Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തനിഷ്‌ക് സ്റ്റോറുകളിൽ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തി; അനുഭവവേദ്യമായ വ്യാപാരത്തിനും ഫിജിറ്റൽ ഫീച്ചറുകൾക്കുമാണ് മുൻതൂക്കം

തനിഷ്‌ക് സ്റ്റോറുകളിൽ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തി; അനുഭവവേദ്യമായ വ്യാപാരത്തിനും ഫിജിറ്റൽ ഫീച്ചറുകൾക്കുമാണ് മുൻതൂക്കം

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസ്തരായ ആഭരണബ്രാൻഡായ തനിഷ്‌ക് പുതിയ ഫിജിറ്റൽ ഫീച്ചറുകൾ സാധാരണ കടകളിലും വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ഉൾപ്പെടുത്തി. ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടു കൂടിയ മുൻകൂട്ടി അപ്പോയ്ന്റ്‌മെന്റ് നിശ്ചയിക്കാനുള്ള സൗകര്യം, വീഡിയോ കോളിങ്, എൻഡ്‌ലെസ് ഐൽ, വിർച്വലായി ആഭരണങ്ങൾ അണിയാനുള്ള സൗകര്യം, തത്സമയ ചാറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് 200-ൽ അധികം സ്റ്റോറുകളിൽ ഒരുക്കിയിരിക്കുന്നത്.

സ്റ്റോറുകളിൽ നേരിട്ട് വിളിച്ച് അല്ലെങ്കിൽ www.tanishq.co.in എന്ന വെബ്‌സൈറ്റിലേയോ സ്റ്റോറുകളുടെ ഗൂഗിൾ പേജുകളിലേയോ ചെറിയ ഫോം പൂരിപ്പിച്ച് മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാം. സ്റ്റോറുകളിൽ വ്യക്തിഗതമായ ശ്രദ്ധ ലഭിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും സുരക്ഷിതമായ അന്തരീക്ഷത്തിൽ ഇഷ്ടപ്പെട്ട തനിഷ്‌ക് സ്റ്റോറിൽനിന്ന് സമാധാനത്തോടെ ഷോപ്പിങ് നടത്തുന്നതിനും ഇതുവഴി സാധിക്കും. വീഡിയോ കോളിംഗിനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിനും സാധിക്കും.

ഇഷ്ടപ്പെട്ട സ്റ്റോറുമായി വീഡിയോ കോൾ നടത്തുന്നതിനും വിർച്വലായി ആഭരണങ്ങൾ കാണുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും സാധിക്കും. വൈവിധ്യമാർന്ന ഉത്പന്നങ്ങളിൽനിന്ന് വ്യക്തിഗതമായ ഇഷ്ടങ്ങൾക്ക് അനുസരിച്ച് മുൻകൂട്ടി തെരഞ്ഞെടുക്കുന്നതിനും ഇതുവഴി സാധിക്കും. തെരഞ്ഞെടുത്ത ആഭരണങ്ങൾ സ്റ്റോറിലെ ജീവനക്കാർ അണിഞ്ഞ് കാണിച്ചുതരുമെന്നതിനാൽ അവ വാങ്ങുന്നതിനു മുമ്പുതന്നെ എങ്ങനെയുണ്ടാവുമെന്ന് തീരുമാനിക്കാം. ഉപയോക്താവ് ഓർഡർ നല്കുമ്പോൾ ആ ഉത്പന്നം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് വീട്ടുപടിക്കൽ എത്തിച്ചുനല്കും. വീട്ടിലെ സൗകര്യത്തിലിരുന്നുകൊണ്ടുതന്നെ തനിഷ്‌ക് സ്റ്റോറുകളിൽനിന്നുള്ള തത്സമയ ഷോപ്പിങ് അനുഭവം സ്വന്തമാക്കാം എന്നതാണ് ഇതിന്റെ മെച്ചം.

ആകർഷകമായ ഡിജിറ്റൽ അനുഭവം സ്വന്തമാക്കുന്നതിനും വൈവിധ്യമാർന്ന ആഭരണങ്ങൾ കണ്ടെത്തുന്നതിനുമുള്ള അവസരമാണ് തനിഷ്‌ക് വിർച്വൽ ജൂവലറി ട്രൈ ഓണിലൂടെ ഒരുക്കുന്നത്. കമ്മലുകൾ, പെൻഡന്റുകൾ, നെക്ക്‌ലേസുകൾ തുടങ്ങിയവ തനിഷ്‌ക് വെബ്‌സൈറ്റിൽനിന്ന് വിർച്വലി അണിഞ്ഞുനോക്കുന്നതിന് സാധിക്കും. ട്രൈ ഓൺ ലഭ്യമാണ് എന്ന ടാഗ് ഉള്ള ഉത്പന്നങ്ങളാണ് ഇത്തരത്തിൽ അണിയാൻ സൗകര്യമുള്ളത്.

തനിഷ്‌കിന്റെ റീട്ടെയ്ൽ ശൃംഖലയിലെ എല്ലാ സ്റ്റോറുകളേയും എൻഡ്‌ലെസ് ഐൽ സംവിധാനത്തിലൂടെ ബന്ധിപ്പിക്കുകയാണ്. രാജ്യത്തിന്റെ ഏതു ഭാഗത്തുള്ള ഏതു നിര ഉത്പന്നങ്ങളും ഇതിലൂടെ ലഭ്യമാണ്. ഒരേ സമയം എല്ലാ മേഖലകളിലുമുള്ളവരുടെ എല്ലാത്തരം ആഭരണങ്ങളുടെയും ലഭ്യതയാണ് ഇതിലൂടെ ഉറപ്പാകുന്നത്.

ഉപയോക്താക്കൾ, പ്രത്യേകിച്ച് ആദ്യമായി ഓൺലൈനിൽ വാങ്ങുന്നവർക്ക് തത്സമയം വിദഗ്ധരുടെ സഹായം ലഭിക്കും. എല്ലാത്തരം ചോദ്യങ്ങൾക്കും അപ്പപ്പോൾ മറുപടി ലഭിക്കുന്നതിനും വൈവിധ്യമാർന്നതും ആകർഷകമായ രൂപകൽപ്പനകളിൽനിന്നും തെരഞ്ഞെടുക്കുന്നതിനും മറ്റ് ഉത്പന്നങ്ങളുമായി ഒത്തുനോക്കുന്നതിനും ഇതുവഴി സാധിക്കും.

തനിഷ്‌ക് ഷോപ്പിങ് അനുഭവം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ കാര്യങ്ങൾക്ക് മുൻഗണന നല്കുകയാണെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ്, തനിഷ്‌ക് മാർക്കറ്റിങ് ആൻഡ് റീട്ടെയ്ൽ കാറ്റഗറി എവിപി അരുൺ നാരായൺ പറഞ്ഞു. ഉപയോക്താക്കൾക്ക് ആഭരണങ്ങൾ കാണുന്നതിനും വിദഗ്ധരുടെ സഹായത്തോടെ വാങ്ങുന്നതിനും സാധിക്കും. ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട സ്റ്റോറുകളിൽ നേരിട്ടോ വീട്ടിൽനിന്ന് വീഡിയോ കോളിലൂടെ വിർച്വലായോ സന്ദർശിക്കുന്നതിനും സാധിക്കും. ഓൺലൈൻ സ്റ്റോറുകളിൽനിന്ന് ഉപയോക്താക്കൾക്ക് ഷോപ്പിങ് നടത്തുന്നതിനും തത്സമയം വിദഗ്ധരുടെ സഹായം ചാറ്റിലൂടെ ലഭിക്കുന്നതിനും, വീഡിയോ കോളിങ് സൗകര്യം ഉപയോഗപ്പെടുത്തി ആധുനിക വിർച്വൽ ട്രൈ ഓൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ആഭരണങ്ങൾ കാണുന്നതിനും സാധിക്കും. ഈ സാധ്യതകൾ ഉപയോഗിച്ച് തനിഷ്‌കിൽനിന്നുള്ള ഷോപ്പിങ് കൂടുതൽ ആകർഷകവും സുരക്ഷിതവും ഏറെ സൗകര്യപ്രദവുമായിരിക്കുകയാണെന്ന് അരുൺ ചൂണ്ടിക്കാട്ടി.

കൂടുതൽ വിവരങ്ങൾക്ക് http://www.tanishq.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP