Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയം തല്ലിക്കെടുത്താൻ നോക്കി തോറ്റപ്പോൾ പിതാവ് കണ്ട വഴി കിഡ്‌നാപ്പിങ്; നടുറോഡിൽ ഇടിച്ചുഇടിച്ചില്ല എന്ന മട്ടിൽ പേടിപ്പിച്ച് വളച്ചിട്ട് കാർ നിർത്തി സിനിമാ സ്റ്റൈലിൽ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകൽ; താലി കെട്ടിയ പെണ്ണിനെ തിരിച്ചുകിട്ടാൻ കോടതി കയറിയിറങ്ങി ആലപ്പുഴ സ്വദേശിയായ യുവാവ്; രാഷ്ട്രീയ സ്വാധീനമുള്ള പിതാവിന് പൊലീസ് ഒത്താശയെന്ന് ശ്രീശാന്ത്; നിയമപോരാട്ടം തുടരുന്നു

പ്രണയം തല്ലിക്കെടുത്താൻ നോക്കി തോറ്റപ്പോൾ പിതാവ് കണ്ട വഴി കിഡ്‌നാപ്പിങ്; നടുറോഡിൽ ഇടിച്ചുഇടിച്ചില്ല എന്ന മട്ടിൽ പേടിപ്പിച്ച് വളച്ചിട്ട് കാർ നിർത്തി സിനിമാ സ്റ്റൈലിൽ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകൽ; താലി കെട്ടിയ പെണ്ണിനെ തിരിച്ചുകിട്ടാൻ കോടതി കയറിയിറങ്ങി ആലപ്പുഴ സ്വദേശിയായ യുവാവ്; രാഷ്ട്രീയ സ്വാധീനമുള്ള പിതാവിന് പൊലീസ് ഒത്താശയെന്ന് ശ്രീശാന്ത്; നിയമപോരാട്ടം തുടരുന്നു

ആർ പീയൂഷ്

കൊച്ചി: വീട്ടുകാരെ ധിക്കരിച്ച് യുവാവിനൊപ്പം ഇറങ്ങിപ്പോയി വിവാഹിതയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ബിജെപി പ്രവർത്തകനായ പിതാവിന് പൊലീസ് വഴിവിട്ട സഹായം ചെയ്തുകൊടുക്കുന്നതായി ആരോപണം. പുത്തൻകുരിശ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്കെതിരെയാണ് ആരോപണവുമായി യുവാവ് രംഗത്തെത്തിയിരിക്കുന്നത്. കുന്നത്തുനാട് ഐക്കര തുരുത്തിക്കുന്നേൽ വീട്ടിൽ സജുവിനാണ് പൊലീസ് ഒത്താശ ചെയ്തു കൊടുക്കുന്നതെന്ന് പെൺകുട്ടിയെ വിവാഹം കഴിച്ച ആലപ്പുഴ വണ്ടാനം സ്വദേശി ശ്രീശാന്ത് പറയുന്നു. തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിന് പിന്നിൽ സ്റ്റേഷൻ ഇൻസ്പെക്ടറും സജുവുമായുള്ള ഗൂഢാലോചനയാണെന്നും യുവാവ് ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകുമെന്ന് യുവാവ് പറഞ്ഞു.

ജൂലൈ 10 നാണ് ശ്രീശാന്തും ഭാര്യ ശിവകാമിയും സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പിതാവ് സജു ആക്രമണം നടത്തിയത്. അക്രമത്തിന് ശേഷം ശിവകാമിയുമായി ഇയാൾ കടന്നു കളഞ്ഞു. ശിവകാമിയെ കാണാനില്ലെന്ന് കാട്ടി സജു നൽകിയ പരാതിയെ തുടർന്ന് കോലഞ്ചേരി കോടതിയിൽ ഹാജരായ ശേഷം കോടതിയുടെ അനുമതിയോടെ ശ്രീശാന്തിനൊപ്പം പോകുമ്പോഴായിരുന്നു സംഭവം. ശിവകാമിയെ തട്ടിക്കൊണ്ടു പോയി എന്ന് കാട്ടി അന്ന് തന്നെ പുത്തൻകുരിശ് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് ഹൈക്കോടതിയിൽ ഹേബിയസ്‌കോർപ്പസ് ഫയൽ ചെയ്തിരിക്കുകയാണ് യുവാവ്.

2016ലാണ് ബി.എസ്.സി നഴ്‌സിങ് വിദ്യാർത്ഥിയായ ശ്രീശാന്തും ആയൂർവ്വേദ ഡോക്ടറായ ശിവകാമിയും പ്രണയം ആരംഭിക്കുന്നത്. നാലുവർഷം നീണ്ടു നിന്ന പ്രണയത്തിനിടയിൽ വീട്ടുകാർ ശിവകാമിക്ക് മറ്റൊരു വിവാഹത്തിനായി നിർബന്ധിച്ചു. ഇക്കാര്യം ശ്രീശാന്തിനെ അറിയിക്കുകയും എത്രയും വേഗം വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ ജൂൺ 6 ന് കർണ്ണാടകയിൽ നിന്നും ശ്രീശാന്ത് നാട്ടിലെത്തുകയും ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തു. പിന്നീട് ജൂലൈ ഏഴിന് വടയമ്പാടിയിലെത്തി ശിവകാമിയെ കൂട്ടിക്കൊണ്ടു പോയി പുന്നപ്രയിലെ ഓം ശക്തേശ്വരി ദേവീ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. എസ്.എൻ.ഡി.പി കരയോഗത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് ശിവകാമിയുടെ വീട്ടിൽ വിവരമറിയിച്ചതിനെ തുടർന്ന് പിതാവുൾപ്പെടെയുള്ള കുടുംബാഗങ്ങൾ ആലപ്പുഴയിലെത്തി ഇരുവരെയും കണ്ട് മടങ്ങി.

എന്നാൽ 9 ന് പുത്തൻകുരിശ് പൊലീസിൽ ശിവകാമിയെ കാണാനില്ല എന്ന പരാതി പിതാവ് നൽകിയതിനെ തുടർന്ന് പൊലീസ് ഇരുവരും സ്റ്റേഷനിൽ ഹാജരാകണമെന്ന് ഫോൺ വന്നു. അങ്ങനെ 10 ന് സ്റ്റേഷനിലെത്തുകയും കോടതിയിൽ പോയി ശിവകാമിക്ക് ശ്രീശാന്തിനൊപ്പം പോകണമെന്ന് അറിയിക്കുകയുമായിരുന്നു. തുടർന്നാണ് ആക്രമണം നടത്തി ശിവകാമിയെ തട്ടിക്കൊണ്ടു പോകുന്നത്. ശിവകാമിയുടെ ജീവൻ അപകടത്തിലാണ് എന്നും കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നുണ്ട്. കോടതി ഹർജി ഇതുവരെ പരിഗണിച്ചിട്ടില്ല.

അതേ സമയം സജു നിരവധി അടിപിടി കേസുകളിൽ പ്രതിയായ ബിജെപി പ്രവർത്തകനാണ്. മകളെ മറ്റെവിടെയോ ഒളിവിൽ താമസിപ്പിച്ചിട്ട് നാട്ടിൽ തന്നെയുണ്ട്. ശ്രീശാന്തുമായ ബന്ധം അറിഞ്ഞപ്പോൾ ശിവകാമിയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളൊക്കെ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ ശ്രീശാന്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP