില്ല; കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്ന് നാടുവിട്ടവർ മിക്കവരും കൊല്ലപ്പെട്ടതും തുടർ അന്വേഷണത്തിന് തിരിച്ചടി; സംസ്ഥാനത്ത് ഐഎസിന് നിർണായക സ്വാധീനമുണ്ടെന്ന് യുഎൻ റിപ്പോർട്ടിൽ പറയുമ്പോഴും അന്വേഷണങ്ങൾ നിലച്ച മട്ടിൽ

കനകമലകേസിൽ പ്രതികളുടെ ഐഎസ് ബന്ധം തെളിയിക്കാൻ സിബിഐ പോലും തോറ്റു; ഐഎസിലേക്ക് ആളെച്ചേർക്കാൻ  റിക്രൂട്ടിങ് ഏജൻസി പ്രവർത്തിച്ചതായ വളംപട്ടണം കേസിലെ ആരോപണവും തെളിയിക്കാനായില്ല; കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്ന്  നാടുവിട്ടവർ മിക്കവരും കൊല്ലപ്പെട്ടതും തുടർ അന്വേഷണത്തിന് തിരിച്ചടി; സംസ്ഥാനത്ത് ഐഎസിന് നിർണായക സ്വാധീനമുണ്ടെന്ന് യുഎൻ റിപ്പോർട്ടിൽ പറയുമ്പോഴും അന്വേഷണങ്ങൾ നിലച്ച മട്ടിൽ

എം ബേബി

കോഴിക്കോട്: സംസ്ഥാനത്ത് ഐഎസിന് നിർണായക സ്വാധീനമുണ്ടെന്ന് യുഎൻ റിപ്പോർട്ടിൽ പറയുമ്പോഴും കണ്ണൂർ, കാസർകോട് മേഖലയിൽ ഐഎസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നിലച്ചമട്ടിൽ. വളപട്ടണത്തും കനകമലയിലും കണ്ണൂരും തലശ്ശേരിയിലും നേരത്തേ ഐഎസ് അനുബന്ധകേസുകളും അറസ്റ്റുകളും ഉണ്ടായിരുന്നു. ഐഎസിലേക്ക് ഇവിടങ്ങളിൽനിന്ന് പലരും പോയതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, നിലവിൽ ഈ മേഖലയിൽനിന്ന് കാര്യമായ വിവരങ്ങളൊന്നും അന്വേഷണോദ്യോഗസ്ഥർക്കില്ല. ഇപ്പോൾ സ്വർണ്ണക്കടത്തിൽ തീവ്രാവാദ ബന്ധം എൻഐഎ അന്വേഷിക്കുമ്പോളും പഴയ കേസുകൾക്ക് തുമ്പുണ്ടായിട്ടില്ല.

2016 ഒക്ടോബറിൽ കനകമലയിൽ ഭീകരപ്രവർത്തനങ്ങൾക്കായി ഐഎസ് അനുകൂല രഹസ്യയോഗം ചേർന്നതായാണ് കനകമലകേസ്. ഏഴുപ്രതികളിൽ ആറുപേർ കുറ്റക്കാരാണെന്ന് സിബിഐ. കോടതി പറഞ്ഞു. എന്നാൽ, ഇവരുടെ ഐഎസ്. ബന്ധം തെളിയിക്കാനായില്ല. വളപട്ടണം കേസിൽ പ്രതികൾ പിടിയിലാകുന്നത് മിഥിൽ രാജ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് ഗൾഫിൽനിന്ന് പണം വന്നതോടെയാണ്. കേരളത്തിൽ ഐഎസിലേക്ക് ആളെച്ചേർക്കാൻ ഒരു റിക്രൂട്ടിങ് ഏജൻസി പ്രവർത്തിച്ചതായും പൊലീസ് മനസ്സിലാക്കിയിരുന്നെങ്കിലും വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. പുതുതായി ആരെങ്കിലും പോവുകയോ വിദേശത്തുള്ളവർ നാട്ടിലേക്ക് വിവരങ്ങൾ കൈമാറുകയോ ചെയ്തതായും സൂചനകളില്ല. ഐ.എസിന്റെ ആഗോളതലത്തിലെ തകർച്ച അതിൽ ചേരാനുള്ള യുവാക്കളുടെ താത്പര്യം ഇല്ലാതാക്കിയതായി പൊലീസ് പറയുന്നു.

അതേസമയം കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് നാടുവിട്ടവർ മിക്കവരും കൊല്ലപ്പെട്ടു എന്ന വിവരങ്ങൾ ലഭിച്ചതായി പൊലീസ് ഉറപ്പിച്ചുപറയുന്നു. 15-ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം.ചിലർ അഫ്ഗാനിസ്താനിലെ ജയിലിലുള്ളതായും പറയുന്നു. കണ്ണൂരിൽനിന്ന് നേരത്തേ ഐ.എസിൽ ചേരാൻപോയ 35 പേരിൽ അഞ്ചുപേരെ തുർക്കിയിൽനിന്ന് പൊലീസ് പിടികൂടി തിരികെ അയച്ചിരുന്നു. അഴീക്കോട് പൂതപ്പാറയിലെ രണ്ടുകുടുംബങ്ങളെയും സിറ്റി കുറുവയിലെ ഒരാളെയും മൂന്നുവർഷംമുമ്പ് കാണാതായ സംഭവവുമുണ്ട്. എന്നാൽ, കാണാതായവർ റിക്രൂട്ട് ചെയ്യപ്പെട്ടവരാണോ എന്നതിനും തെളിവില്ല.

കേരളത്തിലും ഐഎസ് വേരുകൾ

ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്‌ളാദേശ്, മ്യാന്മർ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുന്നൂറ്റമ്പതോളം അൽഖ്വായിദ ഭീകരർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടെന്നും, ഇവരിലൂടെ മേഖലയിൽ ഭീകരാക്രമണത്തിന് ഐസിസ് പദ്ധതിയിടുന്നതായുമാണ് യുഎൻ മുന്നറിയിപ്പ്. കേരളത്തിലും കർണാടകത്തിലും ഐഎസ്. ഭീകരവാദികളുടെ എണ്ണം ഗണ്യമായ അളവിലുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഐഎസ്, അൽ ഖ്വയ്ദ, ഇവരുമായി ബന്ധമുള്ള വ്യക്തികൾ തുടങ്ങിയവയെ കുറിച്ച് പ്രതിപാദിക്കുന്ന, അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിട്ടറിങ് ടീമിന്റെ 26-ാമത് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവർത്തിക്കുന്ന അൽ ഖ്വയ്ദയിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ മ്യാന്മർ എന്നിവിടങ്ങളിൽനിന്നുള്ള 150 മുതൽ 200 അംഗങ്ങൾ വരെയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മേഖലയിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അഫ്ഗാനിസ്ഥാനിലെ നിംറുസ്, ഹേൽമന്ദ്, കാണ്ഡഹാർ പ്രവിശ്യകളിൽനിന്ന് താലിബാനു കീഴിലാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദ പ്രവർത്തിക്കുന്നത്. ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മർ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നായി നിലവിൽ 150-200 അംഗങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഒസാമ മഹ്മൂദ് ആണ് നിലവിലെ തലവൻ.

അസിം ഉമർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഒസാമ മഹ്മൂദ് തലപ്പത്ത് എത്തിയത്. ഉമറിന്റെ മരണത്തിനു പകരം വീട്ടാൻ മേഖലയിൽ ആക്രമണം നടത്താൻ ഇവർ ഒരുങ്ങുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരളത്തിലും കർണാടകത്തിലും ഗണ്യമായ അളവിൽ ഐ.എസ്. ഭീകകവാദികളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയിൽ ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി കഴിഞ്ഞ വർഷം മേയിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു.കശ്മീരിൽ ഭീകരവാദികളും സുരക്ഷാസേനകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനു തൊട്ടുപിന്നാലെ ആയിരുന്ന ഈ പ്രഖ്യാപനം. പുതിയ പ്രവിശ്യക്ക് വിലായ ഓഫ് ഹിന്ദ്(ഇന്ത്യ പ്രവിശ്യ) എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും അമാഖ് ന്യൂസ് ഏജൻസിയിലൂടെ ഐ.എസ്. അവകാശപ്പെട്ടിരുന്നു.

തീവ്രവാദ ഫണ്ടിംഗിനായാണ് ഗൾഫിൽ നിന്നുള്ള സ്വർണക്കടത്തെന്ന എൻഐഎയുടെ കണ്ടെത്തൽ കൂടി ചേർത്തുവയ്ക്കുമ്പോൾ കേരളം ഭീകരതയുടെ പ്രിയതീരമായി മാറുന്നുവെന്ന ആശങ്കയുണ്ട്. സ്വപ്നയിലും സന്ദീപിലും സരിത്തിലും ഒതുങ്ങുന്നതല്ല, സ്വർണക്കടത്തിന്റെ കണ്ണികൾ.പാക്കിസ്ഥാനിലെ സുരക്ഷാപ്രസിൽ അച്ചടിക്കുന്ന ഒറിജിനലിനെ വെല്ലുന്ന വ്യാജ ഇന്ത്യൻ കറൻസിയായിരുന്നു എക്കാലത്തും ഭീകരവാദത്തിന്റെ ഫണ്ടിങ്. ഇന്ത്യ നോട്ട് അച്ചടിക്കുന്ന അതേ പേപ്പറും മഷിയും സുരക്ഷാമാനദണ്ഡങ്ങളും! പാക്കിസ്ഥാനിലെ പെഷവാറിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾ അച്ചടിക്കാൻ പാക് സർക്കാരിന്റെ പ്രസുള്ളതായി ഇന്ത്യൻ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. നോട്ട് അസാധുവാക്കൽ നടപ്പാക്കിയതോടെ ഈ പണമൊഴുക്ക് നിലച്ചു. അതിനുശേഷമാണ് തീവ്രവാദഫണ്ടിംഗിന് സ്വർണക്കടത്ത് വ്യാപകമായത്. തീവ്രവാദ കേസുകളിൽ അറസ്റ്റിലായവർക്ക് ഐസിസിന്റെ ഇന്ത്യൻ വിഭാഗമായ 'വിലയാ ഒഫ് ഹിന്ദ്' സാമ്പത്തിക, നിയമ സഹായം ലഭ്യമാക്കുന്നുണ്ട്.

ഇന്ത്യയെ കോവിഡ് പടർത്തി തകർക്കാനും ഐസിസ് സന്ദേശം

അതിനിടെയാണ് കൊറോണ വൈറസ് എന്ന മഹാമാരിയെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാൻ ഇസ്ലാമിക് സ്റ്റേറ്റ്( ഐഎസ് ) ഭീകരർ പദ്ധതിയിടുന്നു എന്ന വാർത്ത വരുന്നത്. മുസ്ലിങ്ങൾ അല്ലാത്തവർക്കിടയിൽ കൊറോണ വൈറസ് വ്യാപിപ്പിക്കണമെന്ന് ഐഎസിന്റെ ഓൺലൈൻ പബ്ലിക്കേഷനായ 'വോയ്സ് ഓഫ് ഹിന്ദ്' ലൂടെ ആഹ്വാനം ചെയ്തിരിക്കുയാണ്. കൊറോണയെ അവിശ്വാസികൾക്കെതിരായ ആയുധങ്ങളായി ഉപയോഗിക്കണമെന്ന് മാസിക നിർദ്ദേശിക്കുന്നു.

ഇന്ത്യൻ മുസ്ലിങ്ങളോട് കൊറോണ വൈറസിന്റെ സൂപ്പർ വാഹകരാകാനാണ് നിർദ്ദേശം. അതിലൂടെ എളുപ്പത്തിലും കുറഞ്ഞ പരിശ്രമത്തിലും കൊല്ലാൻ സാധിക്കും. ലോക്ക് ഡൗണിനിടയിൽ നിയന്ത്രിക്കാൻ വിന്യസിച്ച പൊലീസുകാർക്കിടയിൽ കൊറോണ വൈറസ് വ്യാപിപ്പിക്കാനും ഐഎസ് ആവശ്യപ്പെടുന്നു. അവിശ്വാസികളായവരെ ഉന്മൂലനം ചെയ്യാനുള്ള മാർഗ്ഗങ്ങൾ മാസികയിൽ വിശദീകരിച്ചിട്ടുണ്ട്. കഴിയുന്നത്ര മുസ്ലിം മത വിശ്വാസികൾ അല്ലാത്തവരെ കൊല്ലാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ എല്ലായ്‌പ്പോഴും ആയുധധാരികളായിരിക്കുക, അവരെ കൊല്ലാനും ആക്രമിക്കാനും തക്ക ചങ്ങലകളും റോപ്പുകളും വയറുകളും കൈവശം ഉണ്ടായിരിക്കണം, ഗ്ലാസ് പോലുള്ള മൂർച്ചയുള്ള വസ്തുക്കൾ എളുപ്പത്തിൽ കൊല്ലാൻ സാധിക്കും, കത്രിക, ചുറ്റിക തുടങ്ങിയ വസ്തുക്കൾ ഉപയോഗപ്രദമാകും.- ഇങ്ങനെ പോകുന്നു അവയിലെ വിവരണങ്ങൾ.

ഇപ്പോൾ സ്വർണ്ണക്കടത്തിന്റെ തീവ്രവാദ ബന്ധങ്ങൾ എൻഐഎ അന്വേഷിച്ച് വരികയാണ്. അതും പഴയ കേസുകൾപോലെ ആവിയാവരുത് എന്നാണ് ഈ നാടിനെ സ്നേഹിക്കുന്നവർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP