Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹെൽമറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് യുവാവിനോട് പൊലീസ് കാടത്തം; യുാവാവിന്റെ നെറ്റിയിൽ ബൈക്കിന്റെ ചാവി ഇപയോഗിച്ച് കുത്തി മുറിവേൽപിച്ചു; ക്രൂരമായി ആക്രമിച്ചത് മൂന്ന് പെട്രോളിങ് ഡ്യൂട്ടിയിൽ നിന്ന ഉദ്യോഗസ്ഥർ; സംഭവത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് നടപടി

മറുനാടൻ ഡെസ്‌ക്‌

ഡറാഡൂൺ: ബൈക്കൊടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് യുവാവിനോട് പൊലീസിന്റെ ക്രൂരത. ഉത്തരാഖണ്ഡിലാണ് സംഭവം. യുവാവിനെ പിടികൂടിയ പൊലീസ് സംഖം യുവാവിന്റെ നെറ്റിയിൽ അയാളുടെ പിടിച്ചെടുത്ത ബൈക്കിന്റെ ചാവി ഉപയോഗിച്ച് കുത്തി മുറിവേൽപ്പിച്ചു.

ഉത്തരാഖണ്ഡ് ഉദ്ദംസിങ് നഗർ ജില്ലയിലെ രുദ്രപൂരിൽ ബൈക്കിൽ സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവാവിനെ പൊലീസ് പട്രോൾ സംഖം തടഞ്ഞു. മൂന്ന് പൊലീസുകാരാണ് സംഖത്തിൽ ഉണ്ടായിരുന്നത്. ബൈക്കോടിച്ച യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നില്ല.

പൊലീസുകാർ യുവാവിനെ കൈകാണിച്ച് നിർത്തി ബൈക്കിന്റെ ചാവി കൈക്കലാക്കി. ഇതിനെ തുടർന്ന് യുവാക്കളും പൊലീസും തമ്മിൽ വാക്ക് തർക്കം അരങ്ങേറി. ഇതേ തുടർന്നാണ് ബൈക്കിന്റെ ചാവി ഉപയോഗിച്ച് ഒരു പൊലീസുകാരൻ യുവാവിന്റെ നെറ്റിയിൽ കുത്തിയത്.

സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാൾ സംഭവത്തിന്റെ ചിത്രങ്ങൾ എടുക്കുകയും ഇത് പിന്നീട് വൈറലാകുകയും ചെയ്തു. പിന്നീട് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം അരങ്ങേറിയത്. രാത്രിയിൽ ബൈക്കിൽ പെട്രോൾ തീർന്നതിനാൽ അത് നിറയ്ക്കാൻ പുറത്തിറങ്ങിയതാണെന്നും. പെട്ടെന്ന് ഇറങ്ങിയതിനാൽ ഹെൽമെറ്റ് ധരിക്കാൻ വിട്ടുപോയി എന്നുമാണ് യുവാവ് നൽകിയ മൊഴി.

സംഭവം വിവാദമായതോടെ പ്രദേശത്ത് ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഖർഷത്തിൽ ഒരു പൊലീസുകാരന് പരിക്കുപറ്റി. പ്രദേശത്തെ എംഎൽഎ രാജ്കുമാർ തുക്രാൽ വിശദമായ അന്വേഷണം നടക്കും എന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം തീർന്നത്.

അതേ സമയം സംഭവത്തിന്റെ അന്വേഷണ ഭാഗമായി ഡ്യൂട്ടിയിലുണ്ടായ മൂന്ന് പൊലീസുകാരെ സസ്‌പെന്റ് ചെയ്തത്. ഉയർന്ന ഉദ്യോഗസ്ഥർ തന്നെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP