Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഖത്തറിൽ ഇന്ന് മുതൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കും; പ്രവർത്തിക്കുന്നത് വ്യവസ്ഥകളെല്ലാം പാലിച്ച് മുൻകൂർ അനുമതി വാങ്ങിയവർ മാത്രം

ഖത്തറിൽ ഇന്ന് മുതൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കും; പ്രവർത്തിക്കുന്നത് വ്യവസ്ഥകളെല്ലാം പാലിച്ച് മുൻകൂർ അനുമതി വാങ്ങിയവർ മാത്രം

സ്വന്തം ലേഖകൻ

ദോഹ: കർശന നിബന്ധനകളോടെ ഖത്തറിൽ ഇന്നു മുതൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും പ്രവർത്തിക്കും. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ലഭിച്ച ഷോപ്പുകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുക. മന്ത്രാലയം മുന്നോട്ടു വച്ച പരിശോധനകളും നിർദ്ദേശങ്ങളും എല്ലാം പാലിച്ചുകൊണ്ട് രാജ്യത്തെ 30 ശതമാനം ഷോപ്പുകൾക്കു മാത്രമാണ് ഇത്തരത്തിൽ പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.

ഷോപ്പുകളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും കോവിഡ്-19 പരിശോധന നടത്തണമെന്നതാണ് ആദ്യ നിർദ്ദേശം. ശേഷം മുൻകൂർ അനുമതിക്കുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം. പൂരിപ്പിച്ച അപേക്ഷയും ജീവനക്കാരുടെ കോവിഡ് പരിശോധനാ ഫലവും കോവിഡ് വ്യവസ്ഥകൾ നടപ്പാക്കുമെന്നു ഷോപ്പ് മാനേജർ രേഖാമൂലം ഒപ്പുവച്ച കരാറും ഉൾപ്പെടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിൽ സമർപ്പിക്കണം.

അപേക്ഷ സ്വീകരിച്ചു എല്ലാ വ്യവസ്ഥകളും പാലിച്ചുവെന്ന് ഉറപ്പായാൽ ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി സെന്ററുകൾക്കും തുറക്കാം. ജീവനക്കാർ പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്ന പതിവായുള്ള കോവിഡ് പരിശോധനയ്ക്കു വിധേയമാകുകയും വേണം. സെന്ററുകളിലുള്ള സമയങ്ങളിൽ ഫേസ് മാസ്‌ക്, ഫേസ് ഷീൽഡ്, കയ്യുറ എന്നിവ ധരിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ട്.

കോസ്മെറ്റിക്-ബാർബർ കസേരകൾ ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളും സേവനത്തിന് മുൻപും ശേഷവും അണുവിമുക്തമാക്കണം. ഫ്ളോറിൽ സുരക്ഷിത അകലത്തിനുള്ള സ്റ്റിക്കറുകൾ പതിക്കണം. ജീവനക്കാർക്ക് രോഗലക്ഷണങ്ങൾ പ്രകടമായാൽ ഐസൊലേഷനിലേക്കു മാറ്റണം. ബാർബർ ഷോപ്പിലാണെങ്കിലും ബ്യൂട്ടി സെന്ററിൽ ആണെങ്കിലും നേരത്തെ ബുക്ക് ചെയ്ത് വേണം പോകാനെന്ന് മാത്രം. പോകുന്നതിന് മുൻപു ഇഹ്തെറാസിലെ പ്രൊഫൈൽ നിറം പച്ചയാണെന്ന് ഉറപ്പാക്കുകയും വേണം. ശരീര താപനില 38 ഡിഗ്രിയിൽ കൂടിയാൽ പ്രവേശനവുമില്ല. ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ സുരക്ഷിത അകലവും പാലിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP