Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടിയുമായി ഇറങ്ങി ചെല്ലുന്നത് ബർമുഡ ധരിച്ച യുവാവിനു നേരെ; പിന്നീടുള്ളത് കാലുകൾ നോക്കിയുള്ള ക്രൂരമർദ്ദനം; സോഷ്യൽ മീഡിയയിൽ വൈറലായ മർദ്ദനത്തിനു പിന്നിലുള്ളത് കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ്; ചിട്ടിപ്പണം തിരികെ ചോദിച്ചതിനാണ് മർദ്ദനമെന്ന് യുവാവിന്റെ മൊഴി; വീടിനു മുന്നിൽ നിന്ന് തെറിവിളി നടത്തിയതാണ് പ്രകോപനം; അജി നിത്യശല്യമെന്നും ചിട്ടിപ്പണം അജിക്ക് അല്ല അമ്മയ്ക്ക് ആണ് നൽകാനുള്ളതെന്നും ബെൽസി ജയചന്ദ്രൻ മറുനാടനോട്; കേസെടുത്ത് അന്വേഷിക്കാൻ പൊലീസും

വടിയുമായി ഇറങ്ങി ചെല്ലുന്നത് ബർമുഡ ധരിച്ച യുവാവിനു നേരെ; പിന്നീടുള്ളത് കാലുകൾ നോക്കിയുള്ള ക്രൂരമർദ്ദനം; സോഷ്യൽ മീഡിയയിൽ വൈറലായ മർദ്ദനത്തിനു പിന്നിലുള്ളത് കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ്; ചിട്ടിപ്പണം തിരികെ ചോദിച്ചതിനാണ് മർദ്ദനമെന്ന് യുവാവിന്റെ മൊഴി; വീടിനു മുന്നിൽ നിന്ന് തെറിവിളി നടത്തിയതാണ് പ്രകോപനം; അജി നിത്യശല്യമെന്നും ചിട്ടിപ്പണം അജിക്ക് അല്ല അമ്മയ്ക്ക് ആണ് നൽകാനുള്ളതെന്നും ബെൽസി ജയചന്ദ്രൻ മറുനാടനോട്; കേസെടുത്ത് അന്വേഷിക്കാൻ പൊലീസും

എം മനോജ് കുമാർ

തിരുവനന്തപുരം: ചിട്ടി തുക തിരികെ ചോദിച്ചതിനു യുവാവിനു ക്രൂരമർദ്ദനം. നെയ്യാറ്റിൻകര കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രന്റെ ഭർത്താവ് ജയചന്ദ്രനാണ് ചിട്ടിത്തുകയുടെ പേരിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. കുളത്തൂരിലെ അജിനാണ് ജയചന്ദ്രനിൽ നിന്നും ക്രൂരമർദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്കാണ് കൂലിപ്പണിക്കാരനായ അജിനു മർദ്ദനമേറ്റത്. വാക്ക് തർക്കത്തെ തുടർന്ന് വലിയ വടിയെടുത്ത് ജയചന്ദ്രൻ അജിന്റെ കാലിനു മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കാലിനു ഗുരുതരമായ പരുക്കേറ്റതിനെ തുടർന്ന് അജിയെ ഇന്നലെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുസ്ഥലത്ത് നിന്നുള്ള മർദ്ദനം വിവാദമായതോടെ പൊഴിയൂർ പൊലീസ് ഇന്നലെ അർദ്ധരാത്രി തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തി അജിയുടെ മൊഴി രേഖപ്പെടുത്തി.

കാലിനു ഗുരുതരപരുക്കുകളാണ് അജിനുള്ളത്. സംഭവത്തെതുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് ജയചന്ദ്രൻ ഒളിവിലാണ്. ജയചന്ദ്രനെ ഇന്നലെ വീട്ടിൽ പോയി തിരക്കിയെങ്കിലും ആളെ കണ്ടു കിട്ടിയില്ലെന്ന് പൊഴിയൂർ പൊലീസ് മറുനാടനോട് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം മുന്നോട്ടു നീക്കുകയാണ് എന്നാണ് പൊലീസ്‌ വ്യക്തമാക്കിയത്. ചിട്ടി നടത്തിയ വകയിൽ ഇവർ പലർക്കും പണം നൽകാനുണ്ടെന്നാണ് അറിയുന്നത്. ചിട്ടിപ്പണം ലഭിക്കാനായി നാട്ടുകാർ ആക്ഷൻ കൗൺസിലും രൂപീകരിച്ചതായാണ് അറിയാൻ സാധിച്ചത്. കുളത്തൂർ പഞ്ചായത്തിൽ വനിതാ സംവരണമാണ്. അതിനാലാണ് കോൺഗ്രസ് പഞ്ചായത്ത്

ഒരു വീടിനു മുന്നിൽ നിന്ന അജിനെ നേർക്ക് ജയചന്ദ്രൻ ക്ഷോഭത്തോടെ ഓടി വരുന്നതും തുടർന്ന് കയ്യിലെ വലിയ വടിവെച്ച് തുരുതുരെ അടിക്കുന്നതുമാണ് ദൃശ്യങ്ങളിൽ നിന്നും തെളിയുന്നത്. അജിന്റെ കാലിനു നേരെ വടി ആഞ്ഞു വീശുകയാണ് ജയചന്ദ്രൻ ചെയ്യുന്നത്. നിരവധി പ്രഹരങ്ങൾ അജിനു ഏൽക്കുന്നുണ്ട്. എല്ലാ അടിയും വന്നു വീഴുന്നത് കാലിനാണ്. അജിൻ തടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു കഴിയുന്നില്ല. നിരവധി അടികൾക്ക് ശേഷം മുന്നിലുണ്ടായിരുന്ന ഒരു മേശയാണ് കാലുകളെ രക്ഷിക്കാൻ അജിൻ നീക്കി വയ്ക്കുന്നത്. ജയചന്ദ്രൻ പോകുമ്പോൾ അജിൻ നിസ്സഹായനായി നോക്കി നിൽക്കുന്നതും കാണാം. ജയചന്ദ്രൻ പോയ ശേഷമാണ് നാട്ടുകാർ ഇടപെട്ടു അജിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിക്കുന്നത്. എന്നാൽ തീർത്തും വവ്യത്യസ്തമായ വിശദീകരണമാണ് കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ മറുനാടനോട് നടത്തിയത്.

അജി നിത്യ ശല്യം, ഇളക്കിവിടുന്നത് സിപിഎം; ചിട്ടിപ്പണം അജിക്ക് അല്ല അമ്മയ്ക്ക് ലഭിക്കും: ബെൽസി ജയചന്ദ്രൻ

ഇന്നലത്തെ പ്രശ്നത്തിന് പിന്നിൽ കോൺഗ്രസ്-സിപിഎം രാഷ്ട്രീയമുണ്ട്. അജി ശല്യക്കാരനാണ്. പല കാരണങ്ങൾ പറഞ്ഞു വീടിനു മുന്നിൽ തെറി പറയുകയാണ് അജിയുടെ പരിപാടി. അജിയെ ഇളക്കിവിടുന്നതിന് പിന്നിൽ ചില ആളുകളുണ്ട്. സദാ സമയവും മദ്യം. തമിഴ്‌നാട് അർദ്ധസർക്കാർ ഒരു ചിട്ടിയുണ്ട്. ഞാൻ അതിന്റെ എജന്റായിരുന്നു. ആ വകയിൽ അജിയുടെ അമ്മയ്ക്ക് ചിട്ടിയുടെ പണം നൽകാനുണ്ട്. ചിട്ടിയിൽ പ്രശ്നങ്ങൾ കാരണം സർക്കാരാണ് ഗ്യാരണ്ടി. പ്രശ്നങ്ങൾ സർക്കാർ തീർത്തുകൊണ്ടിരിക്കുകയാണ്. ചിട്ടിപ്പണം അവരുടെ അക്കൗണ്ടിൽ നൽകാം എന്നാണ് സർക്കാർ പറഞ്ഞത്. ആ പണം അജിയുടെ അമ്മയുടെ അക്കൗണ്ടിൽ വരും. ആ പണവും അജിയും തമ്മിൽ ബന്ധമില്ല.

ട്രൗസർ ആണ് അജിയുടെ വേഷം. അതിന്റെ പോക്കറ്റിൽ മദ്യവും കാണും. അജി പ്രശ്നക്കാരൻ ആണെന്ന് അറിയുന്നതിനാൽ അജിയെ ചിലർ ഇളക്കിവിടുകയാണ്. ഞങ്ങൾ കുടുംബസമേതം താമസിക്കുകയാണ്. വീടിനു മുന്നിൽ നിന്ന് അജി പച്ചത്തെറി വിളിച്ചു പറയും. പല തവണ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് പൊക്കിയിട്ടുമുണ്ട്. ഇയാളെ എന്ത് ചെയ്യാൻ കഴിയും എന്നാണ് പൊലീസ്‌ തന്നെ ചോദിച്ചത്. ഇന്നലെയും വീട്ടിനു മുന്നിൽ നിന്ന് തെറിവിളിയായിരുന്നു. രാവിലെ മുതൽ തന്നെ തുടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്കും ഇത് തുടർന്നു. ഭർത്താവ് വീട്ടിലുണ്ടായിരുന്നു. അദ്ദേഹം വടിയെടുത്ത് അടിച്ചു. അത് സത്യം തന്നെയാണ്. നിവൃത്തിയില്ലാത്ത അവസ്ഥയിൽ ദേഷ്യം തോന്നി ചെയ്തതാണ്. എന്തായാലും ചിട്ടി പ്രശ്നം ഒന്നും അല്ല. അത് അവന്റെ അമ്മയ്ക്ക് സർക്കാർ നൽകും. അത് അജിക്ക് ലഭിക്കാനുള്ളതല്ല-ബെല്സി

സംഭവത്തെക്കുറിച്ച് പൊഴിയൂർ പൊലീസ് വിശദമാക്കുന്നത് ഇങ്ങനെ: ചിട്ടി നടത്തിയ വകയിൽ അജിനു ജയചന്ദ്രൻ പണം നൽകാനുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ആണ് ഇതിന്റെ പേരിൽ ജയചന്ദ്രൻ അജിനെ മർദ്ദിക്കുന്നത്. കാഞ്ഞിരംതോട്ടം കുരിശടിക്ക് സമീപം വച്ചാണ് മർദ്ദനം നടക്കുന്നത്. അജിനു നേരെ അസഭ്യവർഷം നടത്തിയ ശേഷമാണ് മർദ്ദനം നടക്കുന്നത്. വടി വച്ചാണ് അടിച്ചത്. കാലിനു പരുക്കുകളുണ്ട്.

സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ വീട്ടിൽ പോയെങ്കിലും ജയചന്ദ്രനെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടേമുക്കാലോടെയാണ് നെയ്യാറ്റിൻകര ആശുപത്രിയിൽ പോയി അജിന്റെ മൊഴി രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം നടക്കുകയാണ്. തുടരന്വേഷണം നടക്കുകയാണ്. അജിൻ ഭാര്യയുമായി അകന്നു താമസിക്കുകയാണ്. മകൾ ഭാര്യയ്ക്ക് ഒപ്പം ഭാര്യ വീട്ടിലാണ്. ജയചന്ദ്രനെ തേടി അന്വേഷണം തുടരുകയാണ്-പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP