Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷഫലം നാളെ; ഫലപ്രഖ്യാപനം രാവിലെ 11 മണിക്ക്

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷഫലം നാളെ; ഫലപ്രഖ്യാപനം രാവിലെ 11 മണിക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷഫലം നാളെ പ്രസിദ്ധീകരിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് പ്രഖ്യാപനം. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ നാളെ മുതൽ സമർപ്പിക്കാം. അഡ്‌മിഷനുള്ള പ്രോസ്‌പെക്ടസ് സർക്കാർ പുറത്തിറക്കി. നാളെ വൈകീട്ട് അഞ്ചു മുതൽ അപേക്ഷകൾ https://www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം.

അപേക്ഷാ സമർപ്പണം ആരംഭിക്കുന്നത് ജൂലൈ 29 നും അവസാന തീയതി ഓഗസ്റ്റ് 14 മാണ്. ട്രയൽ അലോട്ട്‌മെന്റ് ഓഗസ്റ്റ് 18 ന്. ആദ്യ അലോട്ട് മെന്റ് ഓഗസ്റ്റ് 24നും മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്നത് സെപ്റ്റംബർ 15 നുമാണ്.സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ സെപ്റ്റംബർ 22 മുതൽ നൽകാം. ഒക്ടോബർ ഒമ്പതിന് പ്ലസ് വൺ പ്രവേശനം അവസാനിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

അപേക്ഷയ്‌ക്കൊപ്പം വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി. പ്രവേശനത്തിന് സഹായിക്കാൻ എല്ലാ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കും. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ അഡ്‌മിഷൻ കമ്മിറ്റിയും ഉണ്ടായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP