Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോറ്റു കൊടുക്കാൻ മനസ്സില്ലാതെ രാജസ്ഥാൻ മുഖ്യമന്ത്രി; നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്കാ​ൻ വീണ്ടും ഗ​വ​ർ​ണ​റോ​ട് ശു​പാ​ർ​ശ ചെ​യ്യാ​ൻ മന്ത്രിസഭാ തീരുമാനം; ഗ​വ​ർ​ണ​റു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് മറുപടി ഉണ്ടെന്നും അശോക് ​ഗെലോട്ട്

തോറ്റു കൊടുക്കാൻ മനസ്സില്ലാതെ രാജസ്ഥാൻ മുഖ്യമന്ത്രി; നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്കാ​ൻ വീണ്ടും ഗ​വ​ർ​ണ​റോ​ട് ശു​പാ​ർ​ശ ചെ​യ്യാ​ൻ മന്ത്രിസഭാ തീരുമാനം; ഗ​വ​ർ​ണ​റു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് മറുപടി ഉണ്ടെന്നും അശോക് ​ഗെലോട്ട്

മറുനാടൻ ഡെസ്‌ക്‌

ജെ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ തോറ്റുകൊടുക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി അശോക് ​ഗെലോട്ട്. നിയമസഭ വിളിച്ചു കൂട്ടാനുള്ള നീക്കം ​ഗവർണർ തടഞ്ഞതിന് പിന്നാലെ ഇന്ന് മന്ത്രി സഭാ യോ​ഗം ചേർന്ന് നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്കാ​ൻ ഗ​വ​ർ​ണ​റോ​ട് ശു​പാ​ർ​ശ ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കുകയായിരുന്നു. നി​യ​മ​സ​ഭ എ​ന്ന് വി​ളി​ക്ക​ണം എ​ന്ന​ത് ത​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണ്. സ​ഭ എ​ങ്ങ​നെ ന​ട​ക്കും എ​ന്ന​ത് സ്പീ​ക്ക​റു​ടെ പ്ര​ത്യേ​കാ​വ​കാ​ശ​മാ​ണ്. വെ​ള്ളി​യാ​ഴ്ച നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്നും ഗെ​ലോ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

വ​രു​ന്ന വെ​ള്ളി​യാ​ഴ്ച സ​ഭാ സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്നാ​ണ് ഗെ​‌​ലോ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​തേ ആ​വ​ശ്യം ഗ​വ​ർ​ണ​ർ നി​ര​സി​ച്ചി​രു​ന്നു. സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ങ്കി​ൽ 21 ദി​വ​സ​ത്തെ ഇ​ട​വേ​ള​യും മ​റ്റു ക​ർ​ശ​ന ഉ​പാ​ധി​ക​ളും വേ​ണ​മെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ ശുപാ​ർ​ശ ഗ​വ​ർ​ണ​ർ ക​ൽ​രാ​ജ് മി​ശ്ര ത​ള്ളി​യ​ത്. ഗ​വ​ർ​ണ​റു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് ത​ങ്ങ​ൾ മ​റു​പ​ടി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഗെ​ഹ്‌​ലോ​ട്ട് പ​റ​ഞ്ഞു.

കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നിയമസഭ വിളിച്ചുചേർക്കണമെന്നാണ് രാജസ്ഥാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നത്. നിയമസഭ ചേരുമ്പോൾ വിമത പക്ഷത്തുള്ള സച്ചിൻ പൈലറ്റിനെയും എംഎൽഎമാരെയും അയോഗ്യരാക്കാനായിരുന്നു ഗെലോട്ട് പക്ഷത്തിന്റെ നീക്കം. നിയമസഭ വിളിക്കണമെങ്കിൽ 21 ദിവസം മുൻപുള്ള നോട്ടീസ് വേണമെന്നതാണ് ഗവർണർ കൽരാജ് മിശ്രയുടെ നിലപാട്. 200 എംഎൽഎമാരെയും ആയിരം ജീവനക്കാരെയും ഒരുമിച്ച് വിളിച്ചു ചേർക്കുന്നത് കോവിഡ്കാല ചട്ടപ്രകാരം അനുവദിക്കാനാവില്ല എന്നാണ് ഗവർണർ പറയുന്നത്.

മൂന്നു നിബന്ധനകളാണ് ശുപാർശ തിരിച്ചയച്ചുകൊണ്ട് ഗവർണർ മുന്നോട്ടുവച്ചത്. നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെങ്കിൽ സർക്കാർ 21 ദിവസത്തെ നോട്ടീസ് നൽകണമെന്നായിരുന്നു ഗവർണർ കൽരാജ് മിശ്രയുടെ നിലപാട്. സമ്മേളനം ലൈവായി സംപ്രേഷണം ചെയ്യണമെന്നാണ് രണ്ടാമത്തെ നിബന്ധന. കോവിഡ് വ്യാപനം തടയുന്നതിനു നടപടിയെടുക്കണമെന്നും ഗവർണർ നിർദ്ദേശിച്ചു.

​ഗവർണറുടെ നിലപാടിനെ രൂക്ഷമായി പരിഹസിച്ചാണ് അശോക് ​ഗെലോട്ടും പ്രതികരിച്ചത്. ഗവർണ്ണർ വീണ്ടും ഞങ്ങൾക്ക് ആറ് പേജുള്ള പ്രേമലേഖനം അയച്ചിരിക്കുകയാണ്" എന്നായിരുന്നു ​ഗെലോട്ടിന്റെ പ്രതികരണം. ഗവർണർ കൽരാജ് മിശ്രയുടെ പെരുമാറ്റത്തെ കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സച്ചിൻ പൈലറ്റിനൊപ്പം പോയ 19 എംഎൽഎമാരിൽ മൂന്ന് പേർ തിരികെ വരുമെന്ന് കോൺഗ്രസ്സ് വക്താവ് രൺദീപ് സിങ് സർജേവാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 48 മണിക്കൂറിനകം ഇവർ കോൺഗ്രസ്സ് പാളയത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP