Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്തെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹകുറ്റത്തിന് പ്രതിസ്ഥാനത്തായിട്ടില്ല; ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് തന്റെ ഓഫീസ് നിയന്ത്രിക്കാനാകുന്നില്ല; അഴിമതിയുടെ കൂടാരമായി പിണറായി സർക്കാർ മാറിയെന്നും രമേശ് ചെന്നിത്തല; സ്വർണക്കടത്ത് കേസ് വന്നതോടുകൂടി ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കോടിയേരിയാണെന്നും പ്രതിപക്ഷ നേതാവ്

രാജ്യത്തെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹകുറ്റത്തിന് പ്രതിസ്ഥാനത്തായിട്ടില്ല; ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് തന്റെ ഓഫീസ് നിയന്ത്രിക്കാനാകുന്നില്ല; അഴിമതിയുടെ കൂടാരമായി പിണറായി സർക്കാർ മാറിയെന്നും രമേശ് ചെന്നിത്തല; സ്വർണക്കടത്ത് കേസ് വന്നതോടുകൂടി ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കോടിയേരിയാണെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി സർക്കാർ അഴിമതിയുടെ കൂടാരമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹകുറ്റത്തിന് പ്രതിസ്ഥാനത്തായിട്ടില്ല. അഴിമതിയാണ് സർക്കാരിന്റെ മുഖമുദ്ര. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് തന്റെ ഓഫീസ് നിയന്ത്രിക്കാനാകുന്നില്ലെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ വിമർശിച്ചു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലാണ്. കേരളത്തിലെ മൂന്നര കോടി ജനങ്ങളെ വഞ്ചിക്കുന്ന സർക്കാരിനെ എങ്ങനെ വിശ്വസിക്കാൻ സാധിക്കും. ഇടതു മുന്നണി യോഗം പോലും കൂടാൻ സാധിക്കുന്നില്ല. ഘടകക്ഷികൾക്കു പോലും സർക്കാരിനെ വിശ്വാസമില്ല. സർക്കാരിനെതിരായ പ്രക്ഷോഭം യുഡിഎഫ് ശക്തിപ്പെടുത്തും. യുഡിഎഫ് 'സ്പീക് അപ് കേരള' പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സിഎൻജി അഴിമതികേസിൽ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറായില്ല. ഡിജിപിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ മൗനാനുവാദത്താലുള്ള അഴിമതിയാണിതെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ വ്യാപക അഴിമതിയാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഐടി വകുപ്പിലെ പിൻവാതിൽ നിയമനവും മറ്റു കാര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. കൺസൾട്ടൻസി ആവശ്യമുള്ള കാര്യങ്ങൾക്ക് മതി. ഇത്തരം കൺസൾട്ടൻസികളെ തെരഞ്ഞെടുക്കുമ്പോൾ ചെയ്യേണ്ട നിയമപരമായ കാര്യങ്ങളുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ശബരിമല വിമാനത്താവളം യുഡിഎഫിന്റെ ആശയം ആണ്. 2017ലാണ് ശബരിമല വിമാനത്താവളത്തെക്കുറിച്ച് എൽഡിഎഫ് ആലോചിക്കുന്നത്. ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ലൂയിസ് ബെർഗർ എന്ന കമ്പനിയെയാണ് കൺസൾട്ടൻസി സ്ഥാപനമായി തെരഞ്ഞെടുത്തത്. ടെൻഡർ വിളിച്ചായിരുന്നു നടപടി. ഇതിനു വേണ്ടി മാത്രം 4.6 കോടി രൂപയാണ് നിശ്ചയിച്ചത്. എന്നാൽ ഈ കമ്പനി സ്ഥലത്ത് ഇതുവരെയും എത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമി സർക്കാരിന്റേതാണെന്ന് ആർക്കും സംശയമില്ല. എന്നാൽ സർക്കാരിന് സംശയമാണ്. ധാരാളം അഴിമതി ആരോപണങ്ങൾ നേരിടുന്ന കമ്പനിയാണ് ലൂയിസ് ബെർഗർ. അമേരിക്കൻ കോടതിയിലും വിവിധ രാജ്യങ്ങളിലും കമ്പനിക്കെതിരെ കേസ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ സിബിഐ അന്വേഷണം നേരിടുന്ന കമ്പനിയാണിതെന്നും ചെന്നിത്തല പറഞ്ഞു.

കോടയേരിക്കും വിമർശനം

പച്ചയ്ക്ക് വർഗീയത പറയുന്ന കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കാൻ യോഗ്യനല്ല. എന്റെ ഡിഎൻഎ എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും കോടിയേരി വേവലാതിപ്പെടേണ്ടെന്നും ചെന്നിത്തല പരിഹസിച്ചു. സ്വർണക്കടത്ത് കേസ് വന്നതോടുകൂടി ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കോടിയേരിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP