Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാമജന്മഭൂമിയിൽ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ്; പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ പദ്ധതിയിടുന്നത് സ്വാതന്ത്ര്യദിനത്തിൽ ആക്രമണം നടത്താനെന്നും റിപ്പോർട്ട്; അഫ്ഗാനിസ്ഥാനിലെ ലഷ്‌കർ തീവ്രവാദികളെയും ജെയ്ഷ് തീവ്രവാദികളെയും ഐഎസ്‌ഐ പരിശീലിപ്പിക്കുകയാണെന്നും രഹസ്യാന്വേഷണ ഏജൻസികൾ; സുരക്ഷ ശക്തമാക്കി

രാമജന്മഭൂമിയിൽ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ്; പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ പദ്ധതിയിടുന്നത് സ്വാതന്ത്ര്യദിനത്തിൽ ആക്രമണം നടത്താനെന്നും റിപ്പോർട്ട്; അഫ്ഗാനിസ്ഥാനിലെ ലഷ്‌കർ തീവ്രവാദികളെയും ജെയ്ഷ് തീവ്രവാദികളെയും ഐഎസ്‌ഐ പരിശീലിപ്പിക്കുകയാണെന്നും രഹസ്യാന്വേഷണ ഏജൻസികൾ; സുരക്ഷ ശക്തമാക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമിയിൽ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സ്വാതന്ത്ര്യദിനത്തിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. മൂന്ന് മുതൽ അഞ്ച് പേരുള്ള ഒരു സംഘത്തെ അയക്കാനാണ് പദ്ധതിയെന്നാണ് റോ വ്യക്തമാക്കി.ആക്രമണം നടത്തുന്നതിനായി ഐഎസ്‌ഐ അഫ്ഗാനിസ്ഥാനിലെ ലഷ്‌കർ തീവ്രവാദികളെയും ജെയ്ഷ് തീവ്രവാദികളെയും പരിശീലിപ്പിക്കുകയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി. ഇന്ത്യയ്ക്കുള്ളിൽ തന്നെ നടക്കുന്ന ആഭ്യന്തര ആക്രമണമാണെന്ന രീതിയാലവണം ഭീകരാക്രമണമെന്നതാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും ഇന്റലിജൻസ് പറയുന്നു.

കൂടാതെ ജമ്മുകശ്മിരീലും ഭീകരാക്രമണം നടത്താൻ പദ്ധതിയുണ്ടെന്നും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുന്നു. ഇതിനായി ഇരുപത് താലിബാൻ തീവ്രവാദികൾക്ക് പരിശീലനം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റ് അഞ്ചിന് അയോധ്യയിൽ രാമജന്മഭൂമി ക്ഷേത്രനിർമ്മാണത്തിന്റെ മുന്നോടിയായുള്ള ഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ജമ്മുകശ്മിരിൽ ആർട്ടിക്കിൾ 377 റദ്ദാക്കിയതിന്റെ വാർഷികം കൂടിയാണ്.

അയോധ്യയിലെത്തുന്ന വിവിഐപികളെയും ഭീകരർ ലക്ഷ്യമിടുന്നുണ്ട്. വലിയ രീതിയിലുള്ള ഒരു ആക്രമണമാണ് പാക്കിസ്ഥാൻ പദ്ധതിയിടുന്നതെന്നും രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ന്യൂഡൽഹി, അയോദ്ധ്യ, കശ്മീർ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിൽ അയോധ്യയിൽ സുരക്ഷ ശക്തമാക്കി. 10,000 സുരക്ഷാ ഉദ്യോഗസ്ഥരാണ് അയോധ്യയിലും രാമജന്മഭൂമി പരിസരത്തും വിന്യസിച്ചിരിക്കുന്നത്.സിആർപിഎഫ്, പിഎസി എന്നിവരാണ് സുരക്ഷയ്ക്കായി പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമേ ഉത്തർപ്രദേശ് പൊലീസും, ഉത്തർ പ്രദേശ് പൊലീസ് ബ്ലാക്ക് ക്യാറ്റ് കമാൻഡോകളും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. പ്രദേശം അതീവ ജാഗ്രതയിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അയോധ്യയെ മൂന്ന് സോണുകളായി തിരിച്ചാണ് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. റെഡ്, യെല്ലോ, ഗ്രീൻ എന്നിങ്ങനെയാണ് പ്രദേശത്തെ വിഭജിച്ചിരിക്കുന്നത്. കനത്ത സുരക്ഷ ആവശ്യമായ രാമജന്മഭൂമി കോംപ്ലക്‌സും പരിസരവും റെഡ് സോണിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാമജന്മഭൂമിക്ക് പുറത്തുള്ള പ്രദേശം യെല്ലോ സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അയോധ്യയിലെ ബാക്കിയുള്ള പ്രദേശങ്ങളെ ഗ്രീൻ സോണിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP