Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവധിയാണെന്നു കരുതി അധികം യാത്ര വേണ്ടാ; ഒമാനിൽ ബലി പെരുന്നാൾ അവധി ദിനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

അവധിയാണെന്നു കരുതി അധികം യാത്ര വേണ്ടാ; ഒമാനിൽ ബലി പെരുന്നാൾ അവധി ദിനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

സ്വന്തം ലേഖകൻ

മസ്‌കത്ത്: ബലി പെരുന്നാൾ അവധി ദിവസങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ. പകൽ സമയങ്ങളിൽ പരമാവധി യാത്രകൾ ഒഴിവാക്കണം. എല്ലാതരത്തിലുമുള്ള കുടുംബ-സാമൂഹിക ഒത്തുചേരലുകളും ഒഴിവാക്കണമെന്ന് കോവിഡുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദേശിച്ചു. ഒത്തുചേരലുകൾ വലിയ അളവിൽ രോഗബാധക്ക് വഴിയൊരുക്കുമെന്ന കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് തുടരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മന്റെിൽ നടന്ന സുപ്രീം കമ്മിറ്റി യോഗം രാജ്യവ്യാപക ലോക്ഡൗണുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും വിലയിരുത്തി. ലോക്ഡൗൺ നിബന്ധന പാലിക്കുന്നതിൽ സ്വദേശികളും വിദേശികളും പുലർത്തുന്ന പ്രതിബദ്ധതയെ സുപ്രീം കമ്മിറ്റി അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP