Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ടം ഓഗസ്റ്റ് ഒന്ന് മുതൽ പന്ത്രണ്ട് വരെ; സൗദിയിൽ നിന്നുള്ള മൊത്തം 17 സർവീസുകളിൽ പത്തും കേരളത്തിലേയ്ക്ക്; അവയിൽ എട്ടും കരിപ്പൂർക്ക്

വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ടം ഓഗസ്റ്റ് ഒന്ന് മുതൽ പന്ത്രണ്ട് വരെ; സൗദിയിൽ നിന്നുള്ള മൊത്തം 17 സർവീസുകളിൽ പത്തും കേരളത്തിലേയ്ക്ക്; അവയിൽ എട്ടും കരിപ്പൂർക്ക്

അക്‌ബർ പൊന്നാനി

ജിദ്ദ: കൊറോണാ പ്രതിസന്ധിയിൽ വിദേശങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ വന്ദേ ഭാരത് മിഷൻ വിമാന സർവീസുകളുടെ അഞ്ചാം ഘട്ടം ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ പന്ത്രണ്ട് വരെ നീണ്ട് നിൽക്കുന്ന അഞ്ചാം ഘട്ടത്തിൽ സൗദി അറേബ്യയിൽ നിന്ന് മൊത്തം 17 സർവീസുകളാണ് ഉള്ളത്. സർവീസുകളുടെ വിന്യാസം ഇപ്രകാരമാണ്:

ഇൻഡിഗോ, സ്‌പെയിസ് ജെറ്റ് വിമാനങ്ങൾ പതിനൊന്നും ഇൻഡിഗോ വിമാനങ്ങൾ ആറും സർവീസുകളാണ് അഞ്ചാം ഘട്ടത്തിൽ സൗദിയിൽ നിന്ന് ഏർപ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലേയ്ക്കു മൊത്തം 10 സർവീസുകളാണുള്ളത്. ഇവയിൽ എട്ടും കരിപ്പൂരിലേയ്ക്കാണ്. റിയാദിൽ നിന്ന് നാല്, ജിദ്ദയിൽ നിന്നും ദമ്മാമിൽ നിന്നും രണ്ട് വീതം എന്നിങ്ങനെയാണ് സൗദി - കരിപ്പൂർ സർവീസുകൾ. കേരളത്തിലേയ്ക്കുള്ള മറ്റു രണ്ട് സർവീസുകൾ നെടുമ്പാശ്ശേരിയിലെത്തിക്കും തിരുവനന്തപുരത്തേയ്ക്കുമാണ്. കണ്ണൂരിലേയ്ക്ക് സൗദിയിൽ നിന്ന് അഞ്ചാം ഘട്ടത്തിൽ സർവീസുകളൊന്നും ഇല്ല. കേരളത്തിന് പുറത്തേയ്ക്ക് ഏഴ് സർവീസുകളും ഉണ്ട്. മുംബൈ (3), ഡൽഹി (2), ഹൈദരാബാദ് (1), ലക്നോ (1) എന്നിവിടങ്ങളിലേക്കാണ് അത്.

അഞ്ചാം ഘട്ടത്തിൽ റിയാദിൽ നിന്ന് നിന്നാണ് കൂടുതൽ എണ്ണം സർവീസുകൾ - പതിനൊന്ന് (മുംബൈ - 3, ഡൽഹി -2, ഹൈദരാബാദ് -1, ലക്നോ -1). ദമ്മാമിൽ നിന്ന് നാല് സർവീസുകൾ ഉള്ളതിൽ രണ്ടെണ്ണം കരിപ്പൂരിലേയ്ക്കും ഒന്ന് വീതം നെടുമ്പാശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്കുമാണ്. ജിദ്ദയിൽ നിന്നുള്ള രണ്ട് സർവീസുകളും കരിപ്പൂരിലേയ്ക്കാണ്.

യാത്രക്കാർക്ക് അതാത് വിമാനക്കമ്പനികളുടെ ഓഫിസിൽ നിന്ന് നേരിട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. ഇന്ത്യൻ എംബസി വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം യാത്രക്കാർ. വിമാനം പുറപ്പെടുന്ന തിയ്യതിയുടെ മൂന്ന് ദിവസങ്ങൾക്ക് മുമ്പ് മാത്രമേ ടിക്കറ്റ് ലഭിക്കൂ. ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാവും ടിക്കറ്റ് ലഭിക്കുക.

വിമാന കമ്പനികളുടെ ഓഫിസ് വിലാസം താഴെ:
സ്പൈസ് ജെറ്റ് എയർലൈൻസ്:
റിയാദ്: അൽമഹ യുനൈറ്റഡ് ട്രാവൽ, ഇന്റർസിറ്റി ഹോട്ടലിന് എതിർവശം, ജരീർ സ്ട്രീറ്റ്, മലസ്.
ജിദ്ദ: അൽമഹ യുനൈറ്റഡ് ട്രാവൽ, സറാഫി മെഗാ മാൾ, തഹ്ലിയ സ്ട്രീറ്റ്, അൽഫൈസലിയ.

ഇൻഡിഗോ എയർലൈൻസ്:
റിയാദ്: ഡനാറ്റ ട്രാവൽ സെന്റർ, 16 അൽശബാൻ പ്ലാസ, തഖസ്സുസി സ്ട്രീറ്റ്.
ജിദ്ദ: ഡനാറ്റ ട്രാവൽ സെന്റർ, സറാഫി മെഗാ മാൾ, തഹ്ലിയ സ്ട്രീറ്റ്, അൽഫൈസലിയ.
അൽഖോബാർ: ഡനാറ്റ ട്രാവൽ സെന്റർ, കിങ് അബ്ദുൽ അസീസ് റോഡ് ക്രോസ് 21, ദരഹ്.

വന്ദേഭാരത് അഞ്ചാം ഘട്ട സൗദി ഓപ്പറേഷൻ ഷെഡ്യൂൾ താഴെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP