Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

400 വർഷത്തോളം ബാബറി മസ്ജിദ് അയോധ്യയിലുണ്ടായിരുന്നെന്ന കാര്യം മറക്കാൻ പാടില്ല; രാമ ക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത് സത്യപ്രതിജ്ഞയുടെ ലംഘനമാവുമെന്ന് അസദുദ്ദീൻ ഉവൈസി

400 വർഷത്തോളം ബാബറി മസ്ജിദ് അയോധ്യയിലുണ്ടായിരുന്നെന്ന കാര്യം മറക്കാൻ പാടില്ല; രാമ ക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത് സത്യപ്രതിജ്ഞയുടെ ലംഘനമാവുമെന്ന് അസദുദ്ദീൻ ഉവൈസി

മറുനാടൻ ഡെസ്‌ക്‌

രാമ ക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് സത്യപ്രതിജ്ഞയുടെ ലംഘനമാവുമെന്ന് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. ‘ഔദ്യോഗിക പദവിയിൽ നിന്നുകൊണ്ട് ഭൂമി പൂജയ്ക്ക് പങ്കെടുക്കുന്നത് മോദിയുടെ ഭരണഘടനാപരമായി ചെയ്ത സത്യപ്രതിജ്ഞയുടെ ലംഘനമാണ്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമാണ്. 400 വർഷത്തോളം ബാബറി മസ്ജിദ് അയോധ്യയിലുണ്ടായിരുന്നെന്ന കാര്യം മറക്കാൻ പാടില്ല. മാത്രവുമല്ല, ഒരു കൂട്ടം കുറ്റവാളികളാണ് 1992ൽ അത് പൊളിച്ച് കളഞ്ഞത്,’ ഉവൈസി ട്വീറ്റ് ചെയ്തു.

ഓഗസ്റ്റ് 5 ന് അയോധ്യയിലെ നിർദ്ദിഷ്ട രാമക്ഷേത്രത്തിനുള്ള ‘ഭൂമി പൂജ’യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും ‘ഭൂമി പൂജാ’ ചടങ്ങ് പൊതു പ്രക്ഷേപണ ചാനലായ ദൂരദർശൻ തത്സമയം സംപ്രേഷണം ചെയ്യുമെന്നും ക്ഷേത്ര നിർമ്മാണ ട്രസ്റ്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. ട്വിറ്ററിലൂടെയാണ് ശ്രീറാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ഇക്കാര്യം വെളിപ്പെടുത്തിയത്.

”ശ്രീ രാം ജന്മഭൂമി മന്ദിറിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ എത്തും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചരിത്രപരമായ നിമിഷമായിരിക്കും ഇത്. ഇവന്റ് ദൂരദർശനിൽ തത്സമയം സംപ്രേഷണം ചെയ്യും. മറ്റ് ചാനലുകളും ടെലികാസ്റ്റ് പ്രക്ഷേപണം ചെയ്യും,” എന്നാണ് ട്വിറ്റ്.

പ്രധാനമന്ത്രിയുടെ മറ്റേതൊരു പരിപാടിയും പോലെ ഇതും ഉൾപ്പെടുത്തുമെന്ന് പ്രസാർ ഭാരതി വൃത്തങ്ങൾ അറിയിച്ചു.ശനിയാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യ സന്ദർശിച്ച് ഭൂമി പൂജയ്ക്ക് മുന്നോടിയുള്ള ക്രമീകരണങ്ങൾ വിലയിരുത്തി.ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി അയോദ്ധ്യയിലുണ്ടാകുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെദേശീയ വക്താവ് വിനോദ് ബൻസലും ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP