Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി തന്നെ; ശബരിമല വിമാനത്താവള സാധ്യത പരിശോധിച്ചത് സർക്കാർ ഭൂമിയാണെന്ന് നൂറ് ശതമാനം ഉറപ്പുള്ളതു കൊണ്ടെന്നും മുഖ്യമന്ത്രി; വിമർശനം ഉന്നയിക്കുന്നത് വിമാനത്താവളം വരരുതെന്ന് ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയൻ

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി തന്നെ; ശബരിമല വിമാനത്താവള സാധ്യത പരിശോധിച്ചത് സർക്കാർ ഭൂമിയാണെന്ന് നൂറ് ശതമാനം ഉറപ്പുള്ളതു കൊണ്ടെന്നും മുഖ്യമന്ത്രി; വിമർശനം ഉന്നയിക്കുന്നത് വിമാനത്താവളം വരരുതെന്ന് ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഭൂമിയാണെന്ന് നൂറ് ശതമാനം ഉറപ്പുള്ളതു കൊണ്ടാണ് ശബരിമല വിമാനത്താവള സാധ്യത പരിശോധിച്ചത്. കോടതിയിലൂടെ ഭൂമിക്ക് മേലുള്ള സർക്കാരിന്റെ അവകാശം സ്ഥാപിച്ചെടുക്കാൻ സാധിക്കുമെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശബരിമല വിമാനത്താവളം വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനെതിരെ വിമർശനം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിച്ചെടുത്ത ശേഷം സാധ്യതാ പഠനം ആരംഭിച്ചാൽ ഗണപതി കല്യാണം പോലെയാകും. സുതാര്യമായ പ്രക്രിയയിലൂടെയാണ് സാധ്യതാ പഠനത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും കൺസൾട്ടൻസിയെ നിയോഗിച്ചത്. ഭൂമിയിൽ തർക്കമുള്ളതിനാലാണ് കോടതിയിൽ നഷ്ടപരിഹാര തുക കെട്ടിവെച്ചത്. കേസ് അനുകൂലമായി വന്നാൽ ഈ തുക നഷ്ടപ്പെടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വിമാനത്താവളത്തിന്റെ വഴിമുടക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെവി കൊടുക്കില്ലെന്നും രമേശ് ചെന്നിത്തലയുടെ വിമർശനത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തുന്നതിന് മുമ്പ് തന്നെ കൺസൾട്ടൻസിയെ നിയോഗിച്ചതുമൂലം 4.6 കോടി പാഴായെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്ന് സ്ഥാപനങ്ങളെ സാങ്കേതിക യോഗ്യതകൾ അനുസരിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ സ്കോർ ലഭിച്ച ലൂയിസ് ബർഗർ എന്ന സ്ഥാപനത്തെ കൺസൾട്ടൻസിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്‍ധരും അടങ്ങിയ സമിതിയാണ് കൺസൾട്ടൻറിനെ തിരഞ്ഞെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

4.6 കോടി ക്ക് കരാർ ഉറപ്പിച്ച കൺസൾട്ടൻസിക്ക് സ്ഥലം പോലും കാണാൻ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. വിമാനത്താവളത്തിനുള്ള സ്ഥലം പോലും കണ്ടെത്തും മുൻപ് എന്തിനാണ് കൺസൾട്ടൻസി എന്നും രമേശ് ചെന്നിത്തല ചോദിച്ചു. അഴിമതിക്ക് വേൾഡ് ബാങ്ക് നടപടി നേരിട്ട കമ്പനിയാണ്. കെടുകാര്യസ്ഥതക്കും അഴിമതിക്കും വിവിധ നടപടികളും അന്വേഷണവും നേരിട്ട കന്പനിയെ ശബരിമല വിമാനത്താവള നിർമ്മാണത്തിന്റെ കൺസൾട്ടൻസി ഏൽപ്പിച്ചത് ദുരൂഹതയാണ്. ലക്കും ലഗാനും ഇല്ലാതെ കൺസൾട്ടൻസി കരാറുകൾ നൽകുന്നു. അത് വഴി പിൻവാതിൽ നിയമനം നടത്തുന്നു. റോഡ് നിർമ്മാണക്കിന് പോലും കൺസൽട്ടൻസിയെ ഏൽപ്പിക്കുന്ന വിധം വിചിത്രമായ നടപടികളാണ് കേരളത്തിൽ നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ശബരിമല വിമാനത്താവളം യുഡിഎഫിന്റെ ആശയം ആണ്. 2017ലാണ് ശബരിമല വിമാനത്താവളത്തെക്കുറിച്ച് എൽഡിഎഫ് ആലോചിക്കുന്നത്. ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ലൂയിസ് ബെർഗർ എന്ന കമ്പനിയെയാണ് കൺസൾട്ടൻസി സ്ഥാപനമായി തെരഞ്ഞെടുത്തത്. ടെൻഡർ വിളിച്ചായിരുന്നു നടപടി. ഇതിനു വേണ്ടി മാത്രം 4.6 കോടി രൂപയാണ് നിശ്ചയിച്ചത്. എന്നാൽ ഈ കമ്പനി സ്ഥലത്ത് ഇതുവരെയും എത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമി സർക്കാരിന്റേതാണെന്ന് ആർക്കും സംശയമില്ല. എന്നാൽ സർക്കാരിന് സംശയമാണ്. ധാരാളം അഴിമതി ആരോപണങ്ങൾ നേരിടുന്ന കമ്പനിയാണ് ലൂയിസ് ബെർഗർ. അമേരിക്കൻ കോടതിയിലും വിവിധ രാജ്യങ്ങളിലും കമ്പനിക്കെതിരെ കേസ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ സിബിഐ അന്വേഷണം നേരിടുന്ന കമ്പനിയാണിതെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP